ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ വീടുകളിൽ ഒന്ന് ഇനി ഇന്ത്യൻ ശതകോടീശ്വര ദമ്പതികളായ പങ്കജ് ഓസ്വാളിനും രാധിക ഓസ്വാളിനും സ്വന്തം. സ്വിറ്റ്സർലൻഡിലെ ജിൻജിൻസ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'വില്ലാ വാരി' എന്ന് പേര് നൽകിയിരിക്കുന്ന വസതിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ വീടുകളിൽ ഒന്ന് ഇനി ഇന്ത്യൻ ശതകോടീശ്വര ദമ്പതികളായ പങ്കജ് ഓസ്വാളിനും രാധിക ഓസ്വാളിനും മക്കൾക്കും  സ്വന്തം. സ്വിറ്റ്സർലൻഡിലെ ജിൻജിൻസ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'വില്ലാ വാരി' എന്ന് പേര് നൽകിയിരിക്കുന്ന വസതിയാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. മക്കളായ വസുന്ധരയുടെയും റിഥിയുടെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് വില്ലയ്ക്ക് പേര് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 200 മില്യൻ അമേരിക്കൻ ഡോളറാണ് (1,649 കോടി രൂപ) ഈ വീടിന്റെ വിലമതിപ്പ്.

ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ വസതികളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഈ വില്ല സ്ഥാനം പിടിച്ചിട്ടുണ്ട്. 40,000 ചതുരശ്ര മീറ്റർ വിസ്തൃതമായ ഭൂമിയിലാണ് വില്ല സ്ഥിതി ചെയ്യുന്നത്. മോണ്ട് ബ്ലാങ്ക് പർവ്വതത്തിന്റെ മനോഹരമായ കാഴ്ചകൾ ഇവിടെയിരുന്ന് ആസ്വദിക്കാം. വസുന്ധരയുടെയും റിഥിയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് വീടിന്റെ അകത്തളകാഴ്ചകൾ പുറത്തുവന്നത്. സ്വിസ്സ് സ്വദേശിയായ മറ്റൊരു വ്യവസായി 1902 ൽ നിർമ്മിച്ച വില്ലയാണ് ഇത്. പിന്നീട് ഗ്രീക്ക് ബിസിനസുകാരിയായ ക്രിസ്റ്റീന എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായി. ഇവരിൽ നിന്നുമാണ് ഓസ്വാൾ കുടുംബം ഇപ്പോൾ വസതി വാങ്ങിയിരിക്കുന്നത്. ലോകപ്രശസ്ത ഇന്റീരിയർ ഡിസൈനറായ ജഫ്രി വിൽക്സാണ് പുതിയ ഉടമകളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് വില്ലയുടെ അകത്തളം മോടി പിടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

വിദേശരാജ്യങ്ങളിൽ നിന്നും എത്തിച്ച അതിമനോഹരമായ ഫർണിച്ചറുകൾ വില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യൻ പാരമ്പര്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എന്നാൽ സ്റ്റൈലിന് ഒട്ടും കുറവ് വരുത്താതെ വില്ലയ്ക്ക് പുതിയ ലുക്ക് നൽകുക എന്നതായിരുന്നു കുടുംബത്തിന്റെ  ആഗ്രഹം. 12 കിടപ്പുമുറികൾ, 17 ബാത്റൂമുകൾ, ഹെലിപാഡ്, സ്വിമ്മിങ് പൂൾ, ടെന്നിസ് കോർട്ട്, സിനിമ തിയറ്റർ, വൈൻ നിലവറ തുടങ്ങിയ അത്യാഡംബര സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാന്റോൺ വോഡ് പ്രവിശ്യയിലെ തന്നെ ഏറ്റവും വലിയ വീട് 'വില്ല വാരി'യാണ്. കഴിഞ്ഞ 10 വർഷമായി സ്വിറ്റ്സർലൻഡിൽ തന്നെയാണ് ഓസ്വാൾ ദമ്പതികളുടെ താമസം. പുതിയ വില്ല സ്വന്തമാക്കിയശേഷം ഇവർ ഇവിടേക്ക് താമസം മാറ്റിയിട്ടുണ്ട്. പെട്രോകെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഖനി, ഫെർട്ടിലൈസർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഓസ്വാൾ ഗ്രൂപ്പിന് മൂന്നു ബില്യൺ ഡോളറിന്റെ (24,000 കോടി രൂപ) ആസ്തി ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ADVERTISEMENT

English Summary- Indian Family buys Luxury House in Switzerland