ആക്രി പെറുക്കി വിറ്റ് 4 കുടുംബങ്ങൾക്ക് വീട് ഒരുക്കി! കയ്യടിക്കാം ഈ മാതൃകയ്ക്ക്
കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നു പാട്ടിന്റെ പാലാഴി തീർക്കുന്നതിനെക്കുറിച്ച് കവി പാടിയിട്ടുണ്ട്. നാട്ടിലെ പാഴ് വസ്തുക്കൾ വാരിക്കൂട്ടി മനോഹരമായ 4 വീടുകൾ യാഥാർഥ്യമാക്കിയിരിക്കുകയാണ് ഒരു പറ്റം വിദ്യാർഥികളും അധ്യാപകരും. 4 പാവപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അതു സേവന പാതയിലെ

കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നു പാട്ടിന്റെ പാലാഴി തീർക്കുന്നതിനെക്കുറിച്ച് കവി പാടിയിട്ടുണ്ട്. നാട്ടിലെ പാഴ് വസ്തുക്കൾ വാരിക്കൂട്ടി മനോഹരമായ 4 വീടുകൾ യാഥാർഥ്യമാക്കിയിരിക്കുകയാണ് ഒരുപറ്റം വിദ്യാർഥികളും അധ്യാപകരും. 4 പാവപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ അതു സേവനപാതയിലെ മറ്റൊരു മലപ്പുറം മാതൃകയായി മാറുന്നു. മലപ്പുറം ഈസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീമിലെ (എൻഎസ്എസ്) വിദ്യാർഥികളും അധ്യാപകരുമാണു പാഴ് വസ്തുക്കൾ ശേഖരിച്ചു 4 കുടുംബങ്ങൾക്കു തണലൊരുക്കിയത്. തിരുവാലി പഞ്ചായത്തിലെ പഞ്ചായത്തുംപടി ചാത്തക്കാടിലൊരുങ്ങിയ വീടുകൾ കുടുംബങ്ങൾക്കു കൈമാറിക്കഴിഞ്ഞു.
‘ലൈവിലെത്തിയ’ മനുഷ്യ സ്നേഹം
പ്രളയം നിലമ്പൂർ മേഖലയിൽ നൂറു കണക്കിനു വീടുകൾ തകർത്തെറിഞ്ഞിരുന്നു. ഇവർക്കായി സ്നേഹവീടുകൾ നിർമിച്ചു നൽകാൻ എൻഎസ്എസ് തീരുമാനിച്ചു. ആ സമയത്താണു സാമൂഹിക മാധ്യമ ലൈവിലൂടെ അപ്രതീക്ഷിത സഹായമെത്തിയത്. പ്രളയം ദുരിതമായി പെയ്ത പാതാർ മേഖല സന്ദർശിച്ച പ്രവാസി തിരുവാലി മേലേ കോഴിപറമ്പിൽ സ്വദേശി സുരേഷ് കടമ്പത്ത് മനസ്സിൽ ഒരു തീരുമാനമെടുത്തു. 17 വർഷം ഗൾഫിൽ അധ്വാനിച്ച പണമുപയോഗിച്ചു വാങ്ങിയ ഭൂമിയിൽ ഒരു ഭാഗം പ്രളയ ഇരകൾക്കു വീടു നിർമിച്ചു നൽകാൻ സംഭാവന ചെയ്യാം. ഈ വാഗ്ദാനം സുരേഷിന്റെ ഒരു സുഹൃത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഈസ്റ്റ് ജില്ലാ എൻഎസ്എസ് സ്നേഹ വീടുകൾ നിർമിച്ചു നൽകാൻ തീരുമാനിച്ച സമയമാണത്. ലൈവ് കണ്ട ഈസ്റ്റ് ജില്ലാ കൺവീനർ സുരേഷ് ബത്തേരി , സുരേഷ് കടമ്പത്തിനെ ബന്ധപ്പെട്ടു. അങ്ങനെയാണ്, പാവപ്പെട്ട കുടുംബങ്ങൾക്കായി 4 വീടുകൾ നിർമിക്കുന്നതിനുള്ള അടിത്തറയായത്. വീടുകൾക്കും അതിലേക്കുള്ള വഴിയൊരുക്കാനുമായി 25 സെന്റ് സ്ഥലമാണു സുരേഷ് സൗജന്യമായി വിട്ടു നൽകിയത്.
കോവിഡ് വന്നു, ആക്രി പെറുക്കി
വീട് നിർമാണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു പുതിയ പ്രതിസന്ധിയായി കോവിഡ് വന്നത്. വെല്ലുവിളി സാധ്യതയാക്കാൻ അധ്യാപകരും വൊളന്റിയർമാരും തീരുമാനിച്ചു. അങ്ങനെയാണ്, വിദ്യാർഥികൾ പാഴ് വസ്തുക്കൾ ശേഖരിക്കുകയെന്ന നിർദേശം വന്നത്. ഈസ്റ്റ് ജില്ലയ്ക്കു കീഴിലുള്ള 87 വിദ്യാലയങ്ങളിലെ 8700 വൊളണ്ടിയർമാരാണു പാഴ് വസ്തുക്കൾ ശേഖരിച്ചത്.
ശേഖരിച്ച വസ്തുക്കൾ പ്രോഗ്രാം ഓഫിസർമാരുടെ നേതൃത്വത്തിൽ വിൽപന നടത്തി. 2 കിടപ്പുമുറികളും ശുചിമുറിയും അടുക്കളയുമുള്ള വീടുകൾ ഹാബിറ്റാറ്റാണു രൂപകൽപന ചെയ്തത്. ആറര ലക്ഷം രൂപയാണു വീടൊന്നിനു ചെലവായത്. ചെലവിന്റെ ഭൂരിഭാഗവും ലഭിച്ചതു സ്ക്രാപ്പ് ചാലഞ്ചിലൂടെയാണ്. വിദ്യാർഥികളുടെ കൂടി സഹകരണത്തോടെയാണു വീടില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 4 കുടുംബങ്ങളെ കണ്ടെത്തിയത്.
സൗഹൃദം പൂക്കുന്ന മഴവിൽ ഗ്രാമം
വീട് നിർമാണത്തിൽ മാത്രമൊതുങ്ങുന്നില്ല തിരുവാലിയിലെ സേവന മാതൃക. നാലു വീടുകളടങ്ങിയ പ്രദേശത്തിനു മഴവിൽ സൗഹൃദ ഗ്രാമമെന്നാണു പേരിട്ടിരിക്കുന്നത്. മഴവില്ലുപോലെ വൈവിധ്യങ്ങളുടെ സംഗമമാണു ഈ ഗ്രാമം. വ്യത്യസ്ത മതക്കാർ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവർ.
English Summary: A Group of Students and Teachers from Malappuram Built 4 Houses for the Poor in a Different way!