അവിശ്വസനീയം! വെറും 77 ചതുരശ്രയടിയില്‍ ഒരടിപൊളി വീട്; വിഡിയോ
വലിയ വലിയ വീടുകള്‍ വയ്ക്കാന്‍ മത്സരിക്കുന്നവരാണ് പൊതുവേ നമ്മള്‍ മലയാളികള്‍. അതിനിടയിൽ ഇതാ ഒരു വെറൈറ്റി വീട് . അതെ വെറും 77 ചതുരശ്രയടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരടിപൊളി വീട് ഇതാ കാണാം. റോസ് ഹൗസ് മാനേജിംഗ് പാര്‍ട്ണര്‍ ഗജ്ജി എം എ ആണ് ഈ ചെറുവീടിന്റെ നിര്‍മ്മാതാവ്. 32 വര്‍ഷമായി നിര്‍മ്മാണ

വലിയ വലിയ വീടുകള്‍ വയ്ക്കാന്‍ മത്സരിക്കുന്നവരാണ് പൊതുവേ നമ്മള്‍ മലയാളികള്‍. അതിനിടയിൽ ഇതാ ഒരു വെറൈറ്റി വീട്. വെറും 77 ചതുരശ്രയടിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരടിപൊളി വീട് ഇതാ കാണാം.
റോസ് ഹൗസ് മാനേജിംഗ് പാര്‍ട്ണര്‍ ഗജ്ജി എം എ ആണ് ഈ ചെറുവീടിന്റെ നിര്‍മ്മാതാവ്. 32 വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നിരവധി പുതിയ ആശയങ്ങള്‍ നിര്‍മ്മാണരംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് വെറും 77 ചതുരശ്രയടിയില്‍ ഒരു വീട് നിര്‍മ്മിച്ചു നോക്കിയാലോ എന്ന ഐഡിയ തോന്നുന്നത്.
സര്‍വീസും ഇൻഷുറൻസും എല്ലാം നൽകി ഇഷ്ടമുള്ള ഇടത്ത് കൊണ്ടുവയ്ക്കാവുന്ന ചെറുവീടിന്റെ മാതൃകയാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. എസി അടക്കം രണ്ടു പേര്‍ക്ക് കിടക്കാവുന്ന കിടപ്പുമുറി, ബാത്‌റൂം, അടുക്കള എന്നിവ ചേര്‍ന്നതാണ് ഈ കുഞ്ഞന്‍ വീട്. ഇറ്റാലിയന്‍ മോഡലിലാണ് വീട് നിർമിച്ചത്. ഭിത്തികള്‍ എല്ലാം തന്നെ സിമന്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ ടൈനി ഹൗസുകൾ എന്ന സങ്കൽപം ധാരാളം ആളുകള്‍ ഇന്ന് സ്വീകരിക്കുന്നുണ്ട്. ഇത് കണ്ടശേഷമാണ് എന്തുകൊണ്ട് നമുക്കും ഇവിടെ ഇത്തരം ഒരു വീട് നിര്‍മ്മിച്ച് കൂടാ എന്ന് ഇദ്ദേഹം ചിന്തിക്കുന്നത്. ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ പണിതു കൊണ്ടുക്കാന്‍ സാധിക്കുന്ന എന്നാല്‍ എല്ലാ സൗകര്യങ്ങളും ഉള്ള ചെലവ് കുറഞ്ഞ വീട് എന്ന ആശയം ആണ് തങ്ങള്‍ പ്രാവര്‍ത്തികം ആക്കിയതെന്നു ഗജ്ജി പറയുന്നു.
വിദേശത്തു വസിക്കുന്നവര്‍ക്ക് നാട്ടില്‍ വരുമ്പോള്‍ ചുരുങ്ങിയ കാലം കഴിയാന്‍ ഇത്തരം കുഞ്ഞന്‍ വീടുകള്‍ ധാരാളമാന്നെന്നു ഗജ്ജി പറയുന്നു. വലിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ ചെലവ് കുറവും പരിപാലനം ചെയ്യാന്‍ എളുപ്പവും ഇത്തരം വീടുകള്‍ തന്നെയാണ്. ഒരു സിംഗിള്‍ പാക്കേജ് പോലെയാണ് ഈ വീട് നിമ്മാതാക്കള്‍ നല്‍കുന്നത്. ഫുള്ളി ഫര്‍ണിഷ് ചെയ്തു ലഭിക്കുന്ന ഈ വീടിനു ആദ്യത്തെ ഒരു വർഷം ഫ്രീ മെയിന്‍റ്റനന്‍സ് വരെ നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം രൂപ മുതലാണ് 77 ചതുരശ്രയടിയുടെ വീടിന്റെ വില ആരംഭിക്കുന്നത്. ചതുരശ്രയടി കൂടിയ വീടുകളും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇവർ നിർമിച്ചു നൽകുന്നുണ്ട്.
English Summary- Portable Tiny House Model