കുറഞ്ഞ തുകയ്ക്ക് കിട്ടുമോ? പ്രേതവീട്ടിലും ജീവിക്കാൻ ഇവർ റെഡി
പുതിയതായി വാങ്ങാൻ ഉദ്ദേശിക്കുന്ന വീട്ടിൽ പ്രേതശല്യം ഉണ്ടെന്ന് കേട്ടാൽ എന്തായിരിക്കും പ്രതികരണം? സ്വന്തമായി വീടില്ലെങ്കിലും സാരമില്ല ജീവൻ ബാക്കിയുണ്ടായാൽ മതി എന്ന് കരുതി തടിതപ്പുന്നവരാവും ഏറെയും. എന്നാൽ അമേരിക്കക്കാർക്കിടയിൽ ഈ പ്രേതശല്യമൊന്നും

പുതിയതായി വാങ്ങാൻ ഉദ്ദേശിക്കുന്ന വീട്ടിൽ പ്രേതശല്യം ഉണ്ടെന്ന് കേട്ടാൽ എന്തായിരിക്കും പ്രതികരണം? സ്വന്തമായി വീടില്ലെങ്കിലും സാരമില്ല ജീവൻ ബാക്കിയുണ്ടായാൽ മതി എന്ന് കരുതി തടിതപ്പുന്നവരാവും ഏറെയും. എന്നാൽ അമേരിക്കക്കാർക്കിടയിൽ ഈ പ്രേതശല്യമൊന്നും ഇപ്പോൾ ഒരു പ്രശ്നമേയല്ല എന്നാണ് ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ പറയുന്നത്. ചെറിയ മുതൽ മുടക്കിൽ സ്വപ്നഭവനം സ്വന്തമാക്കുന്നതിനുവേണ്ടി എത്ര പ്രേതബാധയുള്ള വീട്ടിലും കഴിയാൻ അമേരിക്കക്കാർ കൂടുതലായി തയ്യാറാകുന്നു എന്നാണ് റിപ്പോർട്ട്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിയൽട്ടർ ഡോട്ട് കോം എന്ന സ്ഥാപനമാണ് അമേരിക്കക്കാർക്കിടയിൽ ഇത്തരമൊരു സർവേ നടത്തിയത്. ഉദ്ദേശിക്കുന്ന വിലയിൽ വീടുകിട്ടിയാൽ പാരാനോർമൽ ആക്ടിവിറ്റികളുണ്ടെങ്കിലും അത് നേരിടാൻ തയ്യാറാണെന്ന് 30% അമേരിക്കക്കാർ സർവ്വേയിൽ പ്രതികരിച്ചു. ഇനി ഒരു കൊലപാതകം നടന്നതാണെങ്കിലും കുറഞ്ഞ തുകയ്ക്ക് കിട്ടുമെങ്കിൽ വീട് സ്വന്തമാക്കാൻ തയ്യാറാണെന്ന് പ്രതികരിച്ചവർ 20 ശതമാനമാണ്. പ്രേതസാന്നിധ്യം ഉണ്ടെന്നു പറയപ്പെടുന്ന വീടുകളിൽ ഒരു കൗതുകത്തിനു വേണ്ടി മാത്രം താമസിക്കാൻ ആഗ്രഹിക്കുന്നവർ 17 ശതമാനമാണെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. എന്നാൽ വലിയ ഡിസ്കൗണ്ടിൽ ആ വീട് സ്വന്തമാക്കാൻ സാധിക്കുമെങ്കിലോ എന്ന ചോദ്യം വന്നതോടെ 17 ശതമാനം എന്നത് 46 ശതമാനമായി വർധിച്ചു.
സ്വന്തമായി വീട് എന്ന ആഗ്രഹം സാധിക്കുന്നതിനായി സെമിത്തേരിക്ക് തൊട്ടടുത്തുപോലും താമസിക്കാൻ തയ്യാറാണെന്ന് വലിയൊരു വിഭാഗം സർവേയിൽ പ്രതികരിച്ചിട്ടുണ്ട്. ഇത് വെറുമൊരു സർവേഫലമല്ല എന്ന് തെളിയിക്കുന്ന പല വസ്തു ഇടപാടുകളും കഴിഞ്ഞ മാസങ്ങളിൽ അമേരിക്കയിൽ നടക്കുകയും ചെയ്തു. ഉദാഹരണത്തിന് ദുർമരണം നടന്നതിന് പേരുകേട്ട ചാൾസ് മാൻഷൻ മർഡർ ഹോം എന്ന ബംഗ്ലാവ് 1.87 മില്യൺ ഡോളറിന് (13 കോടി രൂപ) ഇക്കഴിഞ്ഞ ജൂണിൽ വിറ്റുപോയിരുന്നു.
നിലവിലെ വിപണി വിലയുടെ പകുതി തുകയ്ക്ക് ഇത്തരം വീടുകൾ ലഭിക്കുമെങ്കിൽ കണ്ണുംപൂട്ടി അവിടെ താമസിക്കാൻ തയ്യാറാണെന്നാണ് ജനങ്ങളുടെ പ്രതികരണം. അമേരിക്കയിലെ ജനങ്ങളിൽ അഞ്ചിൽ രണ്ട് പേർ പിശാചുക്കൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതിനാൽ പുതിയ വീട് വാങ്ങുന്നതിനു മുൻപ് അതിൽ ദുർമരണങ്ങൾ നടന്നിട്ടുണ്ടോ എന്നും പ്രേതബാധ ഉണ്ടോ എന്നും പലരും അന്വേഷിച്ചറിയാറുണ്ട്. പൊതുവേ ഇത്തരം വീടുകളിൽ പാരാനോർമൽ പ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരും പുരോഹിതൻമാരുമൊക്കെ മാത്രമാവും താമസിക്കാൻ തയ്യാറാവുന്നത്. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വർധിച്ചുവരുന്ന മത്സരം മൂലം ഈ പതിവുകളൊക്കെ തെറ്റിച്ചുകൊണ്ട് ജനങ്ങൾ വീടുകൾ സ്വന്തമാക്കാൻ തയ്യാറാവുകയാണ് എന്നാണ് പഠനത്തിൽ തെളിയുന്നത്.
English Summary- American Common People Prefer to Live in Haunted Houses