കൊറോണ വൈറസ് ബാധയെ തുടർന്ന് ഒറ്റപ്പെട്ട ചൈനയിലെ വുഹാനിൽ നിന്നും കൗതുകമുള്ള ഒരു കാഴ്ച അടുത്തിടെ പത്രമാധ്യമങ്ങളിൽ വന്നിരുന്നു. നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ വിശാലമായ സ്ഥലത്ത് കുഴിയെടുക്കുന്നതായിരുന്നു അത്.രോഗബാധിതരെ കുഴിച്ചു മൂടാനാണ് ഇത് എന്നുവരെ കിംവദന്തികൾ പലരും പ്രചരിപ്പിച്ചു. ഒടുവിൽ സത്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ബാധയെ തുടർന്ന് ഒറ്റപ്പെട്ട ചൈനയിലെ വുഹാനിൽ നിന്നും കൗതുകമുള്ള ഒരു കാഴ്ച അടുത്തിടെ പത്രമാധ്യമങ്ങളിൽ വന്നിരുന്നു. നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ വിശാലമായ  സ്ഥലത്ത് കുഴിയെടുക്കുന്നതായിരുന്നു അത്.രോഗബാധിതരെ കുഴിച്ചു മൂടാനാണ് ഇത് എന്നുവരെ കിംവദന്തികൾ പലരും പ്രചരിപ്പിച്ചു. ഒടുവിൽ സത്യം അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ല.

വെറും 6 ദിവസം കൊണ്ട് ഉയരാൻ പോകുന്ന മൾട്ടിസ്പെഷാലിറ്റി ആശുപത്രിക്കു വേണ്ടിയുള്ള അടിത്തറ നിർമിക്കുന്ന പണിയായിരുന്നു ആ ചിത്രത്തിൽ കണ്ടത്. അവകാശവാദങ്ങൾ സത്യമാക്കി ഇന്നലെ ആ ഹോസ്പിറ്റൽ പ്രവർത്തനസജ്ജമായി. 269,000 ചതുരശ്രയടിയിൽ  1000 കിടക്കകളുള്ള ആശുപത്രിക്ക് 'വുഹാൻ  ഹൂഷെൻഷൻ ഹോസ്പിറ്റൽ' എന്നാണ് പേരിട്ടത്. 323,000 ചതുരശ്രയടിയിൽ 1300 കിടക്കകളുള്ള  മറ്റൊരു ആശുപത്രി മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാകും . ലീഷെൻഷാൻ എന്നാണ് ഇതിന്റെ പേര്.

ADVERTISEMENT

ബഹുനില കെട്ടിടങ്ങൾ അതിവേഗം കെട്ടിപ്പൊക്കുന്നത് ചൈന ഇതാദ്യമല്ല. 2003 ൽ സാർസ് പടർന്നു പിടിച്ചപ്പോഴും സമാനമായി അതിവേഗ ആശുപത്രികൾ ചൈന നിർമിച്ചിരുന്നു. ദുബായിൽ 3 ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ മണിക്കൂറുകൾ കൊണ്ട് ഒരുനില കെട്ടിടം നിർമിച്ചത് കുറച്ചു നാളുകൾ മുൻപ് വാർത്തയായിരുന്നു. എങ്കിലും അത് കുറഞ്ഞ ചതുരശ്രയടി മാത്രമുള്ള പ്രോട്ടോടൈപ്പ് കെട്ടിടങ്ങളായിരുന്നു. അതിനെയൊക്കെ കടത്തിവെട്ടുന്ന നിർമാണവേഗതയാണ് ചൈന ആശുപത്രിയിലൂടെ തെളിയിക്കുന്നത്.

ഇതിന്റെ ശരിക്കുള്ള നിർമാണ രഹസ്യം എന്തെന്ന് ഇനിയും ചൈന പുറത്തുവിട്ടിട്ടില്ല. പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതായത് ഫാക്ടറികളിൽ നിർമിച്ച കെട്ടിടഭാഗങ്ങൾ (ചുവർ, അടിത്തറ, മേൽക്കൂര) സൈറ്റിൽ കൊണ്ടുവന്നു യന്ത്രസഹായത്തോടെ കൂട്ടിയോജിപ്പിക്കുന്നു. എങ്കിലും അത്യാധുനിക മെഡിക്കൽ യന്ത്രസംവിധാനമടക്കം കെട്ടിടം ഇത്ര കുറച്ചു സമയത്തിനുള്ളിൽ സുസജ്ജമാക്കിയതാണ് ആളുകളെ  അദ്ഭുതസ്തബ്ധരാക്കുന്നത്. 

ADVERTISEMENT

കേരളത്തിലടക്കം പ്രളയനാന്തരം പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളുടെ നിർമിച്ചിരുന്നു എങ്കിലും ഇത്ര കുറച്ചു ദിവസം കൊണ്ട് ഇത്രയും വിസ്തൃതമായ കെട്ടിടം നിർമിക്കുന്നത് ലോകത്ത് തന്നെ അപൂർവമാണ്.

എന്തായാലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോഴും ഇതുപോലെ കാര്യക്ഷമമായി കെട്ടിടങ്ങൾ നിർമിക്കുന്ന ചൈനയെ സമ്മതിക്കാതെവയ്യ എന്നാണ് മറ്റു ലോകരാജ്യങ്ങൾ പറയുന്നത്..

ADVERTISEMENT

English Summary- China Built MultiStoreyed Hospital at Lightning Speed to Treat Corona Patients