തണുപ്പിന്റെ കമ്പളം പുതച്ചുമയങ്ങുന്ന ഊട്ടി. പച്ചപ്പട്ടുടുത്തു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ, മലനിരകൾ, പൈതൃക തീവണ്ടി യാത്ര, മനോഹരമായ തടാകം, പച്ചക്കറി തോട്ടങ്ങൾ...സഞ്ചാരികളുടെ സ്വർഗമാണ് ഈ ചെറുപട്ടണം. അനേകം മലയാളസിനിമകൾക്കും ഇവിടം വേദിയായി.
ഊട്ടി പട്ടണത്തിന്റെ തിരക്കുകളിൽനിന്നും ഒഴിഞ്ഞു മാറി പ്രശാന്ത സുന്ദരമായ ഊട്ടി- ഗൂഡല്ലൂർ പ്രധാന പാതയ്ക്ക് സമീപമാണ് വുഡ് ബ്രൂക് റിസോർട് സ്ഥിതി ചെയ്യുന്നത്. മലപ്പുറം സ്വദേശി അനീസ് ബാബുവും സുഹൃത്തുക്കളും ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പ്രകൃതിരമണീയമായ പ്രദേശത്ത് 50 സെന്റിൽ സുഖകരമായ താമസം ഉറപ്പുനൽകുന്ന എട്ടു കോട്ടേജുകളും ഒരു ഹോട്ടലുമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഡിസംബറിൽ ഊട്ടിയിലെത്തുന്ന സഞ്ചാരികളെ വരവേൽക്കാനായി വുഡ് ബ്രൂക്കിന്റെ വാതിലുകൾ തുറക്കപ്പെടും.
പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് റിസോർട് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള പ്ലോട്ടിൽ പില്ലർ സ്ളാബ് ശൈലിയിലാണ് ഓരോ കെട്ടിടങ്ങളും നിർമിച്ചത്. 1500 ചതുരശ്രയടിയിൽ 2, 3 BHK മുറികളുള്ള കോട്ടേജുകളാണ് ഒരുക്കിയിരിക്കുന്നത്. മൊത്തം 27 മുറികളുണ്ട്. സമീപത്തെ തടാകത്തിന്റെയും മലനിരകളുടെയും കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് കിടപ്പുമുറികളുടെ സവിശേഷത.
2200 ചതുരശ്രയടിയിൽ രുചികരമായ ഭക്ഷണം പ്രദാനം ചെയ്യുന്ന ഹോട്ടലുമുണ്ട്. ഇവിടെ ബാർബിക്യൂ, ക്യാംപ് ഫയർ, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ് ഏരിയ എന്നിവയുമുണ്ട്.
Project Facts
Location- Ooty, TamilNadu
Mob- 9042611444
Plot- 50 cent
Owner- Anees
Architect- Noushad Babu
Satva Architects, Calicut
Mob- 9605100081
Opening date- Dec 15, 2018