മനോഹരം ഈ കൊച്ചുവീട്; ആർക്കുമൊന്നു താമസിക്കാൻ തോന്നും!

കണ്ടാല്‍ ആര്‍ക്കും കയറി താമസിക്കാന്‍ തോന്നുന്ന ഒരു വീടുണ്ട് അങ്ങ് ന്യൂസീലാന്‍ഡിലെ ബാറ്റന്‍ വാലിയില്‍. കഹുരാൻഗി നാഷണല്‍ പാര്‍ക്കിലെ ഈ ഓഫ് ഗ്രിഡ് വീട് കാണുന്ന ആരുമൊന്നു മോഹിക്കും ഒരു ദിവസം എങ്കിലും ഇവിടെയൊന്ന് താമസിക്കാൻ. റിച്ചാര്‍ഡും ഫിയോണയുമാണ് 'ഹണിവെല്‍ ഹട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന്റെ

കണ്ടാല്‍ ആര്‍ക്കും കയറി താമസിക്കാന്‍ തോന്നുന്ന ഒരു വീടുണ്ട് അങ്ങ് ന്യൂസീലാന്‍ഡിലെ ബാറ്റന്‍ വാലിയില്‍. കഹുരാൻഗി നാഷണല്‍ പാര്‍ക്കിലെ ഈ ഓഫ് ഗ്രിഡ് വീട് കാണുന്ന ആരുമൊന്നു മോഹിക്കും ഒരു ദിവസം എങ്കിലും ഇവിടെയൊന്ന് താമസിക്കാൻ. റിച്ചാര്‍ഡും ഫിയോണയുമാണ് 'ഹണിവെല്‍ ഹട്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന്റെ ഉടമകള്‍.
നഗരത്തില്‍ നിന്നും ഏറെ അകലെയാണ് ബാറ്റന്‍ വാലി. ഒരു റോഡ് ആണ് ആകെ ഇവിടേക്ക് വരാനുള്ള ഒരു മാര്‍ഗ്ഗം. 1906 ല്‍ റിച്ചാര്‍ഡിന്റെ മുത്തശ്ശന്‍ ആണ് ഇവിടെ ഒരു ഫാം ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇവരുടെ കുടുംബസ്വത്താണ് ഈ ഫാം. ബാറ്റന്‍ നദിയില്‍ നിന്നുള്ള ജലമാണ് ഇവിടെ കൃഷിക്കായി ഉപയോഗിക്കുന്നത്. ഈ നദിയുടെ കരയില്‍ തന്നെയാണ് ഹണിഹട്ട് സ്ഥിതി ചെയ്യുന്നതും.
ഒരു പഴയ ക്യാബിൻ അതേപോലെ ഇവിടെ കൊണ്ടുവയ്ക്കുകയായിരുന്നു ഉടമകള്‍ ചെയ്തത്. 2,000 ഡോളര്‍ മുടക്കിയാണ് ഈ പഴയ ഷെഡ് ഇവര്‍ വാങ്ങിയത്. തടി കൊണ്ട് തന്നെയാണ് വീടിന്റെ മുഴുവന്‍ നിര്‍മ്മാണവും. വെറും 8 വർഷം മാത്രമേ ആയുള്ളൂ ഈ വീട് ഇവിടെ സെറ്റ് ചെയ്തിട്ട്. പക്ഷേ വീടിന്റെ പഴക്കം കണ്ടാല്‍ തോന്നും നൂറു വർഷം മുന്‍പേ ഇതിവിടെ ഉണ്ടായിരുന്നു എന്നുതോന്നും. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് സോളര്‍ പാനലില്‍ നിന്നാണ്. പഴയ വീടുകളിലെ പോലെ ഔട്ട്‌ഡോര്‍ ടോയ്‌ലറ്റ് ആണ് ഇവിടെയുള്ളത്. തടി കത്തിച്ചാണ് വെള്ളം ചൂടാക്കി എടുക്കുന്നത്.
ബാറ്റന്‍ വാലിയില്‍ ഒളിഞ്ഞു കിടക്കുന്ന സ്വര്‍ണ്ണഘനികള്‍ ഉണ്ടെന്നാണ് ഒരു സംസാരം. റിച്ചാര്‍ഡിന്റെ മുത്തശ്ശന്‍ ഈ വാലി വാങ്ങുമ്പോള്‍ പലരും ഇവിടെ കുഴിച്ചു നോക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ സ്വര്‍ണ്ണത്തിനായി ഒരു തലമുറയും ഇവിടെ ശ്രമിച്ചിട്ടില്ല എന്ന് റിച്ചാര്‍ഡ് പറയുന്നു. ബാറ്റന്‍ റണ്‍ എന്ന ഫാം റിച്ചാര്‍ഡിന്റെ കുടുംബത്തിന്റെ നിധിയാണ്. അതിലെ രത്നകല്ലാണ് ഈ ഹണി ഹട്ട്.
English Summary- HoneyWell Hut in NewZealand