കഴിഞ്ഞ 27 വർഷത്തിനിടെ നിർമിച്ചതാണോ വീടും കടമുറിയും? വരും നോട്ടിസ്, കുടിശ്ശിക കോടികൾ !
കഴിഞ്ഞ പതിനേഴു വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം...New CESS, Building & Other Construction Workers Welfare Board, Tax
കഴിഞ്ഞ പതിനേഴു വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം...New CESS, Building & Other Construction Workers Welfare Board, Tax
കഴിഞ്ഞ പതിനേഴു വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം...New CESS, Building & Other Construction Workers Welfare Board, Tax
കഴിഞ്ഞ ഇരുപത്തിയേഴ് വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം. ഒരുപക്ഷേ, വീടോ വാണിജ്യ കെട്ടിടമോ നിർമിക്കാൻ ബാങ്കിൽ നിന്നെടുത്ത വായ്പ മുതലും പലിശയും അടക്കം ഈ കാലയളവിൽ നിങ്ങൾ തിരിച്ചടച്ചിട്ടും ഉണ്ടാകും. എന്നാൽ, ഇനിയും ശ്രദ്ധിക്കാതെ പോയ ഒരു വൻ തുക നിങ്ങൾ ഒരുപക്ഷേ സർക്കാരിലേക്ക് അടച്ചിട്ടുണ്ടാകില്ല. ആരും നിങ്ങളെ അറിയിച്ചിട്ടും ഉണ്ടാകില്ല. 1995 നവംബർ മൂന്നിനു ശേഷം നിർമാണം പൂർത്തിയായ വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ഉടമസ്ഥർ കരുതിയിരിക്കേണ്ട നിയമപ്രകാരമുള്ള ഈ സെസ് സംബന്ധിച്ച് ഇപ്പോൾ പല കെട്ടിട ഉടമകൾക്കും നോട്ടിസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയാണ് ഈയിനത്തിൽ സർക്കാരിനു പിരിഞ്ഞു കിട്ടാനുള്ളത്. എന്താണ് ഈ ‘പ്രത്യേക’ സെസ്? ഇത് എല്ലാവരും അടയ്ക്കേണ്ടതുണ്ടോ? ആർക്കെങ്കിലും ഇളവുണ്ടോ? എന്തിനാണിപ്പോൾ അടിയന്തരമായി ഈ സെസ് പിടിച്ചെടുക്കുന്നത്? പരിശോധിക്കാം...
∙ സെസ് വരുന്ന വഴി
കെട്ടിടത്തിനു പല വിധ നികുതികൾ നിങ്ങൾ അടയ്ക്കുന്നുണ്ടാകുമെങ്കിലും നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നല്ലതാകും. കാരണം, ഇപ്പോഴും ഇതേക്കുറിച്ച് വലിയ ധാരണ കെട്ടിട ഉടമകൾക്ക് ഇല്ലാത്തതിനാൽ സെസ് അടയ്ക്കുന്നതിൽ പലരും വീഴ്ച വരുത്തുകയാണ്. തൊഴിൽ വകുപ്പിന്റെ നോട്ടിസ് ലഭിക്കുമ്പോൾ മാത്രമാണ് ഇത്തരത്തിലൊരു സെസ് അടയ്ക്കാൻ ഉണ്ടെന്നു പലരും അറിയുന്നത്.
വീടിന്റെയോ കെട്ടിടത്തിന്റെയോ നിർമാണത്തിന്റെ പ്ലാൻ തയാറാക്കുന്ന ഘട്ടത്തിലും വായ്പ എടുക്കുന്ന സമയത്തും നിർമാണം പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റും തുടർന്ന് പഞ്ചായത്തിലോ നഗരസഭയിലോനിന്ന് കെട്ടിട നമ്പർ ലഭിക്കുന്ന ഘട്ടത്തിലും ഇത്തരമൊരു സെസിനെക്കുറിച്ച് ആരും പറയാറില്ല എന്നതാണു വാസ്തവം. കെട്ടിടനിർമാണത്തിന്റെ രൂപകൽപനയുടെ സമയത്തോ കരാർ ഏറ്റെടുത്തു നിർമാണം നടത്തുന്ന ലൈസൻസിയോ ഇക്കാര്യങ്ങളെക്കുറിച്ച് കെട്ടിട ഉടമയുമായി ചർച്ച ചെയ്യാറില്ല. കാരണം, സെസ് പിരിവ് കാര്യക്ഷമമായി തൊഴിൽ വകുപ്പ് നടത്തിയിരുന്നില്ല എന്നതാണു കാരണം.
