പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം! ലോകത്തിലെ ഏറ്റവും വലിയ കളിക്കളത്തിന്റെ വിശേഷങ്ങൾ
അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ. നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. നവീകരിച്ച ക്രിക്കറ്റ് സ്‌റ്റേഡിയത്തിനാണ് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്.

അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ. നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. നവീകരിച്ച ക്രിക്കറ്റ് സ്‌റ്റേഡിയത്തിനാണ് നരേന്ദ്ര മോദിയുടെ പേര് നല്‍കിയത്. സ്‌റ്റേഡിയം രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. 1,10,000 ആളുകള്‍ക്ക് ഒരേസമയം ഇരുന്നു കളികാണാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 63 ഏക്കറിലാണ് ഗുജറാത്ത് അഹമ്മദാബാദിലെ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. വലുപ്പത്തിന്‍റെ കാര്യത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനെ മറികടക്കുന്നതാണ് മൊട്ടേര സ്റ്റേഡിയം. 90000 പേരെ ഉള്‍കൊള്ളിക്കാവുന്ന സ്റ്റേഡിയം ആയിരുന്നു മെൽബൺ . ഇതിനെയാണ് മൊട്ടേര സ്റ്റേഡിയം മറികടന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിനാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ആദ്യമായി വേദിയായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്. പുനർനിർമാണത്തിനായി 2016ലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചത്. സ്റ്റേഡിയത്തിന്‍റെ രൂപകൽപന തയ്യാറാക്കിയത് ലോകപ്രശസ്ത സ്ഥാപനമായ പോപുലസ് ആയിരുന്നു. 700 കോടി രൂപ ചെലവഴിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിതത്.
നാല് വേള്‍ഡ് ക്ലാസ്സ് ഡ്രസിങ് മുറികള്‍ കൂടി അടങ്ങിയതാണ് ഈ സ്റ്റേഡിയം. കൂടാതെ 50 മുറികളുള്ള ഒരു ക്ലബ് ഹൗസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ ഒരു നീന്തൽക്കുളം എന്നിവ ഉൾപ്പെടുന്നതാണ് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 55,000 ആളുകള്‍ക്കായി ആദ്യ മാച്ച് കാണാന്‍ സാധിക്കുക. ഏതായാലും നിലവിലെ സ്‌റ്റേഡിയത്തിന്റെ പേരുമാറ്റം രാഷ്ട്രീയ രംഗത്തും വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
English Summary- Patel Stadium in Motera Renamed as Narendra Modi Stadium