വയസ്സായ അച്ഛനുമമ്മയും വീട്ടിൽ തനിച്ചാണോ?; തെന്നിവീഴാത്ത, സുരക്ഷയുള്ള ശുചിമുറിയൊരുക്കാം...
പ്രായമായ അച്ഛനമ്മമാരെ നാട്ടിലെ വീട്ടിൽ തനിച്ചാക്കി വിദേശത്ത് ജോലിക്കു പോകുന്ന മക്കളുടെ മനസ്സിലെ ഏറ്റവും വലിയ പ്രാർഥന അച്ഛനമ്മമാർക്ക് വീഴ്ചകളുണ്ടാവരുതേയെന്നാണ്. വാർധക്യം പലവിധ വേദനകളുടെ കാലഘട്ടം കൂടിയായതുകൊണ്ടു തന്നെ കുഴമ്പും തൈലവുമൊക്കെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് പ്രത്യേകം

പ്രായമായ അച്ഛനമ്മമാരെ നാട്ടിലെ വീട്ടിൽ തനിച്ചാക്കി വിദേശത്ത് ജോലിക്കു പോകുന്ന മക്കളുടെ മനസ്സിലെ ഏറ്റവും വലിയ പ്രാർഥന അച്ഛനമ്മമാർക്ക് വീഴ്ചകളുണ്ടാവരുതേയെന്നാണ്. വാർധക്യം പലവിധ വേദനകളുടെ കാലഘട്ടം കൂടിയായതുകൊണ്ടു തന്നെ കുഴമ്പും തൈലവുമൊക്കെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഴയകാല പരുക്കൻ തറകളിൽ നിന്നും വർണാഭമായ ടൈലുകളിലേക്ക് കൂടുമാറിയതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ ആളുകൾ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്.
തെന്നി വീഴാൻ സാധ്യതയുള്ള തരം ടൈലുകളാണ് ശുചിമുറിയിലേതെങ്കിൽ പിടിച്ചു നടക്കാൻ കൂടുതൽ ഭാരം താങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഗ്രാബ് ബാറുകൾ പിടിപ്പിക്കാം. മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ടോയ്‌ലെറ്റ് സീറ്റിന്റെ ഉയരം കൂട്ടാം. ഇന്ത്യൻ ക്ലോസറ്റ് ഇഷ്ടപ്പെടുന്നവർക്ക് പോട്ടിസ്റ്റൂളുകൾ നൽകാം. അതുപോലെ തന്നെ നിന്നു കുളിക്കുമ്പോൾ സോപ്പുപതയും കുഴമ്പിന്റെ അംശവുമൊക്കെ നിലതെറ്റിക്കുമോ എന്നു പേടിക്കുന്നവർക്ക് ഇരുന്നു കുളിക്കാൻ സൗകര്യമുള്ള തരത്തിലുള്ള സീറ്റ് ഷവർ സൗകര്യമൊരുക്കാം.
രാത്രിയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുമ്പോഴാണ് വയോധികർക്ക് വീഴ്ച സംഭവിക്കാനുള്ള സാധ്യത കൂടുതൽ. ഉറക്കച്ചടവിൽ കട്ടിലിൽ നിന്ന് തപ്പിത്തടഞ്ഞെണീറ്റ് സ്വിച്ചിടാൻ പോകുമ്പോഴോ, നടന്ന് ബാത്‌റൂമിൽ പോകുമ്പോഴോ ഒക്കെയാണ് പലരും വീഴുന്നത്. അതിന് പരിഹാരമായി കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ താനെ കത്തുന്ന സെൻസർ ഘടിപ്പിച്ച ലൈറ്റ് ഒരുക്കാം. അതുപോലെ തന്നെ ശുചിമുറിയിൽ ആളെത്തുമ്പോൾ താനെ കത്തുന്ന ലൈറ്റും പരീക്ഷിക്കാം. തറയുടെ തെന്നൽ കുറയ്ക്കുന്ന തരത്തിലുള്ള ദ്രാവകങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാണ്. പ്രായമായ അച്ഛനമ്മമാർ ഉപയോഗിക്കുന്ന കിടപ്പുമുറി, ശുചിമുറി, അടുക്കള, വരാന്ത പോലെയുള്ളയിടങ്ങളിൽ ആ ദ്രാവകം ഒഴിക്കാം. അതുവഴി പ്രതലത്തിലെ വഴുക്കൽ ഒഴിവാക്കാം.
Content Summary : How to Design Toilet For Elders