ADVERTISEMENT

ദുബായിലെ ഏറ്റവും വിലകൂടിയ വീട് മുകേഷ് അംബാനി സ്വന്തമാക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്ന് ആളുകൾ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ആ വമ്പൻവീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ റെക്കോഡ് സൃഷ്ടിച്ചുകൊണ്ട് ദുബൈയിലെ പാം ജുമൈറ ദ്വീപിൽ മുകേഷ് അംബാനി സ്വന്തമാക്കിയ ആഡംബരവില്ലയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

mukesh-ambani-villa

അത്യാഡംബരങ്ങൾക്ക് പേരുകേട്ട പാം ജുമൈറയുടെ പ്രൗഡി വർദ്ധിപ്പിക്കുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്നതാണ് അംബാനിയുടെ പുതിയ വില്ല. ദ്വീപിന്റെ വടക്കുഭാഗത്തായി നിർമ്മിച്ചിരിക്കുന്ന വില്ല കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

mukesh-ambani-villa1

640 കോടി രൂപയ്ക്കാണ്  അംബാനി വില്ല സ്വന്തമാക്കിയിരിക്കുന്നത്. ഇളയമകൻ ആനന്ദിന് വേണ്ടിയാണ് മുകേഷ് അംബാനി വീട് വാങ്ങിയതെന്നാണ് വാർത്ത.

mukesh-ambani-villa3

ഒരു വെണ്ണക്കൽ കൊട്ടാരമെന്ന് തോന്നിപ്പിക്കുംവിധമാണ് അകത്തളകാഴ്ചകൾ. കൂടുതലും വെള്ളനിറത്തിന്റെ പ്രൗഡിയിലാണ് ഉൾവശം. 10 കിടപ്പുമുറികളാണ് വില്ലയിലുള്ളത്.

INDIA-ARTS-CINEMA-BOLLYWOOD

രണ്ടു നിലകളിലായി പ്രൈവറ്റ് സ്പാ, ഇൻഡോർ - ഔട്ട്ഡോർ പൂളുകൾ, സലൂൺ, പൂർണ്ണമായും ഫർണിഷ് ചെയ്ത ബാർ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.

mukesh-ambani-villa2

വില്ലയുടെ ഫർണിഷിങ്ങിനായി ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചിരിക്കുന്നു. നിർമ്മാണത്തിലും സൗകര്യങ്ങളിലുമെല്ലാം അതിനൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും ഓട്ടമേഷൻ ടെക്നൊളജിയിലാണ് വില്ല പ്രവർത്തിക്കുന്നത്. 

മനോഹരമായ ഹാങ്ങിങ് ലൈറ്റുകളും സ്വീകരണമുറിയിലെ ഷാൻലിയറും ഓപ്പൺ കിച്ചനും വിശാലമായ കിടപ്പുമുറികളും അകത്തളത്തിന്റെ പ്രൗഢി എടുത്തു കാണിക്കുന്നുണ്ട്. പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ ഗ്ലാസ് ഭിത്തികളും ഉൾപ്പെടുത്തിയിരിക്കുന്നു. വിശ്രമവേളകൾ ആസ്വദിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീടിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ 70 മീറ്റർ ദൂരത്തിൽ പ്രൈവറ്റ് ബീച്ചും ഉൾപ്പെടുത്തിയാണ് വില്ലയുടെ രൂപകൽപന.

English Summary- Mukesh Ambani New Villa in Dubai- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com