അന്ന് സന്തോഷം നിറഞ്ഞ വീട്; തുടർക്കഥയായി ദുരന്തങ്ങൾ; ഇന്നത്തെ അവസ്ഥയോ?...
ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന നിരവധി ആഡംബരവസതികൾ പല കാരണങ്ങൾ കൊണ്ടും പിന്നീട് ആൾപ്പാർപ്പില്ലാതെ ഭാർഗവീനിലയങ്ങളായി മാറിയിട്ടുണ്ട്. അത്തരം ദുരന്തകഥകളിൽ മുന്നിൽ നിൽക്കുന്നതാണ് എൽഡ കാസിലിന്റെ കഥ.
ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന നിരവധി ആഡംബരവസതികൾ പല കാരണങ്ങൾ കൊണ്ടും പിന്നീട് ആൾപ്പാർപ്പില്ലാതെ ഭാർഗവീനിലയങ്ങളായി മാറിയിട്ടുണ്ട്. അത്തരം ദുരന്തകഥകളിൽ മുന്നിൽ നിൽക്കുന്നതാണ് എൽഡ കാസിലിന്റെ കഥ.
ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന നിരവധി ആഡംബരവസതികൾ പല കാരണങ്ങൾ കൊണ്ടും പിന്നീട് ആൾപ്പാർപ്പില്ലാതെ ഭാർഗവീനിലയങ്ങളായി മാറിയിട്ടുണ്ട്. അത്തരം ദുരന്തകഥകളിൽ മുന്നിൽ നിൽക്കുന്നതാണ് എൽഡ കാസിലിന്റെ കഥ.
ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന നിരവധി ആഡംബരവസതികൾ പല കാരണങ്ങൾ കൊണ്ടും പിന്നീട് ആൾപ്പാർപ്പില്ലാതെ ഭാർഗവീനിലയങ്ങളായി മാറിയിട്ടുണ്ട്. അത്തരം ദുരന്തകഥകളിൽ മുന്നിൽ നിൽക്കുന്നതാണ് എൽഡ കാസിലിന്റെ കഥ. ന്യൂയോർക്കിലെ ഒസ്സിനിങ്ങിലാണ് രൂപഭംഗി കൊണ്ട് ആരേയും ആകർഷിക്കുന്ന എൽഡാ കാസിൽ സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ നിർമ്മിച്ച ഈ പടുകൂറ്റൻ ബംഗ്ലാവ് ഒരു നൂറ്റാണ്ട് പഴക്കം ചെന്നതാണ്. പ്രശസ്ത റീടെയ്ൽ ബ്രാൻഡായ അബർക്രോംബി ആൻഡ് ഫിച്ചിന്റെ സ്ഥാപകരിലൊരാളായ ഡേവിഡ് ടി. അബർക്രോംബിയാണ് 1920-കളിൽ ഈ ബംഗ്ലാവ് നിർമ്മിച്ചത്. പതിറ്റാണ്ടുകളായി ആൾപാർപ്പില്ലാതെ തികച്ചും ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയാണ് ഈ ബംഗ്ലാവ്.
1928 ൽ നിർമ്മാണം പൂർത്തിയായ ബംഗ്ലാവിന് എലിസബത്ത്, ലൂസി, ഡേവിഡ്, അബോട്ട് എന്നിങ്ങനെ നാലു മക്കളുടേയും പേരുകളുടെ ആദ്യ അക്ഷരങ്ങൾ ചേർത്ത് എൽഡാ കാസിൽ എന്ന പേര് നൽകുകയും ചെയ്തു. എന്നാൽ അബർക്രോംബി കുടുംബത്തിന് ഏതാനും മാസങ്ങൾ മാത്രമേ ഇവിടെ സന്തോഷത്തോടെ ജീവിക്കാൻ സാധിച്ചുള്ളൂ. താമസം തുടങ്ങി ഒരുവർഷത്തിനു ശേഷം മകളായ ലൂസി ഫാക്ടറിയിലുണ്ടായ ഒരു അപകടത്തിൽ മരണപ്പെട്ടു. രണ്ടുവർഷത്തിനുശേഷം അസുഖങ്ങൾ മൂലം ഡേവിഡ് അബർക്രോംബിയും 1937 ൽ അപകടത്തെതുടർന്ന് ജൂനിയർ ഡേവിഡും മരിച്ചതോടെ ലൂസി അബോട്ട് മൂത്തമകൾ എലിസബത്തിനൊപ്പം ന്യൂജേഴ്സിയിലേക്ക് താമസം മാറ്റി. അന്നുമുതലിങ്ങോട്ട് ആൾപ്പാർപ്പില്ലാതെ സാമൂഹ്യ വിരുദ്ധരുടെ താവളമായി തുടരുകയാണ് ഈ ബംഗ്ലാവ്.
ഭിത്തികളിൽ ആകെ വള്ളിപ്പടർപ്പുകൾ കയറി കാടുപിടിച്ച നിലയിലാണ്. അകത്തിരുന്ന് പുറം കാഴ്ചകൾ ആസ്വദിക്കാനായി നിർമ്മിച്ച ഗ്ലാസ് ജനാലകൾ അപ്പാടെ തകർന്നു കഴിഞ്ഞു. ബംഗ്ലാവിന്റെ ചിലഭാഗങ്ങളിൽ തീയിട്ടും മാർബിളിൽ നിർമ്മിച്ച തറകളിൽ പെയിന്റ് ഒഴിച്ചും വികൃതമാക്കിയ നിലയിലാണ്. ഇരുമ്പിൽ നിർമ്മിച്ച മനോഹരമായ കൈവരികളെല്ലാം തുരുമ്പിച്ച് നാശമായി.എന്നാൽ കരിങ്കൽ ഭിത്തികൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
ഡേവിഡിന്റെ ഭാര്യയും ആർക്കിടെക്ടുമായ ലൂസി അബോട്ട് കേറ്റാണ് ബംഗ്ലാവിന്റെ രൂപകല്പന നിർവഹിച്ചത്. പ്രധാനമായും രണ്ടു നിലകളാണ് ബംഗ്ലാവിനുള്ളത്. പരിചാരകർക്കുള്ള ക്വാർട്ടേഴ്സുകളടക്കം 25 മുറികളാണ് ബംഗ്ലാവിൽ ഉൾപ്പെടുത്തിയിരുന്നത്. 50 ഏക്കറിനടുത്ത് വിസ്തൃതിയുള്ള എസ്റ്റേറ്റിറ്റിനു നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് കഴിഞ്ഞ ഇരുപത് കൊല്ലങ്ങൾക്കുള്ളിൽ രണ്ടുതവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് രേഖകൾ. 2001ൽ 1.5 മില്യൺ ഡോളറും(11 കോടി രൂപ), 2011 ൽ 3.75 മില്യൺ ഡോളറുമായിരുന്നു ( 27 കോടി രൂപ) ബംഗ്ലാവിന്റെ വില. 2021 ന്റെ ആദ്യമാസങ്ങളിൽ 3.2 മില്യൺ ഡോളറിന് (23 കോടി രൂപ) ബംഗ്ലാവ് വീണ്ടും വിപണിയിൽ എത്തിയിരുന്നു.
English Summary- Elda Castle Haunted Mansion History