ഫ്ളാറ്റുകളുടെ പെര്‍മിറ്റ് ഫീസ് 20 മടങ്ങ് കൂട്ടി; വില കുത്തനെ കൂടും...
ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്നത് 20 മടങ്ങ് വര്‍ധന. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് പ്രോജക്ടിന് കോര്‍പറേഷനില്‍ നേരത്തെ ഒരു ലക്ഷമായിരുന്ന പെര്‍മിറ്റ് ഫീസ് 20 ലക്ഷമായിട്ടാണ്

ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്നത് 20 മടങ്ങ് വര്‍ധന. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് പ്രോജക്ടിന് കോര്‍പറേഷനില്‍ നേരത്തെ ഒരു ലക്ഷമായിരുന്ന പെര്‍മിറ്റ് ഫീസ് 20 ലക്ഷമായിട്ടാണ് കൂട്ടിയിരിക്കുന്നത്. നിര്‍മാണസാമഗ്രികളുടെ വിലയും കൂടി കുതിച്ചുയര്‍ന്നതോടെ ഫ്ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബില്‍ഡര്‍മാര്‍ വ്യക്തമാക്കി.
കണക്കുകൂട്ടിയാല്‍ ഞെട്ടിക്കും ഈ പെര്‍മിറ്റ് ഫീസ് വര്‍ധന. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 200 രൂപയായി കുത്തനെ കൂട്ടിയിരിക്കുകയാണ്. വര്‍ധനയുടെ തീവ്രത മനസിലാകണമെങ്കില്‍ ഈ ഉദാഹരണം കേള്‍ക്കാം. ഒരു സ്ക്വയര്‍ മീറ്ററെന്നാല്‍ 10 സ്ക്വയര്‍ ഫീറ്റെന്ന് റൗണ്ട് ചെയ്ത് പറയാം. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു അപ്പാര്‍ട്ട്മെന്‍റ് പദ്ധതിക്ക് നേരത്തെ ഒരു ലക്ഷം രൂപ മതിയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇപ്പോള്‍ അത് നേരെ 20 ലക്ഷമായി ഇതിന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ 10 ശതമാനം സര്‍വീസ് ചാര്‍ജും ഫീസിന് മുകളില്‍ ചുമത്തുന്നുണ്ട്. അപ്പോള്‍ 22 ലക്ഷമായി.
നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് ഏഴു രൂപയായിരുന്നത് ഇപ്പോള്‍ 200 രൂപയാക്കി. പഞ്ചായത്തുകളില്‍ 5 രൂപയായിരുന്നത് 150 രൂപയും. പഞ്ചായത്തുകളില്‍ ഇത്രയും വലിയ പാര്‍പ്പിടം വരുന്നത് അപൂര്‍വമാണെന്ന് വയ്ക്കാം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ഇത് കുറവാണെന്ന ന്യായം മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് പറയാനുള്ളത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിർമാതാക്കളും പ്രതിസന്ധിയിരിക്കുകയാണ്. ഫ്ലാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും വിലവർധന തിരിച്ചടിയാകും.
English Summary- Exorbitant Hike in Permit fee for Flats/ Apartments