ഈ സെസ് അടയ്ക്കാത്ത കെട്ടിട ഉടമകളെ കണ്ടെത്തി അവരിൽ നിന്നു കുടിശ്ശിക ഇനത്തിൽ ഈയിടെ തൊഴിൽ വകുപ്പ് പിരിച്ചെടുത്തത് 283 കോടി രൂപ ആണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായി നടന്ന അദാലത്തുകളിലൂടെ കെട്ടിട ഉടമകളുടെ ഭാഗം കേട്ട ശേഷം സെസ് കുടിശ്ശികത്തുക പുതുക്കി നിശ്ചയിച്ചാണു പണം തൊഴിൽവകുപ്പ് പിരിച്ചെടുത്തത്. പലിശ ഇനത്തിൽ ഇളവുകൾ നൽകിയ ശേഷം പിരിച്ചെടുത്ത തുകയുടെ കണക്കാണിത് എന്നും അധികൃതർ പറയുന്നു.
∙ സെസ് 1%, പക്ഷേ...
സംസ്ഥാനത്ത് 1995 നവംബർ മൂന്നിനു ശേഷം 10 ലക്ഷം രൂപയിൽ ഏറെ ചെലവഴിച്ചു നിർമിച്ച വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ചെലവഴിച്ച തുകയുടെ 1% ആണ് ചില നിബന്ധനകൾക്കു വിധേയമായി ഒറ്റത്തവണ സെസായി നൽകേണ്ടത്. അതായത് 20 ലക്ഷം രൂപ നിർമിച്ച കെട്ടിടം എന്നു കണ്ടെത്തിയാൽ അതിന്റെ 1% ആയ 20,000 രൂപ വരെ സെസ് നൽകേണ്ടി വരും. വായ്പയെടുത്ത് 40 മുതൽ 50 ലക്ഷം രൂപ വരെ ചെലവിട്ടാണ് ഇപ്പോൾ 2000 ചതുരശ്ര അടി വരെയുള്ള വീടു നിർമാണം എന്നതിനാൽ നൽകേണ്ടി വരുന്ന സെസ് ഊഹിക്കാവുന്നതേ ഉള്ളൂ.
കെട്ടിടത്തിന്റെ തറ വിസ്തീർണവും നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളും വിശകലനം ചെയ്താണ് തൊഴിൽ വകുപ്പ് സെസ് നിർണയിക്കാനുള്ള ചെലവ് നിർണയിക്കുന്നത്. തൊഴിൽ വകുപ്പിലെ അസസിങ് ഓഫിസർമാരായ ഡപ്യൂട്ടി ലേബർ ഓഫിസർ അല്ലെങ്കിൽ അസി. ലേബർ ഓഫിസർക്കാണ് ചെലവ് നിർണയിക്കുന്നതിന്റെ ചുമതല. അസസിങ് ഓഫിസർമാർ ഓരോ പ്രദേശത്തെയും കെട്ടിട നിർമാണം സംബന്ധിച്ച വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ബന്ധപ്പെട്ട ഓഫിസർമാരുടെ ഓഫിസിൽ നിന്നോ ശേഖരിക്കും. കെട്ടിടത്തിന്റെ ആഡംബര നിർമാണങ്ങൾക്ക് പ്രത്യേകം തുക അധികമായി അസസ് ചെയ്യാറുണ്ട്.
