ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശുദ്ധജല ക്ഷാമം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തെ 2.3 ബില്യൻ ആളുകൾക്കും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. ജലക്ഷാമത്തിന് പരിഹാരം കാണാൻ ഭരണകൂടങ്ങൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശുദ്ധജല ക്ഷാമം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തെ 2.3 ബില്യൻ ആളുകൾക്കും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. ജലക്ഷാമത്തിന് പരിഹാരം കാണാൻ ഭരണകൂടങ്ങൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയെല്ലാം ചെലവേറിയതാണ്. എന്നാൽ ഏറ്റവും കുറഞ്ഞ ചെലവിൽ ശുദ്ധമായ കുടിവെള്ളം സംഭരിക്കാനായാലോ?. അതും കാറ്റിൽനിന്ന്. അത്തരം ഒരു മാർഗ്ഗം പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് ഇറ്റലിയിൽ നിന്നുള്ള ആർക്കിടെക്റ്റായ ആർതുറോ വിറ്റോരി. 'വർക്ക വാട്ടർ ടവർ' എന്നാണ് ശുദ്ധജല സംഭരണത്തിനായി ഒരുക്കിയിരിക്കുന്ന പദ്ധതിയുടെ പേര്. 

എത്യോപ്യയിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ജലക്ഷാമം ജനങ്ങളെ എത്രയധികം വലയ്ക്കുന്നുണ്ടെന്ന് ആർതുറോയ്ക്ക് മനസ്സിലായത്. ആറു മണിക്കൂറിലേറെ കഷ്ടപ്പെട്ടാണ് ഇവിടുത്തെ ജനങ്ങൾ കുടിവെള്ളം കണ്ടെത്തുന്നത്. ഇതിനൊരു പരിഹാരം അന്വേഷിച്ചിറങ്ങിയ അദ്ദേഹം ഒടുവിൽ വർക്ക വാട്ടർ ടവർ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. 

ADVERTISEMENT

9.5 മീറ്റർ ഉയരത്തിൽ മുളകൊണ്ടുണ്ടാക്കിയ ഒരു ടവറാണ് സംഗതി. കേവലം 80 കിലോഗ്രാം മാത്രമാണ് ടവറിന്റെ ആകെ ഭാരം. ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചെടുക്കാവുന്ന ഈ ടവർ ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നും ജലം അക്ഷരാർഥത്തിൽ ഊറ്റി എടുക്കുകയാണ് ചെയ്യുന്നത്. 

മുളകൊണ്ട് ഒരുക്കിയ ടവർ നേർത്ത മെഷ് കൊണ്ട് ആവരണം ചെയ്യുകയാണ് ആദ്യപടി. ഈ മെഷ് അന്തരീക്ഷത്തിലെ ഈർപ്പത്തെ തടഞ്ഞുനിർത്തുന്നു. ഇത്തരത്തിൽ മെഷിൽ അടിയുന്ന ഈർപ്പം ഘനീഭവിച്ച് വെള്ളമായി മാറുന്നു. മെഷിലൂടെ ഒഴുകിവരുന്ന വെള്ളം ഏറ്റവും താഴെ സ്ഥാപിച്ചിട്ടുള്ള റിസർവോയറിൽ ശേഖരിക്കപ്പെടും. ശേഖരിക്കപ്പെടുന്ന വെള്ളം വീണ്ടും ബാഷ്പീകരിച്ചു പോകാതിരിക്കാനായി റിസർവോയറിന് മുകളിലായി പ്രത്യേക മൂടിയുമുണ്ട്. 

ADVERTISEMENT

ഒരുദിവസം ശരാശരി 100 ലിറ്റർ കുടിവെള്ളം ടവറിൽനിന്ന് ഇത്തരത്തിൽ ശേഖരിക്കാനാകും. ഉപയോക്താക്കൾക്ക് തന്നെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ടവറിന്റെ രൂപകല്പന. വളരെ വേഗം സ്ഥാപിക്കാനുമാകും. നിലവിൽ ഹൈത്തി, മഡഗാസ്കർ , കൊളംബിയ, ബ്രസീൽ എന്നിവയ്ക്ക് പുറമേ ഇന്ത്യയിലും  ഇതേമാതൃകയിൽ വാട്ടർ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ലഭിക്കാനുള്ള മാർഗ്ഗം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ജലസംഭരണത്തിനുപുറമേ സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതം ലക്ഷ്യമാക്കി പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നും വീടുകൾ നിർമ്മിക്കുന്ന ഭവനനിർമ്മാണ പദ്ധതിയും ആർതുറോയും സംഘവും ആരംഭിച്ചിട്ടുണ്ട്. 24 സ്ക്വയർമീറ്റർ അളവിൽ നിർമ്മിക്കപ്പെടുന്ന വീട്ടിൽ ഏഴംഗ കുടുംബത്തിന് സുഖമായി താമസിക്കാനാകും. പ്രാദേശിക വിഭാഗങ്ങളെ കൃഷിയിൽ സഹായിക്കുന്നതിനായി വർക്ക ഗാർഡനും, സൗരോർജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി  വർക്ക സോളാർ എന്ന പദ്ധതിയും സംഘം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary- Architect Built Water Tower to Produce Water from Air