ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇനി ഇന്ത്യയ്ക്ക് സ്വന്തം

SHARE

ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിൽ പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമ ഇന്നു (Oct31)പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ (182 മീറ്റർ) എന്ന പെരുമയോടെയാണ് 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ ഉയരുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് ഐക്യ പ്രതിമ. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്. ഇന്ത്യയുടെ വലിയ ആകർഷണ കേന്ദ്രമായി ഭാവിയിൽ ഇതു മാറിയേക്കാം. നവംബർ 1 മുതൽ 30 വരെ ലോകോത്തര നിലവാരമുള്ള സർദാർ പട്ടേൽ മ്യൂസിയവും സന്ദർശകർക്കായി തുറന്നു കൊടുക്കും.

ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ നിർമിച്ചത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 3000 കോടിയോളം ചെലവിട്ടുള്ളതാണു പ്രതിമ പദ്ധതി.

സ്റ്റാച്യൂ ഓഫ് യൂണിറ്റി

statues-world

∙ ഉയരം 182 മീറ്റർ

∙ ചെലവ് 2063 കോടി

∙ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പം

∙ ഉപയോഗിച്ചത് 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ.

∙ നിർമാണം പൂർത്തിയാകാൻ 4 വർഷം

∙ മേൽനോട്ടച്ചുമതല: സർദാർ വല്ലഭ്ഭായി പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റി

∙ ആകർഷണങ്ങൾ: പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റർ റോഡ്, ഭരണ നിർവഹണ കേന്ദ്രം

∙ പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ

∙ പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറി

∙ 200 പേർക്ക് ഒരേ സമയം ഗ്യാലറിയിൽ നിൽക്കാം

∙ ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA