'അവനും ഈ വീട്ടിലെ അംഗമല്ലേ'! വളർത്തു നായയ്ക്ക് കിടപ്പുമുറി ഒരുക്കി ഉടമ; വൈറൽ വിഡിയോ
വളർത്തുനായകൾ പലർക്കും വീട്ടിലെ ഒരംഗം തന്നെയാണ്. എന്നാൽ എത്ര സ്നേഹത്തോടെയാണ് വളർത്തുന്നതെങ്കിലും നമ്മുടെ നാട്ടിൽ അവയ്ക്ക് വീടിനുപുറത്ത് പ്രത്യേക കൂടുകൾ ഉണ്ടാക്കുകയാണ് പതിവ്. ചുരുക്കം ചിലർ മാത്രം അവയ്ക്കായി പ്രത്യേക കിടക്ക ഒരുക്കി വീടുകൾക്കുള്ളിൽ തന്നെ പാർപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ നായയ്ക്കായി

വളർത്തുനായകൾ പലർക്കും വീട്ടിലെ ഒരംഗം തന്നെയാണ്. എന്നാൽ എത്ര സ്നേഹത്തോടെയാണ് വളർത്തുന്നതെങ്കിലും നമ്മുടെ നാട്ടിൽ അവയ്ക്ക് വീടിനുപുറത്ത് പ്രത്യേക കൂടുകൾ ഉണ്ടാക്കുകയാണ് പതിവ്. ചുരുക്കം ചിലർ മാത്രം അവയ്ക്കായി പ്രത്യേക കിടക്ക ഒരുക്കി വീടുകൾക്കുള്ളിൽ തന്നെ പാർപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ നായയ്ക്കായി വീടിനുള്ളിൽ ഒരു സൂപ്പർ ബെഡ്റൂം തന്നെ ഒരുക്കിയെടുത്തിരിക്കുകയാണ് ഒരു യുവതി. മുകൾനിലയിലേക്ക് കയറാനുള്ള സ്റ്റെയറിന് താഴെ ഭാഗത്തുള്ള ഒഴിഞ്ഞ ഇടമാണ് വളർത്തുനായയ്ക്കായി കിടപ്പുമുറി ഒരുക്കാൻ ഇവർ തിരഞ്ഞെടുത്തത്.
ഈ സ്പെഷ്യൽ കിടപ്പുമുറി ഉണ്ടാക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തടികൊണ്ട് ഫ്രെയിമുകൾ നൽകിയാണ് ഭിത്തികൾ ഉറപ്പിച്ചെടുത്തത്. സിമന്റ് ഉപയോഗിച്ച് ഭിത്തി ഭംഗിയായി തേച്ചെടുക്കുകയും ചെയ്തു. അകത്ത് വെളിച്ചം ലഭിക്കുന്നതിനായി വാം ലൈറ്റ് ഘടിപ്പിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
പടവുകൾക്ക് അടിയിലെ തട്ടുകളായുള്ള ഭാഗവും കട്ടകളും സിമന്റും ഉപയോഗിച്ച് അടച്ചെടുത്തു. മറ്റേതൊരു കിടപ്പുമുറിയും പോലെ പ്രത്യേക ഫ്ലോറിങ്ങും നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ മുറിക്ക് ഭംഗി വർദ്ധിപ്പിക്കുന്നതിനായി ഒരുഭാഗത്തെ ഭിത്തിയിൽ വോൾപേപ്പറും ഒട്ടിച്ചു ചേർത്തു. നായയ്ക്കുള്ള ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്നതിനായി പ്രത്യേക ഏരിയയും ബെഡ്റൂമിലുണ്ട്. യുവതി തനിച്ചാണ് ബെഡ്റൂം നിർമ്മിച്ചെടുത്തത്.
ഒടുവിൽ പതുപതുത്ത ഒരു ഡോഗ് ബെഡ് കൂടി ഇട്ടതോടെ കിടപ്പുമുറി തയ്യാർ. നായ സന്തോഷത്തോടെ കിടപ്പുമുറിക്കുള്ളിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനകം അര ലക്ഷത്തിനടുത്ത് ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. വളർത്തു നായയ്ക്കായി ഇത്രയും ഭംഗിയുള്ള ഒരു താമസസ്ഥലം ഒരുക്കിയെടുത്തതിന് യുവതിയെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റുകൾ കുറിക്കുന്നത്. മുറിയുടെ ഭംഗികണ്ട് അത് വാടകയ്ക്ക് കൊടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.
English Summary- Owner Build Room for Dog inside House