നഗരത്തിരക്കിൽ നിന്നും രക്ഷപ്പെടണം; ഷിപ്പിങ് കണ്ടെയിനർ കൊണ്ട് ഇരുനില വീട് ഒരുക്കി യുവാക്കൾ
'സ്വപ്നങ്ങളുടെ നഗരം ' എന്നാണ് മുംബൈ നഗരം അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ചൂടും പ്രളയവും ശുദ്ധജലദൗർലഭ്യവും ട്രാഫിക് ബ്ലോക്കുമെല്ലാം മുംബൈയെ ശ്വാസംമുട്ടിക്കാറുണ്ട്. മുംബൈയിലെ ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒരല്‍പം സമയം സമാധാനത്തോടെ ചിലവിടണമെന്നു ആശിക്കാത്തവര്‍ കുറവാണ്. പാര്‍ഡിവാല

'സ്വപ്നങ്ങളുടെ നഗരം ' എന്നാണ് മുംബൈ നഗരം അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ചൂടും പ്രളയവും ശുദ്ധജലദൗർലഭ്യവും ട്രാഫിക് ബ്ലോക്കുമെല്ലാം മുംബൈയെ ശ്വാസംമുട്ടിക്കാറുണ്ട്. മുംബൈയിലെ ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒരല്‍പസമയം സമാധാനത്തോടെ ചിലവിടണമെന്നു ആശിക്കാത്തവര്‍ കുറവാണ്. പാര്‍ഡിവാല കുടുംബവും ഇതുപോലെതന്നെ ചിന്തിക്കുന്നവരാണ്. മുംബൈയിലെ വളരെ ആഡംബരങ്ങള്‍ നിറഞ്ഞൊരു വീട്ടില്‍ ജീവിക്കുന്നവരായിട്ടും ഈ കുടുംബത്തിലെ അംഗങ്ങളും ഒരു ശാന്തസുന്ദരജീവിതം ഇടക്കിടെ മോഹിക്കുന്നവരായിരുന്നു.
ശുദ്ധവായു, വിഷമില്ലാത്ത ആഹാരം, ശുദ്ധജലം എല്ലാം ലഭിക്കുന്നൊരിടം തങ്ങള്‍ക്കും വേണമെന്ന അവരുടെ ആശയത്തില്‍ നിന്നാണ് ഒരു ഇക്കോ ഫ്രണ്ട്ലി വെക്കേഷന്‍ ഹൗസ് എന്ന ആശയത്തിലേക്ക് ഇവര്‍ എത്തുന്നത്. അങ്ങനെ നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ കടലിനോടു ചേര്‍ന്ന് അലിബാഗ് എന്ന സ്ഥലത്ത് ഇവര്‍ ഒരേക്കര്‍ ഭൂമി ഇതിനായി കണ്ടെത്തി.
കുടുംബത്തിലെ ഏറ്റവും ഇളയഅംഗങ്ങളായ മിശാലും മിഖായെലും എല്ലാ ചുമതലയും ഏറ്റെടുത്തു. ഇക്കോ ഫ്രണ്ട്ലി വീടുകളുടെ നിര്‍മ്മാണത്തില്‍ അതീവതാല്പര്യം ഉള്ളവരായിരുന്നു ഇരുവരും. ഇതിനായി ജോലി ഉപേക്ഷിച്ചു ഒരു കമ്പനിയും ഇവര്‍ തുടങ്ങിയിരുന്നു. ചെലവ് കുറച്ചു എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു ചെറിയ വീട് എന്നതായിരുന്നു ഇവരുടെ ആശയം. അങ്ങനെയാണ് ഷിപ്പിങ് കണ്ടെയിനർ ഇവരുടെ മനസിലേക്ക് വരുന്നത്. അങ്ങനെ 40 അടി നീളമുള്ള ആറു കണ്ടെയിനർ ഇവര്‍ വാങ്ങി. അങ്ങനെ വൈകാതെ 1500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അവരുടെ 'ഓറഞ്ച് ബോക്സ് ' എന്ന വീട് ഒരുങ്ങി.
മഴവെള്ളം സംഭരിക്കാന്‍ വീടിനോട് ചേർന്നുതന്നെ സംഭരണിയും ഉണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ വീട്ടിലേക്ക് ഒഴിവുകാലം ആഘോഷിക്കാനെത്താന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഈ കുടുംബം.