നിലമ്പൂർ – ഗൂഡല്ലൂർ പാതയിൽ എടക്കര ടൗണിലാണ് പ്രസ്റ്റീജ് ഹട്ട് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തുകാരായ കളപ്പാടൻ മൊഹമ്മദ് നജീബും കളപ്പാടൻ റഷീദും നടത്തുന്ന ഈ റസ്റ്ററന്റ് ഒരു രുചിപ്പുര തന്നെയാണ്. 2008ലാണ് പ്രസ്റ്റീജ് ഹട്ട് പ്രവർത്തനം ആരംഭിക്കുന്നത്. പത്തുവർഷത്തിനുശേഷം പുതിയ മെയ്‌ക്കോവറുമായി തിളങ്ങി നിൽക്കുകയാണ് പ്രസ്റ്റീജ് ഹട്ട്. അര ഏക്കറിൽ 5800 സ്ക്വയർഫീറ്റാണ് റസ്റ്ററന്റിന്റെ വിസ്തീർണം.

പടിപ്പുര മാതൃകയിൽ നിര്‍മിച്ച കവാടമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പ്രകൃതിയോട് ഇഴുകിച്ചേരുന്ന രീതിയിലാണ് റസ്റ്ററന്റിന്റെ നിർമാണം. എക്സ്പോസ്ഡ് ലാറ്ററൈറ്റ് ബ്രിക്കുകൾ കൊണ്ടാണ് പുറംഭിത്തികൾ നിർമിച്ചത്. ആകെ മുഴുവൻ പതിനൊന്നു ഹട്ടുകളിലായാണ് റസ്റ്ററന്റ് ക്രമീകരിച്ചിട്ടുള്ളത്.

കുടുംബമായി എത്തുന്നവർക്ക് സ്വസ്ഥമായി ഭക്ഷണം കഴിക്കാനും സല്ലപിക്കാനും ഇത് സഹായകരമാണ്. കുടിലുകളുടെ ഉൾവശം മഡ് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത് പഴമയുടെ ഫീൽ പകരുന്നു. ഓരോ കുടിലുകളിലേക്കും പ്രത്യേകം നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. ഇത് നാച്ചുറൽ സ്‌റ്റോണും പുൽത്തകിടിയും നൽകി മനോഹരമാക്കിയിട്ടുമുണ്ട്.

റസ്റ്ററന്റിന്റെ കേന്ദ്ര ബിന്ദു വിശാലമായ ഹാളാണ്. വിവിധോദ്ദേശ്യ ഇടമയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പാർട്ടികൾക്കായും ഇവിടം ഉപയോഗിക്കാം. ചെറിയ ഒത്തുചേരലുകൾക്കായി എസി ഹാളും സജ്ജീകരിച്ചിരിക്കുന്നു. ഇതും കുടിലിന്റെ മാതൃകയിൽ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പാർക്കിങ് ഏരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, പ്രാർത്ഥന മുറി തുടങ്ങിയവയലൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇവിടത്തെ ബ്രോസ്റ്റഡ് രുചി നാവിൻ തുമ്പിൽ അറിഞ്ഞിട്ടുള്ളവര്‍ പിന്നീടത് മറക്കാൻ തരമില്ല. ഈ രുചി വീണ്ടും ഒന്ന് നാവിലറിയാൻ വേണ്ടി മാത്രം ഇവിടെയെത്തുന്നവരും അനേകരാണ്.

Project Facts
Location- Edakkara, Malappuram
Area- 5800 SFT
Owner- Rasheed
Designer- Hareesh P R
Green Square Architects
Mob- 9747622995