1996ലെ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഈ സെസ് പിരിവ് വർഷങ്ങൾക്കു മുൻപ് ആരംഭിച്ചെങ്കിലും കാര്യക്ഷമം ആയിരുന്നില്ല. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണം സംബന്ധിച്ച അനുമതിയും മറ്റും നൽകുന്നത് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങൾ ആണ് എന്നതാണ് ഇതിനു പ്രധാന കാരണം. കെട്ടിടനിർമാണ പ്ലാൻ സമർപ്പിക്കുമ്പോൾ അത് അംഗീകരിച്ച് ലൈസൻസ് ഫീസ് പിരിച്ചെടുക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. പിന്നീട് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി കഴിയുമ്പോൾ അതു പ്ലാൻ പ്രകാരമാണോ നിർമിച്ചതെന്നു പരിശോധിച്ചു നമ്പർ നൽകി എല്ലാ വർഷവും വസ്തു നികുതിയും തദ്ദേശസ്ഥാപനങ്ങൾ പിരിച്ചെടുക്കുന്നു. ഇതു കൂടാതെ റവന്യു വകുപ്പ് നിശ്ചിത നിരക്കിൽ ഒറ്റത്തവണ കെട്ടിട നികുതി പിരിക്കുന്നുണ്ട്. 3000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള കെട്ടിടം ആണെങ്കിൽ റവന്യു വകുപ്പ് വർഷം തോറും ആഡംബര നികുതിയും പിരിച്ചെടുക്കും.
∙ എല്ലാ കെട്ടിടങ്ങൾക്കും സെസ് ഇല്ല
10 ലക്ഷത്തിൽ താഴെ നിർമാണ ചെലവ് ഉള്ളതും 100 ചതുരശ്ര മീറ്ററിൽ (ഏകദേശം 1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് നൽകേണ്ട. പുതിയ കെട്ടിടങ്ങൾക്ക് ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി സെസ് പിരിച്ചെടുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കു വസ്തു നികുതി (കെട്ടിടനികുതി) ഓൺലൈനായി പോർട്ടലിൽ തന്നെ ഇതിനു സൗകര്യം ഏർപ്പെടുത്തുന്ന തരത്തിലുള്ള സോഫ്റ്റ്‌്‍വെയര് പരിഷ്ക്കരണമാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ, കുടിശ്ശിക പിരിച്ചെടുക്കുന്നത് തൊഴിൽ വകുപ്പ് നേരിട്ട് ആയിരിക്കും. കെട്ടിട നിർമാണം പൂർത്തിയാക്കുമ്പോൾ തന്നെ സെസ് പിരിച്ചെടുത്ത് കെട്ടിട ഉടമകളെ ബാധ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള സംവിധാനം വേണമെന്ന് തങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണെന്ന് ലൈസൻസ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന വക്താവ് ആർ.കെ.മണിശങ്കർ പറയുന്നു. വീടു വച്ചു കഴിഞ്ഞ ഒരാളെ വർഷങ്ങൾക്കു ശേഷം സെസ് കുടിശ്ശികയുമായി സമീപിക്കുമ്പോൾ അയാൾ നേരിടുന്ന സാമ്പത്തിക– മാനസിക പ്രയാസം വലുതാണെന്നും മണിശങ്കർ ചൂണ്ടിക്കാട്ടി.
