ജോലി, ഭാര്യ, വീട്..എല്ലാം വിട്ടു കണ്ടെയിനറിലേക്ക് ജീവിതം മാറ്റി ചെറുപ്പക്കാരൻ; ഇതാണ് കാരണം..
നല്ലൊരു ജോലി, ഭാര്യ , വീട്.. ഇതെല്ലാം വിട്ടിട്ടു ജീവിതം ഒരു ഷിപ്പിങ് കണ്ടെയിനറിലേക്ക് മാറ്റുമ്പോൾ ജെയ് ആഡ്ലര്‍ എന്ന മുപ്പതുകാരന് ഇതെന്താ വട്ടാണോ എന്നായിരുന്നു പലരും ചോദിച്ചത്. ഇരുപതടി മാത്രം വലിപ്പമുള്ള കണ്ടെയിനറിലേക്ക് ജെയ് തന്റെ മൂന്നു ബെഡ്റൂം വീട്ടില്‍ നിന്നും മാറിയത്,

നല്ലൊരു ജോലി, ഭാര്യ , വീട്.. ഇതെല്ലാം വിട്ടിട്ടു ജീവിതം ഒരു ഷിപ്പിങ് കണ്ടെയിനറിലേക്ക് മാറ്റുമ്പോൾ ജെയ് ആഡ്ലര്‍ എന്ന മുപ്പതുകാരന് ഇതെന്താ വട്ടാണോ എന്നായിരുന്നു പലരും ചോദിച്ചത്. ഇരുപതടി മാത്രം വലിപ്പമുള്ള കണ്ടെയിനറിലേക്ക് ജെയ് തന്റെ മൂന്നു ബെഡ്റൂം വീട്ടില്‍ നിന്നും മാറിയത്, ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ്.
എന്നാല്‍ ഈ 'ഡൗണ്‍സൈസ് 'ജീവിതശൈലിയില്‍ ജെയ് സന്തോഷവാനാണ്. 3,000 ഡോളര്‍ മുടക്കി ഒരു കണ്ടെയിനര്‍ വാങ്ങി ജീവിതം ഇതിലേക്ക് മാറുമ്പോള്‍ മാസം വെറും 325 ഡോളര്‍ ആക്കി ജെയ് ജീവിതച്ചെലവും കുറച്ചു.
വളരെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു മാറ്റം വേണമെന്ന് ഈ ചെറുപ്പക്കാരന് തോന്നാന്‍ കാരണമായത് ഭാര്യയുമായി പിരിഞ്ഞ ശേഷമാണ്. നേരത്തെ ഒരു കണ്ടെയിനര്‍ പബ്ബാക്കി മാറ്റി അവിടെ മറ്റൊരാളുമായി ചേര്‍ന്ന് ബിസിനസ് നടത്തിയ പരിചയമുണ്ട് ജെയ്ക്ക്. ഇതാണ് ഷിപ്പിങ് കണ്ടെയിനർ വീടാക്കി മാറ്റാന്‍ കാരണമായതും.
കണ്ടെയിനർ വാങ്ങി അതില്‍ അത്യാവശ്യം വേണ്ട എല്ലാ അറ്റകുറ്റപണികളും നടത്തിയാണ് ജെയ് താമസം ആരംഭിച്ചത്. അടുക്കള , കിടപ്പറ , ബാത്ത്റൂം എന്നിവ ഇതിലുണ്ട്. ഇന്ന് ശരിക്കും ഈ മിനിമലിസ്റ്റ് ലൈഫ്സ്റ്റൈല്‍ താന്‍ ആസ്വദിക്കുന്നു എന്നാണ് ജെയ് പറയുന്നത്.
English Summary- Youth Moved to Shipping Container House