കാർട്ടൂണിൽ നിന്നും നേരിട്ടിറങ്ങിവന്ന വീട്! ശരിക്കും ഇങ്ങനെയൊരു വീടുണ്ട്
പതിറ്റാണ്ടുകൾക്ക് മുൻപുമുതൽ ഏറെ ആരാധകരുള്ള കാർട്ടൂൺ സീരീസാണ് 'ദ ഫ്ലിന്റ്സ്റ്റോൺസ്'. ശിലായുഗത്തിലെ ഒരു കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന കാർട്ടൂണിലെ കഥാപാത്രങ്ങളും അവർക്കു ചുറ്റുമുള്ള കാഴ്ചകളുമെല്ലാം ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്.

പതിറ്റാണ്ടുകൾക്ക് മുൻപുമുതൽ ഏറെ ആരാധകരുള്ള കാർട്ടൂൺ സീരീസാണ് 'ദ ഫ്ലിന്റ്സ്റ്റോൺസ്'. ശിലായുഗത്തിലെ ഒരു കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന കാർട്ടൂണിലെ കഥാപാത്രങ്ങളും അവർക്കു ചുറ്റുമുള്ള കാഴ്ചകളുമെല്ലാം ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. കാലിഫോർണിയയിലെ ഹിൽസ്ബറോയിലെത്തിയാൽ ആ സാങ്കല്പിക ലോകം നേരിട്ട് കാണാനാകും. കാർട്ടൂൺ സീരീസിലെ വീട് അതേപടി പുന:സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ.
86 കാരിയായ ഫ്ലോറൻസ് ഫാങ്ങാണ് നിലവിൽ ഫ്ലിന്റ്സ്റ്റോൺ വീടിന്റെ ഉടമ. 1976 ൽ വില്ല്യം നിക്കോൾസൺ എന്ന ആർക്കിടെക്റ്റാണ് വിചിത്ര ആകൃതിയിലുള്ള ഈ വീട് രൂപകൽപ്പന ചെയ്തത്. ഇരുമ്പുകമ്പികളിലും വയർ മെഷ് ഫ്രെയിമുകളിലും കോൺക്രീറ്റ് സ്പ്രേ ചെയ്യുന്ന രീതി ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. 3000 ചതുരശ്ര അടിക്ക് അടുത്ത് വിസ്തീർണമുള്ള വീട്ടിൽ മൂന്ന് കിടപ്പുമുറികളാണ് ഉള്ളത്.
കാർട്ടൂൺ സീരീസിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ വീടിന്റെ പലഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. ഐസ്ക്രീം കോണിന്റെ ആകൃതിയിലുള്ള സ്പൈറൽ സ്റ്റെയർകേസാണ് മറ്റൊരു പ്രത്യേകത. ചുവരുകളിൽ ഓറഞ്ചു നിറവും അർദ്ധവൃത്താകൃതിയിലുള്ള ഗോപുരങ്ങളിൽ പർപ്പിൾ, ചുവപ്പ് എന്നീ നിറങ്ങളുമാണ് നൽകിയിരിക്കുന്നത്.
2017 ൽ 2.8 മില്യൺ ഡോളറിനാണ് ( 20 കോടി രൂപ) ഫ്ലോറൻസ് ഫാങ്ങ് ഫ്ലിന്റ്സ്റ്റോൺ വീട് സ്വന്തമാക്കിയത്. വീടിന്റെ ഭംഗി വർധിപ്പിക്കാനായി ദിനോസറുകളുടേതടക്കം ചെറുതും വലുതുമായി പ്രതിമകളും അലങ്കാരവസ്തുക്കളും ഫ്ലോറൻസ് വിടിനകത്തും പുറത്തുമായി സ്ഥാപിച്ചു തുടങ്ങി. ഇതോടെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നു എന്ന കാരണത്താൽ ഫ്ലോറൻസിനെതിരെ ഹിൽസ്ബറോ ടൗൺ ഭരണകൂടം കേസ് രജിസ്റ്റർ ചെയ്തു.
ഇത്തരം നവീകരണങ്ങൾക്ക് അനുമതി തേടിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ ഫ്ലോറൻസ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് കോടതി വിധി പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഹിൽസ്ബറോ ടൗൺ അധികൃതർ 91 ലക്ഷം രൂപയും ഫ്ലോറൻസിന് നൽകേണ്ടിവന്നു. മനോഹരമായ പുൽത്തകിടിയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആകൃതിയിലുള്ള പ്രതിമകളും ഉൾപ്പെടുത്തി ഒരു ചെറിയ പാർക്ക് രൂപത്തിലാണ് വീട് ഇപ്പോൾ ഉള്ളത്. നവീകരണത്തിന് അനുമതി ലഭിച്ചതോടെ ചാരത്തിൽ നിന്നും ഉയർന്നുവരുന്ന ഫീനിക്സ് പക്ഷിയുടേതടക്കം പുതുമയുള്ള ശില്പങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ഫ്ലോറൻസ്. 3.6 മില്യൺ ഡോളറിലധികമാണ് ( 26 കോടി രൂപ ) ഇപ്പോൾ ഫ്ലിന്റ്സ്റ്റോൺ വീടിന്റെ മതിപ്പുവില.
English Summary- Flinstone House California