ചെറുപ്പത്തിൽ വീടിന്റെ ഭിത്തികൾ കുത്തിവരച്ച് വൃത്തികേടാക്കിയതിനു മാതാപിതാക്കളിൽ നിന്നും വഴക്ക് കിട്ടിയിട്ടില്ലാത്തവരായി ആരും കാണില്ല. എന്നാൽ മുതിർന്നു കഴിഞ്ഞും ആ സ്വഭാവം പ്രതികാരത്തിനായി ഉപയോഗിച്ചാലോ? അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 2017 ൽ ഡെന്നിസും മകൻ ജെഫ്രിയും കൂടി 5 ലക്ഷം ഡോളർ മുടക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പത്തിൽ വീടിന്റെ ഭിത്തികൾ കുത്തിവരച്ച്  വൃത്തികേടാക്കിയതിനു മാതാപിതാക്കളിൽ നിന്നും വഴക്ക് കിട്ടിയിട്ടില്ലാത്തവരായി ആരും കാണില്ല. എന്നാൽ മുതിർന്നു കഴിഞ്ഞും ആ സ്വഭാവം പ്രതികാരത്തിനായി ഉപയോഗിച്ചാലോ?

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 2017 ൽ  ഡെന്നിസും മകൻ ജെഫ്രിയും കൂടി 5 ലക്ഷം ഡോളർ മുടക്കി പങ്കാളിത്തത്തിൽ വസ്തുവും വീടും വാങ്ങി. രണ്ടു വർഷം  ഇരുവരും ഒരു കുടുംബം പോലെ കഴിഞ്ഞു. പിന്നെ ഉരസലുകൾ തുടങ്ങി. ഡെന്നിസ് വസ്തുവും വീടും  ഭാഗിച്ച് വിൽക്കാൻ നിയമനടപടികൾ തേടി. എന്നാൽ ജെഫ്രിക്ക്  വീടൊഴിയാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ വിൽപനയിൽ  സഹകരിക്കാൻ കോടതി വിധി വന്നതോടെ ജെഫ്രി കുപിതനായി. അതോടെ അയാൾ വില്ലനായി മാറി.

ADVERTISEMENT

വസ്തു നോക്കാൻ വന്ന റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ മർദിച്ച്  ഓടിച്ചു. ഇതുകൊണ്ടും ദേഷ്യം തീരത്തെ കക്ഷി വീടിന്റെ ഭിത്തി മുഴുവൻ മഴവിൽ നിറങ്ങൾ വാരിക്കോരി ഒഴിച്ചു. മുറ്റത്തെ പുൽത്തകിടിയേയും മെയിൽബോക്സിനെയും എന്തിനേറെ മുറ്റത്തുണ്ടായിരുന്ന പനയെ  പോലും കക്ഷി വെറുതെ വിട്ടില്ല. എല്ലാത്തിനെയും പെയിന്റിൽ കുളിപ്പിച്ചു. ആരോ ഇതിന്റെ ചിത്രങ്ങളും വിഡിയോയും എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റിയതോടെയാണ് സംഭവം വൈറലായത്. 

എന്തായാലും ഇപ്പോൾ ജെഫ്രിയുടെ നടപടിയിൽ ഡെന്നിസും വീടുകളുടെ അസോസിയേഷനും കേസ് കൊടുത്തിട്ടുണ്ട്.

ADVERTISEMENT

English Summay- Son Splashed Paint Over House over Revenge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT