'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' എന്നൊക്കെ ചില കടകളില്‍ കാണാറുണ്ട്. എന്നാല്‍ വീടിനൊപ്പം താമസക്കാരെയും ഫ്രീ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?.. അങ്ങനെയൊരു ബോര്‍ഡ് വച്ച് വീട് വില്‍ക്കേണ്ട അവസ്ഥയായിരുന്നു തോമസ് ബര്‍ക്ക് എന്ന വയോധികന്. ബര്‍ക്കിന്റെ വീട്ടുജോലിക്കാരിയായിരുന്ന യുവതിയാണ് വീട്ടിലെ 'സ്ഥിരാംഗം'.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' എന്നൊക്കെ ചില കടകളില്‍ കാണാറുണ്ട്. എന്നാല്‍ വീടിനൊപ്പം താമസക്കാരെയും ഫ്രീ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ?.. അങ്ങനെയൊരു ബോര്‍ഡ് വച്ച് വീട് വില്‍ക്കേണ്ട അവസ്ഥയായിരുന്നു യുഎസിലെ വിര്‍ജീനിയയിലുള്ള തോമസ് ബര്‍ക്ക് എന്ന വയോധികന്.

ബര്‍ക്കിന്റെ വീട്ടുജോലിക്കാരിയായിരുന്ന യുവതിയാണ് വീട്ടിലെ 'സ്ഥിരാംഗം'. 'താമസിക്കാനിടമില്ല' എന്നറിയിച്ചതോടെ മൂന്ന് വര്‍ഷം മുമ്പ് തോമസ് തന്റെ വീടിന്റെ ബേസ്‌മെന്റ് ഇവര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ പിന്നെ ഇവര്‍ ഇവിടം വിട്ട് പോയതേയില്ല, മാത്രമല്ല ഇതുവരെ വാടകയും കൊടുത്തിട്ടില്ല. 

ADVERTISEMENT

മാറിത്തരില്ല എന്ന വാശിയില്‍ വീടിന്റെ ബേസ്‌മെന്റ് കയ്യടക്കിയിരിക്കുകയാണിവര്‍. വീട് വില്‍പനയ്ക്ക് വെച്ചിരുന്ന സമയത്ത് പോലും ഇവിടുന്ന് ഒരടി അനങ്ങില്ല എന്ന വാശിയിലായിരുന്നു ഇവര്‍.  ബേസ്‌മെന്റില്‍ ആളുണ്ടെങ്കിലും സ്ഥലത്തിന്റെ ഡിമാന്‍ഡ് കൊണ്ടോ എന്തോ വില്പനയ്ക്ക് വച്ച് മൂന്നാം ദിവസം വീട് വിറ്റ് പോയി. ഇവരുടെ കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടും കാര്യമാക്കാതെയാണ് വീട് പുതിയ ഉടമ വാങ്ങിയത്. 

എട്ട് ലക്ഷം ഡോളറിന് വില്‍പന നടന്ന വീട്ടില്‍ അഞ്ച് കിടപ്പുമുറികളും നാല് ബാത്‌റൂമുകളുമുള്‍പ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട്. 3500 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് 1964ല്‍ പണി കഴിപ്പിച്ചതാണ്. 1997ല്‍ ഇന്നത്തെ 5 ലക്ഷം ഡോളറിനാണ് ബര്‍ക്ക് ഇത് വാങ്ങുന്നത്. ചെറിയ പുതുക്കിപ്പണികൾ ചെയ്താൽ താമസത്തിന് ഇതിലും പറ്റിയ വീട് ഈ പ്രദേശത്തില്ല.  

ADVERTISEMENT

പ്രായാധിക്യത്തെത്തുടര്‍ന്ന് നിലവില്‍ കെയര്‍ ഹോമിലാണ് തോമസ് എന്നതിനാല്‍ വീട് എത്രയും പെട്ടന്ന് വില്‍ക്കണമെന്നായിരുന്നു കുടുംബത്തിന്. കോടതിവിധിയില്ലാതെ ബേസ്‌മെന്റിലെ സ്ത്രീയെ ഒഴിപ്പിക്കാന്‍ കഴിയില്ല എന്നതിനാലും കേസിന് പോകാനുള്ള സാഹചര്യമായിരുന്നില്ല എന്നതിനാലും വീടിന്റെ പുതിയ ഉടമ ഇതിനെന്തെങ്കിലും പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് ഇവര്‍.