കേരളം നേരിട്ട രണ്ടു പ്രളയങ്ങൾക്ക് ശേഷം നമ്മുടെ നാട്ടിൽ സജീവമായ ഒരു സാങ്കേതികവിദ്യയാണ് വീട് ഉയർത്തുന്നതും നിരക്കി നീക്കുന്നതും. ആയിരത്തോളം വീടുകളാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിൽ ഈവിധം ഉയർത്തിയതത്രെ. ഇപ്പോൾ ഇതുപറയാൻ കാരണം, അതുപോലെ ഒരു വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം നേരിട്ട  രണ്ടു പ്രളയങ്ങൾക്ക് ശേഷം നമ്മുടെ നാട്ടിൽ സജീവമായ ഒരു സാങ്കേതികവിദ്യയാണ് വീട് ഉയർത്തുന്നതും നിരക്കി നീക്കുന്നതും. ആയിരത്തോളം വീടുകളാണ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളത്തിൽ ഈവിധം ഉയർത്തിയതത്രെ. ഇപ്പോൾ ഇതുപറയാൻ കാരണം, അതുപോലെ ഒരു വീട് ഉയർത്തിമാറ്റൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. സംഭവം കേരളത്തിലല്ല എന്നുമാത്രം.

സാൻഫ്രാൻസിസ്കോയിലാണ് സംഭവം.139 വർഷം പഴക്കമുള്ള പ്രൗഢമായ ഒരു വിക്ടോറിയൻ വീട്. ഇതിനെ 807 ഫ്രാങ്ക്ലിന്‍ സ്ട്രീറ്റില്‍ നിന്നും 635 ഫുള്‍ട്ടന്‍ സ്ട്രീറ്റിലേക്കാണ് പറിച്ചുനട്ടത്. ഒന്നും രണ്ടുമല്ല 5,170 ചതുരശ്രയടിയുള്ള വീടാണ് ഇങ്ങനെ പുഷ്പം പോലെ മറ്റൊരിടത്തേക്ക് മാറ്റിയത്.  ഇതിനായി ഉടമ ചിലവഴിച്ചത് 400,000 ഡോളറും.  വീട് സാന്‍ഫ്രാന്‍സിസ്കോ തെരുവുകളിലൂടെ നീങ്ങി പോകുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയിരുന്നു.  

ADVERTISEMENT

ആറു കിടപ്പുമുറികളും മൂന്നു ബാത്ത്റൂമും ഉള്ള രണ്ടുനില  വീട് നീക്കാനായി വഴികളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ വെട്ടിഒതുക്കിയിരുന്നു. ഈ വീട് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വ്യക്തി അന്ന് മുതല്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഒടുവില്‍ കഴിഞ്ഞ ദിവസം വീട് മാറ്റി സ്ഥാപിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌. ഇതിനായി അധികൃതരുടെ അനുമതിയും അദ്ദേഹം തേടിയിരുന്നു. ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യപെട്ട വീടിന്റെ വിഡിയോ നിമിഷനേരങ്ങള്‍ കൊണ്ടാണ് വൈറലായത്. 

English Summary- House Lifted and shifted to New place; House Lifting Technology