ധനാഢ്യൻ; ആളുകൾ പ്രതീക്ഷിച്ചത് വമ്പൻവീട്; പക്ഷേ താമസം ചെറിയ മൺവീട്ടിൽ!
മണ്ണ് കൊണ്ടുള്ള വീടുനിർമാണം പണ്ടുമുതലേ നമ്മുടെ രാജ്യത്തെ പരമ്പരാഗത നിർമാണരീതിയുടെ ഭാഗമാണ്. കോണ്‍ക്രീറ്റ് ഉപയോഗിക്കാതെ, മറ്റ് ആധുനിക നിര്‍മാണ രീതികളൊന്നുംതന്നെ പിന്തുടരാതെ, മണ്‍വീടുകള്‍ നിര്‍മിച്ച് താമസിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും നമ്മുടെ ഗ്രാമങ്ങളിലുണ്ട്.

പണച്ചെലവ് താങ്ങാനാവാതെയാണ് സാധാരണ ആളുകള്‍ മണ്‍വീടുകള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ആഡംബരവസതികള്‍ പണിയാനുള്ള ആസ്തിയുള്ളവര്‍ പോലും ഇത്തരം വീടുകള്‍ നിര്‍മിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ബെംഗളുരു സ്വദേശിയായ മഹേഷ് കൃഷ്ണന് ഇത്തരത്തില്‍ മണ്‍വീട് നിര്‍മിച്ച് താമസം തുടങ്ങിയ ഒരാളാണ്.
വന്‍കിട ഹോട്ടലുകളിൽ 19 വര്‍ഷം ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിച്ച ആളാണ് മഹേഷ്. വീടുപണി നടക്കുകയാണ് എന്നറിഞ്ഞപ്പോള്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ആഡംബരവസതി പ്രതീക്ഷവര്‍ക്ക് മുന്നിലേക്കാണ് മഹേഷ് തന്റെ മണ്‍വീട് അവതരിപ്പിച്ചത്. പ്രകൃതിയോടിണങ്ങിയാവണം ജീവിതം എന്ന തോന്നലില്‍ കോര്‍പ്പറേറ്റ് ജോലി രാജി വച്ച ഉടന്‍ മഹേഷ് ആദ്യം ചെയ്തത് കൃഷിയും പരമ്പരാഗത നിര്‍മാണ രീതികളും പഠിക്കുകയായിരുന്നു.
കളിമണ്ണും, ചെളിയും, കല്ലുമൊക്കെ ഉപയോഗിച്ചുള്ള നിര്‍മാണരീതി മഹേഷിനെ ആകര്ഷിച്ചതങ്ങനെയാണ്. 300 സ്ക്വയര്‍ഫീറ്റ് മാത്രം വിസ്തീര്‍ണമുള്ള തന്റെ മണ്‍വീട് മഹേഷ് ഒറ്റയ്ക്കാണ് നിര്‍മിച്ചത്. ബെംഗളുരു നഗരത്തിന് പുറത്ത് ചാമരാജനഗറിലാണ് മഹേഷിന്റെ മണ്‍വീടുള്ളത്. നിര്‍മാണത്തിന് 125 ദിവസം മാത്രം വേണ്ടി വന്ന വീടിന് ആകെ ചെലവായത് 18,500 രൂപയാണ്.
മണ്ണും കല്ലും ചുള്ളിക്കമ്പുകളുമുപയോഗിച്ചാണ് വീടിന്റെ ഭിത്തി. ഇത് പ്ലാസ്റ്റര്‍ ചെയ്യാന്‍ ചാണകമാണ് മഹേഷ് തിരഞ്ഞെടുത്തത്. പഴയ ടൈലുകള്‍ വീടിന്റെ നിലം അലങ്കരിച്ചപ്പോള്‍ മേല്‍ക്കൂരയ്ക്കായി ഓല തിരഞ്ഞെടുത്തു. വീടിനാവശ്യമായതില് മുളകള്‍, ആണി, ഓല എന്നിവയടക്കം ചുരുക്കം ചില സാധനങ്ങള്‍ മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്. ഇത് സൈറ്റിലെത്തിക്കാനും മഹേഷ് തന്നെ മുന്നിട്ടിറങ്ങി. ബാക്കിയുള്ള സാധനങ്ങളെല്ലാം പ്രദേശത്ത് നിന്ന് തന്നെ ശേഖരിക്കുകയായിരുന്നു.
വീടിന് തേക്കിന്റെ വാതില്‍ വേണമെന്നും ഗ്രാനൈറ്റ് തറ വേണമെന്നുമൊക്കെയുള്ള നിര്‍ബന്ധം ഒഴിവാക്കിയാല്‍തന്നെ പകുതി ചെലവ് കുറയ്ക്കാം എന്നാണ് മഹേഷിന്റെ അഭിപ്രായം. ചെലവ് പരമാവധി കുറച്ച് നല്ല ഒരു വീട് എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ മഹേഷിന് സന്തോഷവും അതിലുപരി അഭിമാനവുമുണ്ട്. സമാനരീതിയില്‍ വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രകൃതിസ്നേഹികളുമൊക്കെയായി മഹേഷിന്റെ ഇക്കോഫ്രണ്ട്ലി-ബജറ്റ് ഫ്രണ്ട്ലി വീടിന് സന്ദര്‍ശകര്‍ നിരവധിയാണ്.
English Summary- Bengaluru Man built Mud House for small budget; Veedu News