കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ച് അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. കോവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയ സമയത്ത് 9 ദിവസം കൊണ്ട് 25000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ആശുപത്രി തന്നെ ചൈന നിർമ്മിച്ചെടുത്തിരുന്നു. എന്നാൽ ചൈനയുടെ മിന്നൽവേഗത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ അവിടംകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ച് അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. കോവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയ സമയത്ത് 9 ദിവസം കൊണ്ട് 25000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഒരു ആശുപത്രി തന്നെ ചൈന നിർമ്മിച്ചെടുത്തിരുന്നു. എന്നാൽ ചൈനയുടെ മിന്നൽവേഗത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ അവിടംകൊണ്ട്  തീർന്നിട്ടില്ല. ഇപ്പോഴിതാ വെറും 12 ദിവസംകൊണ്ട് ഏഴു നിലകളുള്ള  ഒരു വമ്പൻ കെട്ടിടത്തിന്റെ നിർമ്മാണം  ചൈനയിൽ പൂർത്തിയായിരിക്കുന്നത്. 

ജൂഹായ് നഗരത്തിലാണ് 12 നിലകളുള്ള ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിടത്തിന്റെ നിർമാതാക്കൾ. രണ്ടാഴ്ചകൊണ്ട് പ്രവർത്തനസജ്ജമാകുന്ന രീതിയിൽ കെട്ടിടം എങ്ങനെ നിർമ്മിച്ചു എന്നല്ലേ. പരമ്പരാഗത കെട്ടിട നിർമ്മാണത്തിൽ ഓൺ സൈറ്റിൽ പൂർത്തിയാക്കുന്ന 80% നിർമ്മാണപ്രവർത്തനങ്ങളും ഇവിടെ യന്ത്രസഹായത്തോടെ ഫാക്ടറികളിലാണ്  നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിച്ചതിനു പുറമേ കൃത്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ  ഈ നിർമ്മാണ രീതിയിലൂടെ സാധിച്ചതായി  കമ്പനി പറയുന്നു. 

ADVERTISEMENT

മാനുഷിക അധ്വാനം കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയാക്കിയ  ഭാഗങ്ങൾ സൈറ്റിൽ എത്തിച്ചു കെട്ടിടത്തിന്റെ രൂപത്തിലേക്ക് ഒന്നായി ചേർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പു വരുത്താൻ  ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനവും  നിർമ്മാണകമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ഏതെങ്കിലും ഭാഗത്ത് ചെറിയ തകരാറുകൾ സംഭവിച്ചാൽ പോലും  അതിന്റെ കാരണവും ഉറവിടവും കൃത്യമായി കണ്ടെത്താനും പരിഹരിക്കാനും ഡിജിറ്റൽ മാനേജ്മെന്റ് സംവിധാനം സഹായിക്കും. 

കൂട്ടിച്ചേർത്ത ഭാഗങ്ങൾ  വേർതിരിച്ചെടുത്ത് പുനരുപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. 90 ശതമാനം പുനരുപയോഗ ശേഷിയോടെയാണ് ഓരോ ഭാഗങ്ങളും നിർമിച്ചിരിക്കുന്നത് എന്നും കമ്പനി അവകാശപ്പെടുന്നു. നിർമ്മാണസാമഗ്രികൾ പാഴാക്കാതിരിക്കാനും ഊർജ്ജത്തിന്റെ ഉപയോഗം  55 ശതമാനം വരെ കുറയ്ക്കാനും ഈ നിർമ്മാണ രീതിയിലൂടെ സാധിച്ചിട്ടുണ്ട്. 

ADVERTISEMENT

English Summary- Prefab Hotel China in 12 Days; Architecture