30 മുറികൾ, രഹസ്യ ഭൂഗർഭ ഇടനാഴി, സ്റ്റീവ് ജോബ്സിന്റെ പഴയ ബംഗ്ലാവിലെ കാണാക്കാഴ്ചകൾ!
ആപ്പിൾ കമ്പനിയുടെ സ്ഥാപകനും മുൻ സിഇഒയുമായ സ്റ്റീവ് ജോബ്സ് 1984 ൽ ഒരു ആഡംബര സൗധം സ്വന്തമാക്കിയിരുന്നു. കലിഫോർണിയയിലെ വുഡ്സൈഡിലുള്ള ആഡംബര ബംഗ്ലാവ് 3.5 മില്യൺ ഡോളറിനാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്രയും വലിയ ബംഗ്ലാവിന്റെ ആവശ്യമില്ല എന്ന് തോന്നിയതിനെ തുടർന്ന് ഏറെക്കാലം നീണ്ട

ആപ്പിൾ സ്ഥാപകനും മുൻ സിഇഒയുമായ സ്റ്റീവ് ജോബ്സ് 1984 ൽ ഒരു ആഡംബര സൗധം സ്വന്തമാക്കിയിരുന്നു. കലിഫോർണിയയിലെ വുഡ്സൈഡിലുള്ള ആഡംബര ബംഗ്ലാവ് 3.5 മില്യൺ ഡോളറിനാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്രയും വലിയ ബംഗ്ലാവിന്റെ ആവശ്യമില്ല എന്ന് തോന്നിയതിനെ തുടർന്ന് ഏറെക്കാലം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2011 ൽ ബംഗ്ലാവ് പൊളിച്ചു. 17250 ചതുരശ്രഅടിയിൽ വ്യാപിച്ചുകിടന്ന ഈ പടുകൂറ്റൻ ആഡംബര ബംഗ്ലാവിന്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചവർ ഏറെയായിരുന്നു. ഒടുവിൽ ബംഗ്ലാവ് പൊളിച്ചു നീക്കുന്നതിനു മുൻപായി ഫോട്ടോഗ്രാഫറായ ജോനാഥൻ ഹേബർ രഹസ്യമായി ഉള്ളിൽ കയറി ചിത്രങ്ങൾ പകർത്തി.
ഖനി വ്യവസായി ആയിരുന്ന ഡാനിയൽ ജക്ലിങ്ങിന് വേണ്ടി നിർമ്മിക്കപ്പെട്ടതായതിനാൽ ജക്ലിങ്ങ് ഹൗസ് എന്നും ബംഗ്ലാവ് അറിയപ്പെട്ടിരുന്നു. ആറ് ഏക്കർ സ്ഥലത്താണ് 30 മുറികൾ ഉള്ള ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ പൂന്തോട്ടവും പരമ്പരാഗത ശൈലിയിലുള്ള വലിയ മുറ്റവും തുറസ്സായ ബാൽക്കണികളും വീടിന്റെ അകംഭാഗത്തെയും പുറംഭാഗത്തെയും ബന്ധിപ്പിക്കുന്ന ഇടനാഴികളും ഉണ്ടായിരുന്നു. ബാരൽ ക്ലേ ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചിരുന്നത്.
നീക്കാൻ ആവാത്തവിധം സ്ഥാപിച്ച പൈപ്പ് ഓർഗനായിരുന്നു ബംഗ്ലാവിനുള്ളിലെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രധാന മുറികളിലും വിപുലമായ സ്റ്റെയർ കേസുകളുടെ നടുവിലുമായി വെള്ളിയും ചെമ്പും പൂശിയ ഷാന്‍ഡ്‌ലിയറുകളും സ്ഥാച്ചിരുന്നു. പ്രധാന മുറികളുടെ ചുവരുകൾ മനോഹരമാക്കാൻ പല നിറങ്ങളിലുള്ള വാൾപേപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ബാൽക്കണികളിൽ മഹാഗണി കൊണ്ട് പാനലിങ്ങ് നൽകിയിരുന്നു.
വെള്ളനിറത്തിൽ അനേകം കബോർഡുകളോടുകൂടിയ വിപുലമായ അടുക്കളയാണ് ബംഗ്ലാവിൽ ഉണ്ടായിരുന്നത്. ബംഗ്ലാവിനുള്ളിൽനിന്നും ഭൂമിക്കടിയിലൂടെ നീങ്ങുന്ന ഒരു രഹസ്യ ഇടനാഴിയുടെ ചിത്രങ്ങളും ഹേബർ പകർത്തിയിരുന്നു. എന്നാൽ ഇതിൻറെ ഉപയോഗം എന്തായിരുന്നു എന്നത് വ്യക്തമല്ല.
ആറുമാസത്തിനു മുകളിൽ സമയമെടുത്താണ് ആഡംബര സൗധത്തിന്റെ മുഴുവൻ ഭാഗങ്ങളുടെയും ചിത്രങ്ങൾ ഹേബർ പകർത്തിയത്..1925 ൽ പ്രശസ്ത ആർക്കിടെക്ടായ ജോർജ് വാഷിംഗ്ടൺ സ്മിത്താണ് ബംഗ്ലാവ് പണികഴിച്ചത്. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചറുകളും ഭൂപടങ്ങളും ഫോട്ടോകളും അടക്കമുള്ള ചില വസ്തുക്കൾ വുഡ്സൈഡ് കമ്മ്യൂണിറ്റി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
English Summary- Steve Jobs old house