ഇത് കിളിക്കൂടല്ല, ഒരു വീടാണ്! എന്താണ് ഇതിന്റെ ഗുട്ടൻസ്
കലിഫോര്‍ണിയ സ്വദേശിയായ ജൈസണ്‍ ഫാന്‍ നിര്‍മ്മിക്കുന്ന വീടുകള്‍ കണ്ടാല്‍ ആള്‍ക്ക് അല്‍പ്പം കിറുക്കുണ്ടോ എന്ന് സംശയം തോന്നാം. കാരണം സാധാരണ വീടുകള്‍ ഒന്നുമല്ല കക്ഷി നിര്‍മ്മിക്കുന്നത്.

കലിഫോര്‍ണിയ സ്വദേശിയായ ജൈസണ്‍ ഫാന്‍ നിര്‍മ്മിക്കുന്ന വീടുകള്‍ കണ്ടാല്‍ ആള്‍ക്ക് അൽപം കിറുക്കുണ്ടോ എന്ന് സംശയം തോന്നാം. കാരണം, സാധാരണ വീടുകള്‍ ഒന്നുമല്ല കക്ഷി നിര്‍മ്മിക്കുന്നത്. വമ്പന്‍ കിളിക്കൂടുകൾ പോലെയുള്ള വിചിത്രനിര്‍മ്മിതിയാണ്. അതെ മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന കിളികൂടുകള്‍!
യൂക്കാലിപ്പ്റ്റസ് മരങ്ങളുടെ കമ്പുകള്‍ കൊണ്ടാണ് ഇദ്ദേഹം കൂടുകള്‍ നിര്‍മ്മിക്കുക. മറ്റു ചില്ലകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതല്‍ ഈട് ലഭിക്കും എന്നതാണ് കാരണം.
വിവിധസ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന കമ്പുകള്‍ ലോറിയില്‍ തന്റെ പണിശാലയില്‍ എത്തിച്ചാണ് ജൈസണ്‍ 'ഹുമന്‍ നെസ്റ്റ് ' നിര്‍മ്മിക്കുന്നത്. പിന്നീട് ഇവ ആവശ്യമുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി ഇന്‍സ്റ്റാള്‍ ചെയ്യും. കമ്പുകള്‍ വളച്ചെടുക്കാന്‍ പ്രത്യേകസംവിധാനമുണ്ട്. സ്ക്രൂ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കിളിവീടുകളുടെ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഇത്തരം വീടുകൾ നിർമിച്ചു നൽകാനുള്ള ആവശ്യവുമായി ജയ്‌സനെ സമീപിക്കുന്നത്.
English Summary- Giant Nest House for Humans