ആഞ്ജലീന ജോളിയുടെ 'അസാധ്യ'വീട്; വില 182 കോടി; കോവിഡ് കാലത്തൊരു സർപ്രൈസും
കോവിഡ് മഹാമാരിമൂലം വീടിനുള്ളിൽ അടച്ചിരിക്കുകയാണ് ലോകമെമ്പാടും ആളുകൾ. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ കോവിഡ് കാലത്ത് താനും മക്കളും ബോറടി അറിഞ്ഞതേയില്ല എന്ന് പറയുകയാണ്, ഒരുകാലത്ത് ഹോളിവുഡിനെയും ലോകസിനിമാപ്രേക്ഷകരേയും ത്രസിപ്പിച്ച

കോവിഡ് മഹാമാരിമൂലം വീടിനുള്ളിൽ അടച്ചിരിക്കുകയാണ് ലോകമെമ്പാടും ആളുകൾ. സെലിബ്രിറ്റികളുടെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ കോവിഡ് കാലത്ത് താനും മക്കളും ബോറടി അറിഞ്ഞതേയില്ല എന്ന് പറയുകയാണ്, ഒരുകാലത്ത് ഹോളിവുഡിനെയും ലോകസിനിമാപ്രേക്ഷകരേയും ത്രസിപ്പിച്ച നടി ആഞ്ജലീന ജോളി. അമേരിക്കയിലെ ലോസ് ഫെലിസിൽ സ്ഥിതിചെയ്യുന്ന ആഞ്ജലീനയുടെ പുതിയവീട്ടിൽ നടന്നും ചിന്തിച്ചും സമയം ചെലവിടാൻ ഒട്ടേറെ സ്ഥലങ്ങളുണ്ട്.
സൂപ്പർതാരം ബ്രാഡ്പിറ്റുമായി വേർപിരിഞ്ഞശേഷം 2017 ലാണ് ആഞ്ജലീന ജോളി ഈ വലിയവീട് സ്വന്തമാക്കുന്നത്. കുട്ടികൾക്ക് അച്ഛനൊപ്പം സമയം ചെലവിടാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് 11000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് വാങ്ങാൻ തീരുമാനിച്ചത്. 1913 ൽ പണികഴിപ്പിക്കപ്പെട്ട ബംഗ്ലാവ് പാരമ്പര്യത്തിന് പ്രൗഢി വിളിച്ചോതുന്ന ഒന്നാണ്.
ആറു കിടപ്പുമുറികളും 10 ബാത്ത്റൂമുകളുമാണ് വീട്ടിലുള്ളത്. അതിഥികളെ സ്വീകരിക്കാനുള്ള മുറിയും ഡൈനിങ് ഏരിയയും അടക്കമുള്ള പ്രധാന മുറികൾ ഉൾപ്പെടുന്ന വീടിന്റെ പ്രധാന ഭാഗത്തിന് 7500 ചതുരശ്രഅടി വിസ്തീർണമാണ് ഉള്ളത്. ഈ ഭാഗം കുറച്ചു നാളുകൾക്കു മുൻപ് ആധുനിക രീതിയിൽ പൊളിച്ചു പണിതിരുന്നു. പ്രധാന മുറികളുടെ എല്ലാം തറകളിൽ വുഡ് പാനലിങ്ങാണ് നൽകിയിരിക്കുന്നത്. വിശാലമായ ലിവിങ് ഏരിയയിൽ ഫയർ പ്ലേസും ഒരുക്കിയിട്ടുണ്ട്. വീടിന്റെ മധ്യഭാഗത്തെ വലിയ ഹാളിൽ നിന്നുമാണ് വിശാലമായ സ്റ്റെയർകെയ്സ് ആരംഭിക്കുന്നത്. വീടിന്റെ ഓരോ ഭാഗത്തും ഇൻഡോർ പ്ലാൻറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് അകത്തളത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നുണ്ട്.
ഡൈനിങ് റൂമിന്റെ ഭിത്തികളിൽ മഹാഗണിയുടെ തടികൊണ്ട് പാനലിങ്ങ് നൽകിയിരിക്കുന്നു. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന വിധം പരമ്പരാഗതരീതിയിലുള്ള വലിയ ജനാലകളാണ് ഉള്ളത്. അല്പം ഉയർന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഏതു ഭാഗത്തുനിന്ന് നോക്കിയാലും ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ആർട്ട് ജിം, വിശാലമായ ലൈബ്രറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശാലമായ പുൽത്തകിടിയാണ് ആഞ്ജലീന ജോളിയുടെ വീടിന്റെ മറ്റൊരു പ്രധാന സവിശേഷത. മനോഹരമായ ഒരു സ്വിമ്മിംഗ് പൂളും വിശ്രമ സ്ഥലവും ഒരു സ്റ്റുഡിയോ ഹൗസും വീടിനു പുറത്ത് ഒരുക്കിയിട്ടുണ്ട്. രണ്ടേക്കർ വരുന്ന എസ്റ്റേറ്റിൽ പുൽത്തകിടിക്കു പുറമെ ധാരാളം മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചിരിക്കുന്നു.
182 കോടി രൂപയ്ക്കാണ് ആഞ്ജലീന ജോളി ഈ മനോഹരസൗധം സ്വന്തമാക്കിയത്. പൊതുവേ വീടിനുള്ളിൽ മാത്രമായി ഒതുങ്ങിക്കൂടാൻ താൽപര്യമില്ലാത്ത തനിക്ക് കോവിഡ് കാലത്ത് മടുപ്പുണ്ടാകാത്ത വിധം സമയം ചിലവിടാൻ ഇങ്ങനെയൊരു വീട് ലഭിച്ചത് ഭാഗ്യമാണെന് താരം പറയുന്നു.
English Summary- Angelina Jolie House; Celebrity Home