കോര്‍പ്പറേറ്റ് രംഗത്തെ ജോലി ഉപേക്ഷിച്ചു എക്കോ ഫ്രണ്ട്ലി വീടുകളുടെ നിര്‍മ്മാണത്തിനായി തന്റെ ജീവിതം നീക്കിവച്ച വ്യക്തിയാണ് ആന്റണി രാജ്. അതിനു തുടക്കമിട്ടതോ സ്വന്തം കുടുംബത്തിനായി ഒരു ഫാം ഹൗസ് എന്ന അന്വേഷണവും. 2010 ലാണ് ആന്റണി രാജിന്റെ കുടുബം നഗരത്തില്‍ നിന്നും ഒരല്‍പംമാറി ഒരു ഫാംഹൗസ് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോര്‍പ്പറേറ്റ് രംഗത്തെ ജോലി ഉപേക്ഷിച്ചു എക്കോ ഫ്രണ്ട്ലി വീടുകളുടെ നിര്‍മ്മാണത്തിനായി തന്റെ ജീവിതം നീക്കിവച്ച വ്യക്തിയാണ് ആന്റണി രാജ്. അതിനു തുടക്കമിട്ടതോ സ്വന്തം കുടുംബത്തിനായി ഒരു ഫാം ഹൗസ് എന്ന അന്വേഷണവും. 

ADVERTISEMENT

2010 ലാണ് ആന്റണി രാജിന്റെ കുടുബം നഗരത്തില്‍ നിന്നും ഒരല്‍പംമാറി ഒരു ഫാംഹൗസ് എന്ന ആശയവുമായി മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയത്. ആ അന്വേഷണം ചെന്നെത്തിയത് ചെന്നൈ നഗരത്തില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ അകലെ എടയ്കഴിനാട് എന്ന ഗ്രാമത്തിലാണ്. പച്ചപ്പും ഹരിതാഭയും ആവോളം നിറഞ്ഞ തെങ്ങിന്‍ തോപ്പുകളും  കശുവണ്ടിതോട്ടങ്ങളും ഉള്ള അവിടം തങ്ങളുടെ ഫാംഹൗസ് ആകാന്‍ ആന്റണി രാജിന്റെ കുടുംബം തീരുമാനിച്ചു. 

ആ പ്രകൃതി ഭംഗിയോട് ചേര്‍ന്നതാകണം വീടെന്നു ആന്റണി രാജ് അന്നേ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് തദ്ദേശീയ നിർമാണ രീതികൾ  ഉപയോഗിച്ച് വീട് നിര്‍മാണം ആരംഭിക്കുനത്.

ADVERTISEMENT

ഹോളിസ്ടിക് ആര്‍ക്കിടെക്ച്ചറല്‍ ടെക്നിക് ഉപയോഗിച്ചുള്ള വീട് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ് ആന്റണി രാജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോര്‍പ്പറേറ്റ് ജോലി ഇതിനായി ആന്റണി ഉപേക്ഷിച്ച ആളാണ്‌. 

എടയ്കഴിനാട് പണിത ഫാം ഹൗസിനു അരുള്‍വില്ല എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. സിമന്റ്‌ സ്റ്റീല്‍ പെയിന്റ് എന്നിവ കുറഞ്ഞ അളവില്‍ ചേര്‍ത്തുള്ള നിര്‍മ്മാണം ആണ് ഇവർ പിന്തുടരുന്നത്. ലോക്കല്‍ ആയി ലഭിക്കുന്ന വസ്തുക്കള്‍ ആണ് നിര്‍മ്മാണത്തില്‍ കൂടുതലും ഉപയോഗിക്കുന്നതും.

ADVERTISEMENT

ആര്‍ക്കിടെക്ച്ചര്‍ പ്രൊഫസര്‍ ആയ ഡോക്ടര്‍ സത്യാപ്രകാശ്‌ വാരണാസിയുടെ സേവനം ആന്റണി രാജ് വീട് നിര്‍മ്മാണത്തിനു തേടിയിരുന്നു. അദ്ദേഹം ആണ് ആറോവില്ലയുടെ ആര്‍ക്കിടെക്റ്റ് ഡര്‍മെഷ് ജഡേജയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തില്‍ ഇദ്ദേഹത്തിന്റെ സഹായവും തനിക്ക് ലഭിച്ചിരുന്നു എന്ന് ആന്റണി രാജ് പറയുന്നു.

ഇന്ന് അരുള്‍വില്ല കാണാനും ഇവിടുത്തെ നിര്‍മ്മാണരീതി അറിയാനും നിരവധി ആളുകള്‍ എത്താറുണ്ട് എന്ന് ആന്റണി രാജ് പറയുന്നു.