ഉള്ളതെല്ലാം വിറ്റു; പഴയ വാട്ടർടാങ്കിനെ ആഡംബരവീടാക്കി മാറ്റി! തലവര മാറി
വീടുകൾ മോടി പിടിപ്പിക്കാനായി എത്രയധികം തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറാകുന്നവരുണ്ട്. ഇതിൽനിന്നെല്ലാം ഒരുപടികൂടി കടന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ആഡംബര വീട് തന്നെ നിർമ്മിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ഡെവൺ സ്വദേശിയായ റോബ് ഹണ്ട്. റോബിന്റെ ഈ വീട്
വീടുകൾ മോടി പിടിപ്പിക്കാനായി എത്രയധികം തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറാകുന്നവരുണ്ട്. ഇതിൽനിന്നെല്ലാം ഒരുപടികൂടി കടന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ആഡംബര വീട് തന്നെ നിർമ്മിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ഡെവൺ സ്വദേശിയായ റോബ് ഹണ്ട്. റോബിന്റെ ഈ വീട്
വീടുകൾ മോടി പിടിപ്പിക്കാനായി എത്രയധികം തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറാകുന്നവരുണ്ട്. ഇതിൽനിന്നെല്ലാം ഒരുപടികൂടി കടന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ആഡംബര വീട് തന്നെ നിർമ്മിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ഡെവൺ സ്വദേശിയായ റോബ് ഹണ്ട്. റോബിന്റെ ഈ വീട്
വീടുകൾ മോടി പിടിപ്പിക്കാനായി എത്രയധികം തുക വേണമെങ്കിലും ചെലവാക്കാൻ തയ്യാറാകുന്നവരുണ്ട്. ഇതിൽനിന്നെല്ലാം ഒരുപടികൂടി കടന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു ആഡംബര വീട് തന്നെ നിർമ്മിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ഡെവൺ സ്വദേശിയായ റോബ് ഹണ്ട്. റോബിന്റെ ഈ വീട് ഇപ്പോൾ നാട്ടിൽ എങ്ങും ചർച്ചാവിഷയമാണ്. അതിനു പിന്നിലൊരു കാരണവുമുണ്ട്. അദ്ദേഹം ആഡംബര ബംഗ്ലാവാക്കി മാറ്റിയെടുത്തത് ഒരു പഴയ വാട്ടർ ടാങ്കാണ്. കൃത്യമായിപ്പറഞ്ഞാൽ 80 വർഷം പഴക്കമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർ ടാങ്ക്.
കാഴ്ചയിൽ ആരെയും ആകർഷിക്കത്തക്ക രീതിയിൽ രൂപമാറ്റം വരുത്തിയ ഈ ബംഗ്ലാവിൽ നാല് കിടപ്പുമുറികളാണുള്ളത്. വലിയ ജനാലകളോട് കൂടിയ പുറംഭിത്തി കറുത്ത നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നു. ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്നതിനിടെയാണ് യാദൃശ്ചികമായി വാട്ടർ ടാങ്ക് വിൽക്കാനുണ്ടെന്ന് അദ്ദേഹം അറിയുന്നത്. 2019 ൽ റോബ് അത് സ്വന്തമാക്കി. ഇങ്ങനെ ഒരിടത്ത് വ്യത്യസ്തമായ ഒരു നിർമ്മിതി ഉണ്ടാക്കുക എന്നത് വെല്ലുവിളിയായി എടുത്താണ് അദ്ദേഹം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പുറംകാഴ്ചയിൽ വാട്ടർ ടാങ്കാണെന്ന് തോന്നുമെങ്കിലും ഈ ബംഗ്ലാവിനുള്ളിലേക്ക് കയറിയാൽ മറ്റൊരു ലോകമാണ്. ഏറ്റവും താഴത്തെ നിലയിൽ പ്ലാന്റ് റൂം, ക്ലോക്ക് റൂം അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ കിടപ്പുമുറി എന്നിവ ഒരുക്കിയിരിക്കുന്നു. 100 ചതുരശ്ര മീറ്ററാണ് ഈ നിലയുടെ വിസ്തീർണ്ണം. ഇവിടെ നിന്നും മുകളിലേക്ക് കയറാനുള്ള സ്റ്റെയർകെയ്സ് ഓക്കുമരത്തിന്റെ തടിയിൽ നിർമ്മിച്ചതാണ്. തൂവെള്ള നിറത്തിലുള്ള ടൈലുകളും ഭിത്തിയും വീടിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നുണ്ട്.
മൂന്ന് കിടപ്പുമുറികളും രണ്ടു ബാത്റൂമുകളുമാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക ഡിസൈനിൽ തന്നെ കിടപ്പുമുറികളും ബാത്റൂമുകളും ഒരുക്കിയിരിക്കുന്നു. പച്ചപ്പു നിറഞ്ഞ പുറം കാഴ്ചകൾ ആവോളം ആസ്വദിക്കാവുന്ന വിധത്തിലാണ് ജനാലകൾ ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ രണ്ടു നിലകളും 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ളവയാണ്. ഏറ്റവും മുകളിലത്തെ നില 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ഓപ്പൺ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നു. അടുക്കള, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ എന്നിവയാണ് ഈ നിലയിൽ ഉള്ളത്.
മൂന്നുവർഷം സമയമെടുത്താണ് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ റോബ് പൂർത്തിയാക്കിയത്. ഇതിനുള്ള പണം സ്വരൂപിക്കുന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. അതിനായി സ്വന്തം ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വീടടക്കം വിൽക്കുകയും മാതാപിതാക്കളിൽ നിന്നും പണം കടം വാങ്ങുകയും ചെയ്യേണ്ടിവന്നു.
വാട്ടർ ടാങ്കായിരുന്നപ്പോഴത്തെ അവസ്ഥ മുതൽ വീടുനിർമ്മാണത്തിന്റെ പല ഘട്ടങ്ങളും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ കഷ്ടപ്പെട്ട് നവീകരിച്ചിട്ടും പക്ഷേ അവിടെ താമസിക്കാൻ റോബിന് ഉദ്ദേശമില്ല. വേനൽക്കാലമാവുമ്പോഴേക്കും വാട്ടർ ടവർ വീട് കൈമാറ്റം ചെയ്ത ശേഷം അതിൽ നിന്നും കിട്ടുന്ന ലാഭം കൊണ്ട് മാതാപിതാക്കളുടെ കടം വീട്ടാനാണ് അദ്ദേഹത്തിന്റെ പദ്ധതി. വിൽപന നടന്നാൽ ഉടൻതന്നെ ഇത്തരത്തിൽ ത്രില്ലടിപ്പിക്കുന്ന മറ്റൊരു പ്രോജക്ട് കണ്ടുപിടിക്കുമെന്നും അദ്ദേഹം പറയുന്നു.
English Summary- Man Converted Old Watertank to Luxury House- News