∙ പഴയ കെട്ടിടങ്ങൾക്ക് സെസിൽ ഇളവ്
തൊഴിൽവകുപ്പ് സെസ് കുടിശിക പിരിവ് ഊർജിതമാക്കി എന്ന വിവരം കേട്ട് എല്ലാ കെട്ടിട ഉടമകളും ഭയക്കേണ്ടതില്ല. പഴയ കെട്ടിടങ്ങളിൽ ചിലതിന് സെസിൽ ഇളവ് ഉണ്ട് എന്നതാണ് ഇതിനു കാരണം. കെട്ടിടം നിർമിച്ച വർഷങ്ങളുടെ അടിസ്ഥാനത്തിൽ 1995 മുതൽ 1999 വരെ, 2000 മുതൽ 2004 വരെ, 2005 മുതൽ 2009 വരെ, 2010 മുതൽ 2014 വരെ, 2015 എന്നും പ്ലിന്ത് ഏരിയയുടെ (തറ വിസ്തീർണം) അടിസ്ഥാനത്തിൽ 100 ചതുരശ്ര മീറ്റർ (ഏകദേശം 1077 ചതുരശ്ര അടി) വരെ, 400 ചതുരശ്ര മീറ്ററിനു (ഏകദേശം 4306 ചതുരശ്ര അടി) മുകളിൽ എന്ന അടിസ്ഥാനത്തിലും 5 സ്ലാബുകൾ ആയി കെട്ടിടങ്ങളെ തരം തിരിച്ചിട്ടുണ്ട്. 1995 - 1999 കാലയളവിൽ നിർമിച്ച ഗാർഹിക ആവശ്യങ്ങൾക്കുള്ള 200 ചതുരശ്ര മീറ്റർ (ഏകദേശം 2153 ചതുരശ്ര അടി) വിസ്തീർണമുള്ള കെട്ടിടങ്ങൾക്കും, 2000-2004ൽ 185 ചതുരശ്ര മീറ്റർ (ഏകദേശം 1991 ചതുരശ്ര അടി), 2005-2009ൽ 154 ചതുരശ്ര മീറ്റർ (ഏകദേശം 1658 ചതുരശ്ര അടി), 2010-2014ൽ 128 ചതുരശ്ര മീറ്റർ (ഏകദേശം 1378 ചതുരശ്ര അടി), 2015 നു ശേഷം നിർമിച്ച 106 ചതുരശ്ര മീറ്റർ (ഏകദേശം 1141 ചതുരശ്ര അടി) വരെ വിസ്തീർണവും ഉള്ള ഗാർഹിക കെട്ടിടങ്ങൾക്കും സെസ് നൽകേണ്ട.
∙ എന്തിനാണു സെസ്?
സംസ്ഥാന നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന 20 ലക്ഷത്തോളം അംഗങ്ങളുടെ ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കാനാണു സെസ് പിരിച്ചെടുക്കാൻ 1996ൽ നിയമം കൊണ്ടുവന്നത്. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിവിധ തരം ചികിത്സാസഹായവും 60 വയസ്സു കഴിഞ്ഞവർക്കു പെൻഷനും നൽകി വരുന്നുണ്ട്. അംഗങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസ സ്കോളർഷിപ്, വിവാഹ ധനസഹായം എന്നിവയും ലഭ്യമാക്കുന്നു. മൂന്നേകാൽ ലക്ഷം പേർക്കു പ്രതിമാസം 1600 രൂപ പെൻഷൻ നൽകാൻ മാത്രം ക്ഷേമനിധി ബോർഡിന് 53 കോടി രൂപ വേണമെന്നു വി.ശശികുമാർ പറഞ്ഞു. സർക്കാർ സഹായമില്ലാതെ സെസ് വരുമാനം കൊണ്ടാണ് ബോർഡിന്റെ പ്രവർത്തനം. സെസ് തുക പിരിച്ചെടുത്താൽ മാത്രമേ ബോർഡ് നിലനിൽക്കുക ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നു മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കുന്നു. നിലവിലുള്ള സെസ് കുടിശിക പിരിച്ചെടുക്കാൻ അദാലത്തുകൾ സംഘടിപ്പിച്ചും മറ്റും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നിട്ടും സെസ് തുക അടയ്ക്കാത്തവർക്ക് എതിരെ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിർമാണ മേഖലയിലെ അതിഥി തൊഴിലാളികളെ ക്ഷേമ ബോർഡിൽ ഉൾപ്പെടുത്താൻ നടപടികൾ ആരംഭിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ക്ഷേമനിധി അംഗങ്ങളിൽ അനർഹർ ഉണ്ടെങ്കിൽ ആധാർ ബന്ധിത സംവിധാനത്തിലൂടെ അത്തരക്കാരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറയുന്നു.
Content Summary: Houses, Shops Built in the Previous 27 Years will Attract a 'New' CESS! What is it? Explained