പലരും കിറുക്കരെന്ന് വിളിച്ചു; പക്ഷേ ഇവർ ഈ വണ്ടിവീട്ടിൽ ഹാപ്പിയാണ്!
വെറും 72 ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു വാനില്‍ ജീവിതം ആസ്വദിക്കുകയാണ് ബെക്കയും നതാന്‍ വാട്ട്സണും ഒപ്പം അവരുടെ അരുമയായ രണ്ടു നായ്കുട്ടികളും. കലിഫോര്‍ണിയയില്‍ നേഴ്സുമാരായി ജോലി ചെയ്തിരുന്ന ഇരുവരും മാസങ്ങളായി ഈ വാനില്‍ ആണ് ജീവിക്കുന്നത്. കേള്‍ക്കുമ്പോള്‍ അൽപം കിറുക്കാണെന്ന് തോന്നാമെങ്കിലും

വെറും 72 ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു വാനില്‍ ജീവിതം ആസ്വദിക്കുകയാണ് ബെക്കയും നതാന്‍ വാട്ട്സണും ഒപ്പം അവരുടെ അരുമയായ രണ്ടു നായ്കുട്ടികളും. കലിഫോര്‍ണിയയില്‍ നേഴ്സുമാരായി ജോലി ചെയ്തിരുന്ന ഇരുവരും മാസങ്ങളായി ഈ വാനില്‍ ആണ് ജീവിക്കുന്നത്. കേള്‍ക്കുമ്പോള്‍ അൽപം കിറുക്കാണെന്ന് തോന്നാമെങ്കിലും ഇരുവരും ഏറെ ആഗ്രഹിച്ചു തിരഞ്ഞെടുത്തതാണ് ഈ ജീവിതം.
ഒരു അടുക്കളയും കിടപ്പറയും സ്റ്റോര്‍ റൂമും ചേര്‍ന്നതാണ് ഇവരുടെ കുഞ്ഞന്‍ വാന്‍. 4 വലിയ ബെഡ്റൂം ഉള്ള വലിയ വീട്ടില്‍ നിന്നാണ് ഇരുവരും ഈ കുഞ്ഞന്‍ വീട്ടിലേക്ക് താമസം മാറിയിരിക്കുന്നത്. ഒപ്പം അവരുടെ രണ്ടു ഓമനനായ്ക്കളും. കുട്ടികള്‍ ഒക്കെ വളര്‍ന്നു സ്വന്തം വീടുകളിലേക്ക് മാറിയതോടെ ആണ് യാത്രാപ്രിയരായ ദമ്പതികള്‍ കുഞ്ഞന്‍ വാനില്‍ കറക്കം തുടങ്ങിയത്.
40,000 ഡോളര്‍ മുടക്കിയാണ് ഇവര്‍ വാന്‍ വാങ്ങിയത്. പിന്നെയും കുറച്ചു തുക കൂടി മുടക്കി അതൊന്നു പണിതെടുത്തു. വേണമെങ്കില്‍ ഒരു കുഞ്ഞന്‍ വീട് വാങ്ങാമായിരുന്നു ഇവര്‍ക്ക്. പക്ഷേ, യാത്രകള്‍ ചെയ്യാനും പുതിയ സ്ഥലങ്ങളില്‍ കഴിയാനും വാന്‍ ആണ് നല്ലതെന്ന് ഇരുവര്‍ക്കും തോന്നുകയായിരുന്നു.
പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഇവരും ഈ വാന്‍ ഒരുക്കിയിരിക്കുന്നത്. കട്ടിലിനു കീഴിലായി കമ്പോസ്റ്റ് ടോയിലറ്റ് ആണുള്ളത്. ആവശ്യം വരുമ്പോള്‍ ഇത് പുറത്തേക്ക് എടുക്കാം. കുളിക്കാന്‍ തോന്നുമ്പോള്‍ മാത്രം പുറത്തെവിടെയെങ്കിലും പോകും ഇരുവരും. ബാങ്കിലെ ചെറിയ കടങ്ങള്‍ ഒക്കെ വീട്ടാനും ഈ വീട്ടിലെ താമസം തങ്ങള്‍ക്ക് സഹായകമാണെന്ന് ബെക്കയും വാട്ട്സണും പറയുന്നു. ഒപ്പം ലോകം കാണാനും പുതിയ ആളുകളെ പരിചയപ്പെടാനും ഈ വണ്ടി വീട് ഉള്ളത് കൊണ്ട് സാധിക്കുന്നുണ്ടത്രേ.
English Summary- Couple Turned Van into Mobile Home