ഒറ്റയ്ക്ക് നിർമിച്ച വീട്ടിൽ നിഷാദിന് സ്വപ്ന സാക്ഷാത്കാരത്തിന്റെ പാലുകാച്ചൽ
നിശ്ചയദാർഢ്യം കൈമുതലാക്കി യുവാവ് ഒറ്റയ്ക്ക് നിർമിച്ച വീട്ടിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ പാലുകാച്ചൽ നടന്നു. വൈത്തിരി സബ് ജയിലിൽ അസി. പ്രിസൺ ഓഫിസർ ആയി ജോലി ചെയ്യുന്ന നിഷാദ് ചോലക്കൽ ആണ് അദ്ദേഹം സ്വന്തമായി നിർമിച്ച വീട്ടിൽ കുടുംബസമേതം കഴിഞ്ഞ ദിവസം താമസം തുടങ്ങിയത്.

വീട് നിർമാണത്തിൽ ഒട്ടേറെ ആളുകൾ ഒന്നിച്ച് നടത്തേണ്ട ജോലി ആയ പ്രധാന സ്ലാബിന്റെ കോൺക്രീറ്റും തറ നിർമാണവും ഒഴികെ ശേഷിക്കുന്ന മുഴുവൻ ജോലികളും ഇദ്ദേഹം ഒറ്റയ്ക്കാണ് നടത്തിയിരുന്നത്. ചുമർ കെട്ടൽ, സിമന്റ് തേയ്ക്കൽ, ടൈൽ സ്ഥാപിക്കൽ, പ്ലമിങ്, അലങ്കാര ജോലികൾ അടക്കം ശേഷിക്കുന്ന മുഴുവൻ ജോലികളും അതിൽ ഉൾപ്പെടുന്നു.
ഔദ്യോഗികമായി ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ രാപകൽ വ്യത്യാസമില്ലാതെ, ബാക്കി സമയം മുഴുവൻ വീട് പണിക്കു നീക്കി വയ്ക്കുകയായിരുന്നു ഇക്കഴിഞ്ഞ 5 വർഷവും. താങ്ങാൻ പറ്റാത്ത കൂലി ചെലവിനു മുന്നിൽ വീടെന്ന സ്വപ്നം പൊലിയെരുതെന്ന ചിന്തയാണ് സ്വന്തമായി വീട് നിർമിക്കണമെന്ന തീരുമാനത്തിൽ എത്തിയതും ആത്മവിശ്വാസം കൈമുതലാക്കി പ്രവർത്തിച്ച് വിജയം ൈകവരിച്ചതും.
സ്വയം ഏറ്റെടുത്ത ജോലിയിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ പൂർണ പിന്തുണയുമായി ഭാര്യ ജസീലയുടെ സജീവ സാന്നിധ്യവും നിഷാദിന്റെ കരങ്ങൾക്ക് കരുത്തായി കൂട്ടിനുണ്ടായിരുന്നത് വിജയ വഴി എളുപ്പമാക്കി. അങ്ങനെ 5 വർഷത്തെ ഒറ്റയാൾ പോരാട്ടത്തിൽ നിഷാദ് പടുത്തുയർത്തിയത് 2500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മനോഹരമായ ഇരുനില സ്വപ്ന ഗൃഹം.
English Summary- Man Build House By Own Hardwork- News