ജോലിക്കും ഉപരിപഠനത്തിനുമായി വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ ഉയരുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു വാടകവീട് കണ്ടെത്തുക എന്നത്. സൗകര്യം കൂടുമ്പോൾ വാടക കൂടും എന്നതിനാൽ എല്ലാം തികഞ്ഞ വാടകവീട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. നഗരപ്രദേശങ്ങളിലും

ജോലിക്കും ഉപരിപഠനത്തിനുമായി വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ ഉയരുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു വാടകവീട് കണ്ടെത്തുക എന്നത്. സൗകര്യം കൂടുമ്പോൾ വാടക കൂടും എന്നതിനാൽ എല്ലാം തികഞ്ഞ വാടകവീട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. നഗരപ്രദേശങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കും ഉപരിപഠനത്തിനുമായി വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ ഉയരുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു വാടകവീട് കണ്ടെത്തുക എന്നത്. സൗകര്യം കൂടുമ്പോൾ വാടക കൂടും എന്നതിനാൽ എല്ലാം തികഞ്ഞ വാടകവീട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. നഗരപ്രദേശങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കും ഉപരിപഠനത്തിനുമായി വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ ഉയരുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു വാടകവീട് കണ്ടെത്തുക എന്നത്. സൗകര്യം കൂടുമ്പോൾ വാടക കൂടും എന്നതിനാൽ എല്ലാം തികഞ്ഞ വാടകവീട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. നഗരപ്രദേശങ്ങളിലും വൻനഗരങ്ങളിലും പിന്നെ പറയേണ്ട കാര്യമുണ്ടോ...കഴുത്തറപ്പൻ വാടകയായിരിക്കും എല്ലായിടത്തും. ജോലിചെയ്യുന്ന പണം വാടക കൊടുക്കാനേ പലർക്കും തികയൂ. ഈ പ്രതിസന്ധിയെ വേറിട്ട രീതിയിൽ മറികടന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്.

ഒരു വർഷത്തെ സമ്പാദ്യത്തിൽനിന്നും വലിയ തുക വിമാനടിക്കറ്റിനായി നീക്കിവച്ച് കാത്തുകാത്തിരുന്ന് ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് എത്തുന്നവരെയാണ് നമുക്ക് പരിചയം. എന്നാൽ വീട്ടിൽ നിന്നും ജോലിക്ക് പോയിവരാൻ ട്രെയിനുകളെയോ ബസ്സുകളെയോ ആശ്രയിക്കുന്നത് പോലെ വിമാനം തിരഞ്ഞെടുത്താലോ? കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും സൗത്ത് കരോലിന സ്വദേശിനിയായ സോഫിയ സെലന്റാനോ എന്ന 21 കാരിയുടെ യാത്ര ഇങ്ങനെയാണ്. ന്യൂജേഴ്സിയിലെ ഒരു സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന സോഫിയ വിമാനയാത്ര പതിവാക്കാൻ ഒറ്റ കാരണമേയുള്ളൂ. ന്യൂജേഴ്സിയിൽ ഒരു വീടിന് വാടക കൊടുക്കുന്നതിലും ലാഭകരം വിമാന ടിക്കറ്റാണെന്നതു തന്നെ.

ADVERTISEMENT

സോഫിയ ഇന്റേൺഷിപ്പ് ചെയ്യുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് ജോലിക്ക് എത്തേണ്ടത്. എന്നാൽ സൗത്ത് കരോലിനയിൽ നിന്നും 10 മണിക്കൂറിലധികം യാത്ര ചെയ്യേണ്ട ദൂരമുള്ളതിനാൽ ന്യൂജേഴ്സിയിൽതന്നെ ഒരു വാടകവീട് കണ്ടെത്താം എന്നായിരുന്നു സോഫിയയുടെ ആദ്യത്തെ തീരുമാനം. എന്നാൽ വാടകവീട് തിരക്കിയപ്പോഴാണ് സോഫിയയുടെ കണ്ണുതള്ളിയത്. തികച്ചും സാധാരണ വീടുകൾക്ക് പോലും 3400 ഡോളറിന് (2.79 ലക്ഷം രൂപ) മുകളിലായിരുന്നു പ്രതിമാസ വാടക. 

വാടക ഇനത്തിൽതന്നെ വലിയ തുക നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞതോടെ എന്ത് ചെയ്യാനാവും എന്ന് സോഫിയ ചിന്തിച്ചു. അതിനൊടുവിലാണ് ജോലിക്ക് പോയിവരാൻ വിമാനത്തെ ആശ്രയിച്ചാലോ എന്ന ആശയം ഉദിച്ചത്. ടിക്കറ്റ് ചാർജ് കണക്കുകൂട്ടി നോക്കിയപ്പോൾ അതുതന്നെയാണ് ലാഭകരം എന്ന് ഉറപ്പിക്കുകയും ചെയ്തു. സൗത്ത് കരോലിനയിൽ നിന്നും ജോലിക്ക് വിമാനത്തിൽ പോയിവരാൻ ആകെ 100 ഡോളർ (8200 രൂപ) മാത്രമാണ് സോഫിയയുടെ ചെലവ്. അതായത് ഒരു മാസം ജോലിക്ക് പോയി വരാൻ 35,000 രൂപയിൽ താഴെ മാത്രമേ ഇവർക്ക് ചെലവാകുന്നുള്ളൂ. വാടകയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വൻതുക ലാഭം. സോഫിയ തന്നെയാണ് 'വാടകവീട് ഒഴിവാക്കാനുള്ള തന്റെ വേറിട്ടവിദ്യ'  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വൻനഗരങ്ങളിൽ വാടകവീട് അന്വേഷിക്കുന്നവർ എത്രത്തോളം ബുദ്ധിമുട്ട് സഹിക്കുന്നുണ്ടാവും എന്ന തരത്തിൽ ചർച്ചകളും സജീവമായിട്ടുണ്ട്.

ADVERTISEMENT

ചില മുൻനിര റിയൽഎസ്റ്റേറ്റ് സംരംഭങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം ന്യൂ ജേഴ്സിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കണമെങ്കിൽ ശരാശരി 1730  ഡോളറാണ് (1.42 ലക്ഷം രൂപ) മാസവാടക. ന്യൂയോർക്കിലാകട്ടെ ഇത് 3500 ഡോളറിനടുത്ത് (2.87 ലക്ഷം രൂപ ) വരും. ഭക്ഷണം, പെട്രോൾ, മറ്റ് വീട്ടുചെലവുകൾ എന്നിവ കൂടിയാകുമ്പോൾ സാധാരണക്കാർക്ക് ഇവിടങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുകൊണ്ട് ജോലി ചെയ്യുക എന്നത് തീർത്തും ലാഭകരമല്ല.

English Summary- Exorbitant Rent- Woman Commute Daily on Plane-News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT