ഭാവിയിൽ ഇത് മലയാളികളുടെ കേന്ദ്രമായാലോ? വിസ്മയനിർമിതിയുമായി കാനഡ
ഇപ്പോൾ ധാരാളം മലയാളികളുടെ സ്വപ്നഭൂമികയാണ് കാനഡ. നാട്ടിൻപുറങ്ങളിൽപോലും കാനഡയിലേക്ക് ആളുകളെ കയറ്റുമതി ചെയ്യുന്ന കമ്പനികൾ പൊട്ടിമുളയ്ക്കുന്നു. പണം കൊയ്യുന്നു. മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റം ഇങ്ങനെതുടർന്നാൽ കുറച്ചു വർഷത്തിനുള്ളിൽ കാനഡയിലും
ഇപ്പോൾ ധാരാളം മലയാളികളുടെ സ്വപ്നഭൂമികയാണ് കാനഡ. നാട്ടിൻപുറങ്ങളിൽപോലും കാനഡയിലേക്ക് ആളുകളെ കയറ്റുമതി ചെയ്യുന്ന കമ്പനികൾ പൊട്ടിമുളയ്ക്കുന്നു. പണം കൊയ്യുന്നു. മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റം ഇങ്ങനെതുടർന്നാൽ കുറച്ചു വർഷത്തിനുള്ളിൽ കാനഡയിലും
ഇപ്പോൾ ധാരാളം മലയാളികളുടെ സ്വപ്നഭൂമികയാണ് കാനഡ. നാട്ടിൻപുറങ്ങളിൽപോലും കാനഡയിലേക്ക് ആളുകളെ കയറ്റുമതി ചെയ്യുന്ന കമ്പനികൾ പൊട്ടിമുളയ്ക്കുന്നു. പണം കൊയ്യുന്നു. മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റം ഇങ്ങനെതുടർന്നാൽ കുറച്ചു വർഷത്തിനുള്ളിൽ കാനഡയിലും
ഇപ്പോൾ ധാരാളം മലയാളികളുടെ സ്വപ്നഭൂമികയാണ് കാനഡ. നാട്ടിൻപുറങ്ങളിൽപോലും കാനഡയിലേക്ക് ആളുകളെ കയറ്റുമതി ചെയ്യുന്ന കമ്പനികൾ പൊട്ടിമുളയ്ക്കുന്നു. പണം കൊയ്യുന്നു. മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റം ഇങ്ങനെതുടർന്നാൽ കുറച്ചു വർഷത്തിനുള്ളിൽ കാനഡയിലും മലയാളികളെ തട്ടാതെ നടക്കാൻ പറ്റാതെയാകും! ഇത്രയും ആമുഖമായി പറഞ്ഞത് കാനഡയിലെ വാൻകൂവറിൽ നിർമാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തെ കുറിച്ചുപറയാനാണ്. കാരണം ഭാവിയിൽ ഈ കെട്ടിടത്തിന്റെ ഉപയോക്താക്കളിൽ മലയാളികളും ഉണ്ടാകാം.
കാനഡയിലെ വാൻകൂവർ ഒരു വിസ്മയനിർമിതിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കോൾ ഹാർബർ നഗരത്തിന്റെ ഉയരകാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഒരു ജീവിതം ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് ഫിഫ്റ്റീൻ ഫിഫ്റ്റീൻ എന്ന് പേരുള്ള വമ്പൻ കെട്ടിടം. പല ബ്ലോക്കുകൾ ഉയരത്തിൽ അടുക്കിവയ്ക്കുന്ന ജെംഗാ ഗെയിം പലർക്കും പരിചിതമായിരിക്കും. ഇതിലെ ബ്ലോക്കുകൾ പോലെയാണ് കെട്ടിടവും.
42 നിലകളാണ് ഫിഫ്റ്റീൻ ഫിഫ്റ്റീനിലുള്ളത്. ഇതിലെ 18 വീടുകൾ ആകാശത്ത് ഗ്ലാസ് ബോക്സുകൾ സ്ഥാപിച്ചിരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകളുടെ പുറംഭിത്തികൾ ഗ്ലാസ്സിൽ നിർമ്മിച്ചവയാണ്. ഇവയ്ക്കുള്ളിൽ കഴിയുന്നവർക്ക് താഴെ നഗരത്തിനും സമുദ്രത്തിനും മലനിരകൾക്കും എല്ലാം മുകളിൽ ഉയർന്നു കിടക്കുകയാണെന്ന് തോന്നിപോകുമെന്ന് കെട്ടിടത്തിന്റെ ആർക്കിടെക്റ്റായ ഒലേ ഷീറെൻ പറയുന്നു.
ഗ്ലാസ് ഭിത്തികൾക്ക് ഉറപ്പുനൽകുന്നതിനായി സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗിച്ചിരിക്കുന്നു. ഓക്ക് മരം ഉപയോഗിച്ചാണ് ഒബ്സർവേറ്ററി വീടുകളിലേക്കുള്ള പ്രവശനഭാഗത്തിന്റെ തറ ഒരുക്കിയിരിക്കുന്നത്. മാർബിൾ - ഗ്രാനൈറ്റ് ചിപ്പുകൾ കോൺക്രീറ്റിൽ സെറ്റ് ചെയ്തെടുക്കുന്ന ടെറാസൊ ഭിത്തികളാണ് ഈ വീടുകളിൽ ഉള്ളത്.
വ്യത്യസ്തതയുള്ള 18 വീടുകൾക്ക് പുറമേ സാധാരണനിലയിൽ നിർമ്മിച്ച വീടുകളും കെട്ടിടത്തിലുണ്ട്. നാല് പെന്റ് ഹൗസുകളും ഇതിൽ ഉൾപ്പെടും. ഇരുപത്തിയൊൻപതാം നിലയിൽ സ്കൈ ലോഞ്ച് നിർമ്മിച്ചിരിക്കുന്നു. കെട്ടിടത്തിലെ താമസക്കാർക്ക് വാൻകൂവർ നഗരത്തിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കുന്നതിനായാണ് ഈ സൗകര്യം.
സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും ഒന്നു മുതൽ മൂന്നു കിടപ്പുമുറികൾ വരെയുള്ള വീടുകളുമാണ് കെട്ടിടത്തിലുള്ളത്. ഇതിനു പുറമേ വിശാലമായ ജിം, യോഗ സ്റ്റുഡിയോ, ഓപ്പൺ ടെറസ്, താമസക്കാർക്ക് വേണ്ടിയുള്ള ഡൈനിങ് റൂം എന്നിവയും ഇവിടെയുണ്ട്. പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഊർജ്ജക്ഷമത ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്.
5.6 മില്യൺ കനേഡിയൻ ഡോളറുകളാണ് (32 കോടി രൂപ) ഫിഫ്റ്റീൻ ഫിഫ്റ്റീനിലെ ഒബ്സർവേറ്ററി വീടുകളുടെ പ്രാരംഭ വില. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ പ്രാരംഭ വില 900000 കനേഡിയൻ ഡോളറും (5 കോടി രൂപ )മറ്റു വീടുകളുടേത് 2.2 മില്ല്യൺ കനേഡിയൻ ഡോളറുമാണ് (12 കോടി രൂപ). നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം 2026 ൽ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കളായ ബോസ പ്രോപ്പർട്ടീസും കിങ്സ്വുഡ് പ്രോപ്പർട്ടീസും.
English Summary- Jenga Building Canada- Architecture