വീണ്ടും ദുബായ് വിസ്മയം; 'മോതിര'മണിയാൻ ബുർജ് ഖലീഫ!
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു. 'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇവിടെനിന്നാൽ ചുറ്റുമുള്ള

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു. 'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇവിടെനിന്നാൽ ചുറ്റുമുള്ള നഗരകാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗൺ ടൗണിനുമുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.
ബുർജ് ഖലീഫ
ദുബായെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച നിർമ്മിതിയാണ് ബുർജ് ഖലീഫ. 2010 ൽ തുറന്ന ഈ സൗധം കാണുന്നതിനായി മാത്രം കടൽകടന്ന് ദുബായിൽ എത്തുന്നവർ നിരവധിയാണ്. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ് പൂൾ (76 മത്തെ നില) ഉള്ള കെട്ടിടം തുടങ്ങി നിരവധി റെക്കോർഡുകൾ വേറെയുമുണ്ട്.
വിശേഷ അവസരങ്ങളിൽ ബുർജ് ഖലീഫയുടെ പുറംചുവരുകളിൽ ക്രമീകരിക്കുന്ന ഏറ്റവും ഭീമമായ ലേസർ, സൗണ്ട് ഷോ അടുത്തിടെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിരുന്നു. കെട്ടിടത്തിന്റെ അലുമിനിയം-ഗ്ലാസ് പുറംചട്ടയിലാണ് പ്രത്യേക പ്രകാശവിന്യാസത്തിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ചത് ഇന്ത്യക്കാർക്ക് അഭിമാനമായിരുന്നു.
മലയാള സിനിമകളുടെ അടക്കം പ്രൊമോഷനുകൾക്കും കെട്ടിടം ഇത്തരത്തിൽ വേദിയായി. കോടികളുടെ പരസ്യവരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ഏതായാലും പുതിയ നിർമാണ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ലോകം.
English Summary- Downtown Circle Coming in Burj Khalifa; Architecture News