കാർ വേണ്ട, നടന്നു കാണാവുന്ന നഗരം ഒരുങ്ങുന്നു! ഇന്ത്യയിലല്ല
ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള പട്ടണം. വിവിധങ്ങളായ വാസയിടങ്ങൾ, പലതരം ഷോപ്പുകൾ, ഹോട്ടൽ, സിനിമ തിയറ്റർ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും ഉല്ലാസത്തിനുമുള്ള മാർഗങ്ങൾ, അങ്ങനെ ആധുനിക സമുഹത്തിന് വേണ്ട സർവ്വ സൗകര്യങ്ങളും സമ്മേളിക്കുന്ന

ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള പട്ടണം. വിവിധങ്ങളായ വാസയിടങ്ങൾ, പലതരം ഷോപ്പുകൾ, ഹോട്ടൽ, സിനിമ തിയറ്റർ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും ഉല്ലാസത്തിനുമുള്ള മാർഗങ്ങൾ, അങ്ങനെ ആധുനിക സമുഹത്തിന് വേണ്ട സർവ്വ സൗകര്യങ്ങളും സമ്മേളിക്കുന്ന 5.4 മില്യൺ ചതുരശ്രയടി വിസ്തിർണത്തിലുള്ള ടെൺ മിനിറ്റ് സിറ്റി എന്ന് വിളിക്കുന്ന നഗരം. ഇതിന്റെ പ്രധാന ആകർഷണം സിറ്റിക്കുള്ളിൽ കാൽനടയാത്രയും സൈക്കിൾ സവാരിക്കും മാത്രമേ അനുവാദമുള്ളു എന്നതാണ്. കാറുകൾക്ക് നേരിട്ട് സിറ്റിക്കുള്ളിലേക്ക് പ്രവേശനം ഇല്ല.
സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിലാണ് ഈ കാർ ഫ്രീ നഗരം വരാൻ പോകുന്നത്. റെസിഡൻഷ്യൽ ടവറുകൾ, പാർക്കുകൾ, ഹോട്ടൽ,സിനിമ തിയറ്റർ, ലൈബ്രറി, ഓഫിസുകൾ, മാൾ, ഓട്ടത്തിനുള്ള ട്രാക്ക്, ഹോസ്പിറ്റൽ, കമ്മുണിറ്റി സെന്റർ, കമ്മ്യുണൽ സ്പേസുകൾ, സലുൺസ്, വാണിജ്യ- വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രങ്ങളും അടങ്ങുന്നതാണ് സിറ്റിയുടെ പ്ലാൻ. ഹ്യുണ്ടായി ഡെവലപ്പ്മെൻ്റ് കമ്പനി, ഡച്ച് ആർക്കിടെക്ച്ചർ കമ്പനി അൺസ്റ്റ്യുഡിയോ എന്നിവരാണ് പ്രൊജക്റ്റിന്റെ പ്ലാനും സാക്ഷാത്കാരവും നിർവ്വഹിക്കുന്നത്.
പുത്തൻ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രൊജക്റ്റ്. ആളുകളുടെ ഏകാന്തത ഒഴിവാക്കുന്നതിനായി ഷെയേർഡ് സ്പേസും, ജോയിന്റ് ഫെസിലിറ്റിയുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമായി എല്ലാ നിലയിലും ഉണ്ടാകും. സ്കൈ ബാൽക്കണിയും റൂഫ് ടെറസ്സുമൊക്കെ പ്രൊജക്റ്റിന്റെ ഭാഗമാണ്. പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതെയുള്ളു. സുസ്ഥിര ജിവിതരീതികളും അനായാസ ജിവിത സാഹചര്യങ്ങളുമാണ് ഈ കാർ ഫ്രി സിറ്റിയുടെ മുഖ്യ സവിശേഷത.
English Summary- Car Free City Seol