ഇഷ്ടം പോലെ എവിടേക്ക് വേണമെങ്കിലും യാത്ര പോവുക, സ്വന്തം വീട്ടിൽ താമസിക്കുന്നപോലെ വാഹനത്തിൽ താമസിക്കുക. വീണ്ടും അടുത്ത സ്ഥലത്തേക്ക് പോവുക....തോന്നുമ്പോൾ മാത്രം തിരികെ വരുക....എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നു വിചാരിക്കാൻ വരട്ടെ, അങ്ങ് അമേരിക്കയിലെ ചിക്കാഗോയിൽ ഇങ്ങനെ സാഹസിക ജീവിതം നയിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടം പോലെ എവിടേക്ക് വേണമെങ്കിലും യാത്ര പോവുക, സ്വന്തം വീട്ടിൽ താമസിക്കുന്നപോലെ വാഹനത്തിൽ താമസിക്കുക. വീണ്ടും അടുത്ത സ്ഥലത്തേക്ക് പോവുക....തോന്നുമ്പോൾ മാത്രം തിരികെ വരുക....എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നു വിചാരിക്കാൻ വരട്ടെ, അങ്ങ് അമേരിക്കയിലെ ചിക്കാഗോയിൽ ഇങ്ങനെ സാഹസിക ജീവിതം നയിക്കുന്ന രണ്ട് പേരുണ്ട്. നിക്കോളാസ് -ഫ്രാൻസെസ്കാ ദമ്പതികൾ. ജോലിയും ജീവിതവും ബോറടിച്ചപ്പോൾ ജീവിതം ആഘോഷമാക്കാൻ ഇറങ്ങിത്തിരിച്ചവർ. 

ഒരു പഴയ സ്കൂൾ ബസ് വാങ്ങി അതിൽ ഒരു വീടിന് വേണ്ട സൗകര്യങ്ങളെല്ലാം തീർത്ത് ഹോം ഒാൺ വീൽസ് ആക്കി മാറ്റി. യാത്രയും താമസവും വാഹനത്തിലാക്കിയതോടെ ജീവിതം കൂടുതൽ ആസ്വാദ്യകരമായി എന്നാണ് ഇവർ പറയുന്നത്. 

ADVERTISEMENT

38 അടി നീളവും 7.5 അടി വീതിയുമുള്ള സ്കൂൾബസ്സാണ് ഒരു 1 BHK അപ്പാർട്മെന്റിലുള്ള സൗകര്യങ്ങൾ ചേർത്ത് യാത്രയ്ക്കും താമസത്തിനും പറ്റുന്ന രീതിയിൽ മാറ്റിയെടുത്തത്. അകത്തെ സൗകര്യങ്ങൾ കണ്ടാൽ ഇതൊരു ബസ് ആണെന്ന കാര്യം മറന്നുപോകും. ലിവിങ്, കിച്ചൻ, ബെഡ്റും, ബാത്റൂം എന്നിവയാണ് സൗകര്യങ്ങൾ.  

ഫ്ളോറിലും സീലിങിലും വുഡൻ വർക്കാണ്.ഇരിപ്പിടങ്ങൾക്കടിയിൽ വാട്ടർ സ്റ്റോറേജ് നൽകി. സോഫ കട്ടിലാക്കി മാറ്റാവുന്നതാണ്. ബെഡ്റൂമിൽ ആവശ്യത്തിനുള്ള സ്റ്റോറേജ് സൗകര്യവും നൽകിയിട്ടുണ്ട്. കുക്ക് ടോപ്പ്, സിങ്ക് എന്നിവ ഒരുവശത്താണ്. ഷവറും ബയോക്ലോസറ്റും വാഷ് എരിയയും ചേരുന്നതാണ്  ബാത്റൂം. സ്റ്റോറേജ് സൗകര്യങ്ങളൊക്കെ  ഡിക്കിയിലാക്കി.

ADVERTISEMENT

വാഹനത്തിന്റെ എസ്റ്റീരിയറിൽ ചില മിനുക്ക് പണികൾ മാത്രമേ നടത്തിയിട്ടുള്ളു. വാഹനത്തിന്റെ റൂഫിൽ സോളർ പാനൽ  നിരത്തി വൈദ്യുതിക്ക് ഉറവിടം തീർത്തു. പുകക്കുഴൽ നൽകി ഫയർ പ്ലേസിൽനിന്നുള്ള പുക പോകുന്നതിനും വഴിയൊരുക്കി. 

ശൈത്യകാലത്ത് തീ കത്തിക്കുന്നതിനുള്ള ഫയർ പ്ലേസും വേനൽക്കാലത്ത് എസി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ  ഹോം ഓൺ വീൽസ്.

ADVERTISEMENT

English Summary- Couple Transformed Bus to Mobile Home