ഈ വീട്ടിലേക്ക് കയറിയാൽ പേടിച്ചുപോകും! എന്താകും ഇതിനുപിന്നിലെ രഹസ്യം?
പുറമെ നോക്കിയാൽ വളരെ സാധാരണമായൊരു വീട്. പക്ഷേ ഈ വീട്ടിനുള്ളില്‍ കടന്നാല്‍ ആരുമൊന്നു പേടിച്ചുപോകും. കലിഫോര്‍ണിയയിലെ ലേക്ക് തഹോയിലെ ഒരു വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. പലതരത്തില്‍ പല വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന പാവകള്‍

പുറമെ നോക്കിയാൽ വളരെ സാധാരണമായൊരു വീട്. പക്ഷേ ഈ വീട്ടിനുള്ളില്‍ കടന്നാല്‍ ആരുമൊന്നു പേടിച്ചുപോകും. കലിഫോര്‍ണിയയിലെ ലേക്ക് തഹോയിലെ ഒരു വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. പലതരത്തില്‍ പല വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന പാവകള്‍ ആണ് ഈ വീട് മുഴുവന്‍. ഈ വീട്ടിലെ ഓരോ മുറിയിലും ഇത്തരത്തിലെ പല രൂപഭാവങ്ങളിലെ പാവകള്‍ ആണുള്ളത്. 650,000 ഡോളര്‍ ആണ് ഈ വീടിന്റെ വിൽപന മൂല്യം. കുറച്ചു പഴക്കം ചെന്ന ഈ വീട് വാങ്ങുന്നവര്‍ വീട്ടിനുള്ളിലെ പാവകളെ എന്ത് ചെയ്യും എന്നതാണ് ഇപ്പോള്‍ സംശയം.
1962 ല്‍ നിര്‍മ്മിച്ച ഈ അഞ്ചു കിടപ്പറകളുള്ള വീട് ഇപ്പോഴും ആ കാലത്തിലാണ് എന്ന് കാണുമ്പോള്‍ തന്നെ തോന്നി പോകും. 2,116 ചതുരശ്രയടിയുള്ള വീട്ടിലാകെ ഗ്രീന്‍ കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്.
ഒരു മുറിയില്‍ കുറഞ്ഞത് എട്ടു പാവകള്‍ എങ്കിലും ഈ വീട്ടില്‍ കാണാം. ഒരു മുറിയില്‍ ചെറിയ പാവകളെയും കാണാം. എന്തിനേറെ പറയുന്നു അടുക്കളയില്‍ വരെ ഇവയുണ്ട്. എല്ലാവരും ഫോര്‍മല്‍ വേഷങ്ങളിലാണ് നില്‍കുന്നതും.
ചില പാവകളെ കണ്ടാല്‍ പ്രേതത്തിന്റെ ലുക്ക് ഉണ്ടെന്നും ഈ വീട് കാണാനെത്തിയ ചിലര്‍ പറയുന്നു. എന്തിനാണ് ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ എന്നോ ആരാണ് ഇവ ഇവിടെ വച്ചത് എന്നോ ആര്‍ക്കും ഒരു പിടിയുമില്ല. എന്തായാലും ഈ വീട് വാങ്ങാന്‍ എത്തുന്നവര്‍ ഈ 'ക്രീപ്പി ' ആള്‍ പാവകളെ കണ്ടു മനസ് മാറ്റി പോകുന്നതായാണ് വിവരം.
English Summary- house for sale is filled with creepy mannequins