ഭീകര കഥകളും സിനിമകളും സീരീസുകളുമൊക്കെ ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. പ്രേതകഥകൾ ഉറങ്ങുന്ന വീടുകളെ പറ്റി അടുത്തറിയാൻ ആഗ്രഹമുള്ളവരും ഏറെയാണ്. എന്നാൽ ഭീകരതയുടെ താവളമായ ഒരു വീട്ടിൽ സ്ഥിരതാമസമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? കുറഞ്ഞ ചിലവിൽ ഒരു വീട് സ്വന്തമാക്കാൻ കാത്തിരിക്കുന്നവർ ഒരുപക്ഷേ ഇത്തരം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീകര കഥകളും സിനിമകളും സീരീസുകളുമൊക്കെ ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. പ്രേതകഥകൾ ഉറങ്ങുന്ന വീടുകളെ പറ്റി അടുത്തറിയാൻ ആഗ്രഹമുള്ളവരും ഏറെയാണ്. എന്നാൽ ഭീകരതയുടെ താവളമായ ഒരു വീട്ടിൽ സ്ഥിരതാമസമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ? കുറഞ്ഞ ചിലവിൽ ഒരു വീട് സ്വന്തമാക്കാൻ കാത്തിരിക്കുന്നവർ ഒരുപക്ഷേ ഇത്തരം ഒരു വീട് വാങ്ങാനുള്ള അവസരം പാഴാക്കിയെന്നു വരില്ല. അത്തരക്കാരെ കാത്തിരിക്കുകയാണ് അമേരിക്കയിലെ ഒരു വീട്.

പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വെറും ഒരുകോടി രൂപ മാത്രമാണ് ഈ വീടിന്റെ വില. അമേരിക്കയിലെ വീടുകളുടെ വിലനിരക്കുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ കുറഞ്ഞ വിലയായിട്ട് കൂടി ഈ വീടിന് സമീപത്തുകൂടി സഞ്ചരിക്കാൻ പോലും അധികമാരും കൂട്ടാക്കിയിട്ടില്ല. ഈ വീട്ടിലെ ഭീകരതയുടെ പ്രധാന കാരണം ഇതിന്റെ അകവും പുറവും അണിയിച്ചൊരുക്കിയിരിക്കുന്ന രീതിയാണ്. സീലിങ്ങിൽ നിന്ന് തൂങ്ങിയാടുന്ന അസ്ഥികൂടങ്ങൾ ശവപ്പെട്ടികൾ തുടങ്ങി ഏറെ പേടിപ്പെടുത്തുന്ന പലതും കണ്ടുവേണം ഇവിടെ അന്തിയുറങ്ങാൻ. 

ADVERTISEMENT

രണ്ട് ഏക്കർ വിസ്തൃതമായ സ്ഥലത്താണ്  വീട് സ്ഥിതി ചെയ്യുന്നത്. ശ്മശാനത്തിന്റെ പ്രതീതിയുള്ള ഒരു പൂന്തോട്ടമാണ് വീട്ടുമുറ്റത്തുള്ളത്. ഇവിടുത്തെ ഫയർ പ്ലേസിനുമുണ്ട് പ്രത്യേകത. യഥാർത്ഥത്തിൽ ഈ ഫയർ പ്ലേസ് ഒരു നിഗൂഢ വാതിലാണ്. ഈ വാതിൽ ചെന്ന് അവസാനിക്കുന്നത് നിറയെ തലയോട്ടികളുള്ള ഒരു അടുക്കളയിലും. ശവശരീരത്തിൽ ശസ്ത്രക്രിയ നടത്തുന്ന ഒരു സർജന്റെ രൂപവും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്കൂൾ ബസ്സും എല്ലാം ഇവിടുത്തെ പേടിപ്പെടുത്തുന്ന വസ്തുക്കളിൽ ഇടം പിടിച്ചിട്ടുണ്ട്. ഹോളിവുഡിലെ ഏറ്റവും പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ മാസ്കുകളാണ് മറ്റൊരു കാഴ്ച. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്.

എന്നാൽ ഈ വസ്തുക്കളെല്ലാം സ്വന്തമാക്കണമെങ്കിൽ പുതിയ ഉടമ അധികവില നൽകേണ്ടിവരും. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനു വേണ്ടിയാണ് വ്യത്യസ്തമായ ഈ ഭീകര തീം  ഒരുക്കിയത്. എന്നാൽ വീടിനു പരിസരത്ത് എത്തുന്നത് തന്നെ നെഗറ്റീവ് വൈബാണന്ന കാരണത്താൽ കുറഞ്ഞ വിലയായിട്ടു പോലും ആളുകൾ ഇത് വാങ്ങാൻ മടിക്കുകയാണ്. വിൽപന സൈറ്റുകളിലും വീടിനെക്കുറിച്ച് മോശമായ പരാമർശങ്ങളാണ് നിറയുന്നത്. ഈ വസ്തുക്കൾ എല്ലാം നീക്കം ചെയ്താലും വീട്ടിലെ നെഗറ്റീവ് എനർജി പൊയ്പ്പോവില്ല എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ ഉടമ ബാധ ഒഴിപ്പിക്കാനായി പണം നൽകാൻ തയ്യാറാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ വീടിനു ചുറ്റുമുള്ള പ്രദേശത്ത് ഒരുപക്ഷേ നിരവധി മനുഷ്യരുടെ ജഡങ്ങൾ  കുഴിച്ചിട്ടിട്ടുണ്ടാവുമെന്നാണ് ചിലരുടെ ചിന്ത.

ADVERTISEMENT

English Summary - Haunted House full of Horror for Sale- News