ലോകത്തിനു മുന്നില്‍ വീണ്ടും അദ്ഭുതം തീര്‍ക്കാനൊരുങ്ങി ദുബായ്!
ലോകത്തിനു മുന്നില്‍ വീണ്ടും അദ്ഭുതം തീര്‍ക്കാനൊരുങ്ങി ദുബായ് നഗരം. 112 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് ആണ് ദുബായില്‍ തുറക്കാന്‍ പോകുന്നത്. അറ്റ്‌ലാന്റ്റിസ് അക്വാവെന്‍ച്യ്വര്‍ വാട്ടര്‍ പാര്‍ക്ക് എന്നാണ് പാം ഐലന്‍ഡില്‍ ഒരുങ്ങുന്ന ഈ ഭീമന്‍ ഈ ഭീമൻ പാർക്കിന്റെ പേര്. 17

ലോകത്തിനു മുന്നില്‍ വീണ്ടും അദ്ഭുതം തീര്‍ക്കാനൊരുങ്ങി ദുബായ് നഗരം. 112 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് ആണ് ദുബായില്‍ തുറക്കാന്‍ പോകുന്നത്. അറ്റ്‌ലാന്റ്റിസ് അക്വാവെന്‍ച്യ്വര്‍ വാട്ടര്‍ പാര്‍ക്ക് എന്നാണ് പാം ഐലന്‍ഡില്‍ ഒരുങ്ങുന്ന ഈ ഭീമന്‍ ഈ ഭീമൻ പാർക്കിന്റെ പേര്.
17 ഹെക്ടറിൽ കൃത്രിമ നദികളും ഇരുപതു റൈഡുകളും തുടങ്ങി ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പല വിസ്മയങ്ങളും ഇവിടുണ്ട്. 2020 വേനല്‍കാലത്ത് ആരംഭം കുറിക്കാന്‍ തക്കവണ്ണമാണ് ഇപ്പോള്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. അതിനു ശേഷം മുപ്പതു ശതമാനം കൂടി പാര്‍ക്ക് വിപുലപ്പെടുത്തും.
പലതരം ആകര്‍ഷണങ്ങള്‍ ആണ് ഈ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ട്രൈഡന്റ് ടവർ, മാമ്മത്ത് ബ്ലാസ്റ്റ് എന്നിവ ഇവയില്‍ ചിലത് മാത്രം. പ്രധാനമായും കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം ആണ് ഇവിടുത്തെ സംവിധാനങ്ങള്‍. വിദേശത്തും നിന്നും സ്വദേശത്തും നിന്നും സഞ്ചാരികളുടെ വലിയൊരു ഒഴുക്കാവും പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ദുബായിലേക്ക് വരാന്‍ പോകുന്നത്.
112 അടി ഉയരമുള്ള ത്രിഡന്റ്റ് ടവറില്‍ ഏകദേശം പന്ത്രണ്ടുറൈഡുകളുണ്ട്. എല്ലാം ഒന്നിനൊന്നു ആകർഷകം. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ അതിസാഹസികരെവരെ ആകര്‍ഷിക്കാന്‍ തക്കവിധമാണ് ഇവ ഓരോന്നും ഒരുക്കിയിരിക്കുന്നത്. 111 അടി ഉയരത്തില്‍ നിന്നും താഴേക്ക് കുത്തനെ വീഴുന്ന അനുഭവം നല്‍കുന്ന ലീപ് ഓഫ് ഫെയ്ത് സ്ലൈഡ് വരെ ഉണ്ട് ഇതിനുള്ളില്‍.
പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ശേഷം അടുത്ത ഘട്ടത്തില്‍ ഇതിനോട് ചേര്‍ന്ന് റിസോര്‍ട്ടുകള്‍, താമസസ്ഥലങ്ങള്‍ എന്നിവയും പണിയാനാണ് നിലവിലെ പ്ലാൻ. ഒന്നരമൈല്‍ പ്രൈവറ്റ് ബീച്ച് , മുപ്പത്തിയഞ്ചു ഹോട്ടലുകള്‍, ബാര്‍, നൈറ്റ് ക്ലബ്സ് എന്നിവയും സഞ്ചാരികളെ കാത്ത് ഇവിടെയുണ്ടാകും.