വിമാനമാണെന്നു കരുതി ഹോട്ടലിൽ കയറിയപ്പോൾ!

plane-hotel-view
SHARE

കുറഞ്ഞ ചെലവില്‍ വിമാനത്തില്‍ ഒരു രാത്രി ചെലവിടണോ? എങ്കില്‍ പടിഞ്ഞാറന്‍ ഫ്രാന്‍സിലെ 'ലേ ഹോണ്ട് വില്ലേജി'ലേക്ക് പോന്നോളൂ. കാഴ്ചയില്‍ ഒരു വിമാനത്തെ അനുസ്മരിപ്പിക്കുകയല്ല മറിച്ച് ഒരു യഥാര്‍ഥവിമാനം തന്നെയാണ് ഇവിടെ ഒരു ഹോട്ടല്‍ മുറിയായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്! 

plane-hotel-interior

ഒരു പഴയ എയര്‍ക്രാഫ്റ്റ് വാങ്ങിയാണ് ഈ ഹോട്ടല്‍ മുറി തയാറാക്കിയിരിക്കുന്നത്. ഒരു ഡബിള്‍ ബെഡ്റൂം, രണ്ടു സിംഗിള്‍ ബെഡ്റൂം, പൂര്‍ണ്ണമായി സജ്ജീകരിച്ച അടുക്കള, ബാത്റൂം എന്നിവ അടങ്ങിയതാണ് ഈ വിമാനഹോട്ടൽ. 

plane-hotel-deck

യഥാര്‍ഥവിമാനം തന്നെയാണെന്നത് ഓർമിപ്പിക്കാൻ ഇപ്പോഴും കോക്പിറ്റ് അതേപടി ഇതിനുള്ളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒരു പൈലറ്റ് സീറ്റ് ഇപ്പോള്‍ ടോയിലറ്റ് ആണെന്ന് മാത്രം. പൂര്‍ണ്ണമായും ശീതീകരിച്ച മുറികളാണ് എല്ലാം.

plane-hotel

താമസക്കാര്‍ക്ക് പുറത്തിറങ്ങി ഇരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളില്‍ മിക്കവരും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വിമാനഹോട്ടലിനുനല്‍കിയിരിക്കുന്നത്. 80 ഡോളര്‍ ആണ് ഒരു ദിവസത്തെ വാടക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA