മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വേഗതയിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ട്രെയിൻ യാത്രയാണ് സൗകര്യമെങ്കിലും അവയിൽ കയറാനായി റെയിൽവേ സ്റ്റേഷനിലേക്കോ മെട്രോ സ്റ്റേഷനിലേക്കോ ഉള്ള യാത്രകൾ ഒഴിവാക്കാനാവില്ല. എന്നാൽ ചൈനയിലെ ചോങ് ക്വിങ് നഗരത്തിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വേഗതയിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ട്രെയിൻ യാത്രയാണ് സൗകര്യമെങ്കിലും അവയിൽ കയറാനായി റെയിൽവേ സ്റ്റേഷനിലേക്കോ മെട്രോ സ്റ്റേഷനിലേക്കോ ഉള്ള യാത്രകൾ ഒഴിവാക്കാനാവില്ല. എന്നാൽ ചൈനയിലെ ചോങ് ക്വിങ്  നഗരത്തിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. താമസിക്കുന്ന കെട്ടിടത്തിനുള്ളിൽ തന്നെ ട്രെയിൻ വരുന്ന സൗകര്യം  ഇവിടെയുണ്ട്. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും പ്രദേശവാസികളുടെ സൗകര്യവും കെട്ടിടങ്ങൾ പൊളിച്ചു നീക്കാതെ സഞ്ചാരസൗകര്യമൊരുക്കാനുള്ള എളുപ്പമാർഗവും പരിഗണിച്ച് നിർമ്മിച്ച ഈ റെയിൽ പാത ഇന്ന് രാജ്യത്തിന് അകത്തും പുറത്തും ഏറെ പ്രശസ്തമാണ്.

ഉയരമുള്ള ധാരാളം കെട്ടിടങ്ങൾ ഉൾപ്പെടുന്ന നഗരമായതിനാൽ പർവതനഗരം എന്നാണ് ചോങ് ക്വിങ് അറിയപ്പെടുന്നത്. 31,000 ചതുരശ്ര മൈൽ വിസ്തൃതമായ പ്രദേശത്ത് 49 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം യാത്ര സുഗമമാക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാന പരിഗണന. അങ്ങനെയാണ് താമസക്കാർക്ക് എളുപ്പമാകുന്ന തരത്തിൽ 19 നില കെട്ടിടത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽപാത നിർമ്മിച്ചെടുത്തത്.

ADVERTISEMENT

ഈ കെട്ടിടം ഒരു അപ്പാർട്ട്മെന്റ് സമുച്ചയമാണ്. ഇവിടുത്തെ താമസക്കാർക്ക് ട്രെയിൻ കയറാൻ ആറാം നിലയിലേക്കോ എട്ടാം നിലയിലേക്കോ എത്തിയാൽ മാത്രം മതി. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്തതിന് പുറമേ റെയിൽപാത ഇത്തരത്തിൽ ക്രമീകരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 2004 ആയപ്പോഴേക്കും നഗരം വലിയ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. പുതിയ ഒരു റെയിൽ പാത സ്ഥാപിക്കുന്ന കാര്യം പരിഗണനയിലെടുത്തപ്പോൾ ഈ കെട്ടിടങ്ങൾക്കിടയിൽ അതിനുള്ള സ്ഥലസൗകര്യം എങ്ങനെ ഒരുക്കും എന്നതായി ചിന്ത.

റെയിൽ പാതയ്ക്കായി കണ്ടെത്തിയ വഴിയിൽ പ്രധാന തടസ്സമായി നിന്നത് 19 നിലകളുള്ള അപ്പാർട്ട്മെന്റ് സമുച്ചയമായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാതെ എങ്ങനെ വഴിയൊരുക്കാം എന്ന ചിന്തയ്ക്കൊടുവിലാണ് കെട്ടിടത്തിനുള്ളിലൂടെ തന്നെ റെയിൽപാത നിർമ്മിക്കാമെന്ന ആശയത്തിലേക്ക് എത്തിയത്. സാധാരണഗതിയിൽ ട്രെയിൻ കടന്നു പോകുന്ന മേഖലകളിൽ ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടാകുന്നതിനാൽ ഇവിടങ്ങളിലെ വീടുകളുടെ വില കുറയുകയാണ് പതിവ്. എന്നാലിവിടെ പൊതു ഗതാഗത സൗകര്യം വീട്ടുമുറ്റത്ത് എത്തുന്നതിനാൽ കെട്ടിടത്തിലെ വീടുകളുടെ വില കുതിച്ചുയരുകയായിരുന്നു.

ADVERTISEMENT

കെട്ടിടത്തിനുള്ളിലൂടെ ട്രെയിൻ കടന്നു പോകുന്നുണ്ടെങ്കിലും  അതിന്റെ ശബ്ദകോലാഹലങ്ങൾ ഒന്നും അനുഭവിക്കേണ്ടി വരില്ല എന്നതാണ് മറ്റൊരാകർഷണം. ട്രെയിൻ കടന്നു പോകുന്ന സമയത്ത് 60 ഡെസിബൽ ശബ്ദം മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. ഇതിനെല്ലാം പുറമേ വായു മലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്.

English Summary- Train running through middle of Apartment in China- Architecture

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT