ഒന്നിലധികം കുടുംബങ്ങൾ പരിമിതമായ സൗകര്യങ്ങളിൽ ഒരുകൂരയ്ക്കു കീഴിൽ കഴിഞ്ഞിരുന്ന കാലം കടന്നുപോയി. കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മുറികൾ നിർമ്മിക്കുന്നത് ഇന്ന് ആഡംബരമല്ല മറിച്ച് അത്യാവശ്യമാണ്. എന്നാൽ കുട്ടികളുമൊത്തുള്ള

ഒന്നിലധികം കുടുംബങ്ങൾ പരിമിതമായ സൗകര്യങ്ങളിൽ ഒരുകൂരയ്ക്കു കീഴിൽ കഴിഞ്ഞിരുന്ന കാലം കടന്നുപോയി. കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മുറികൾ നിർമ്മിക്കുന്നത് ഇന്ന് ആഡംബരമല്ല മറിച്ച് അത്യാവശ്യമാണ്. എന്നാൽ കുട്ടികളുമൊത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിലധികം കുടുംബങ്ങൾ പരിമിതമായ സൗകര്യങ്ങളിൽ ഒരുകൂരയ്ക്കു കീഴിൽ കഴിഞ്ഞിരുന്ന കാലം കടന്നുപോയി. കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മുറികൾ നിർമ്മിക്കുന്നത് ഇന്ന് ആഡംബരമല്ല മറിച്ച് അത്യാവശ്യമാണ്. എന്നാൽ കുട്ടികളുമൊത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിലധികം കുടുംബങ്ങൾ പരിമിതമായ സൗകര്യങ്ങളിൽ ഒരുകൂരയ്ക്കു കീഴിൽ കഴിഞ്ഞിരുന്ന കാലം കടന്നുപോയി. കുട്ടികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മുറികൾ നിർമ്മിക്കുന്നത് ഇന്ന് ആഡംബരമല്ല മറിച്ച് അത്യാവശ്യമാണ്. എന്നാൽ കുട്ടികളുമൊത്തുള്ള ജീവിതം സൗകര്യപ്രദമാക്കാനായി വലിയ വീട് കണ്ടെത്തി താമസം മാറ്റിയതോടെ ജീവിതത്തിന്റെ താളം തെറ്റിയ കഥയാണ് ന്യൂയോർക്ക് സ്വദേശിനിയായ ഇസബെല്ലയ്ക്ക് പറയാനുള്ളത്. ഇവരുടെ അനുഭവക്കുറിപ്പ് വിദേശമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്..

സൗകര്യം വർദ്ധിച്ചത് അനുസരിച്ച് സമാധാനവും ജീവിതബന്ധങ്ങളുംതന്നെ നഷ്ടപ്പെട്ടു പോവുകയായിരുന്നു എന്ന് ഇവർ പറയുന്നു.

ADVERTISEMENT

858 ചതുരശ്ര അടി മാത്രം വലുപ്പം ഉണ്ടായിരുന്ന ചെറിയ വീട്ടിൽ കഴിഞ്ഞ ബാല്യകാലത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ടാണ് ഇവരുടെ അനുഭവക്കുറിപ്പ് ആരംഭിക്കുന്നത്. സഹോദരിക്കൊപ്പം ഒരേമുറി പങ്കിട്ടതും ചെറിയ വീടിനുള്ളിൽ ഓടിക്കളിച്ചതുമെല്ലാം ഇവർക്ക് മനോഹരമായ ഓർമ്മകളാണ്. എന്നാൽ കാലങ്ങൾക്കിപ്പുറം സ്വന്തമായി വീട് കണ്ടെത്തി ജീവിച്ചുതുടങ്ങിയപ്പോൾ അനുഭവം മറ്റൊന്നായിരുന്നു. കുട്ടികൾ ജനിക്കുന്ന സമയത്ത് മാൻഹാട്ടനിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ഇവരുടെ താമസം.

900 ചതുരശ്രഅടി മാത്രമായിരുന്നു ആ അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം. എങ്കിലും കുട്ടികളെ പാർക്കുകളിലും പ്ലേ ഗ്രൗണ്ടിലും കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ധാരാളമുണ്ടായിരുന്നതുമൂലം വീടിനകത്തെ സ്ഥലപരിമിതി കാര്യമാക്കേണ്ടി വന്നിരുന്നില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ ചെറിയ പ്രായത്തിലുള്ള കുട്ടികളെ രണ്ടുപേരെയും കണ്ണെത്തുന്ന സ്ഥലത്ത് തന്നെ ഇരുത്തി ജോലികൾ ചെയ്യാനാവുന്നത് ഏറെ സൗകര്യമായിരുന്നു. 

ADVERTISEMENT

എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം കുടുംബം ടെക്സസിൽ ഒരു വീട് വാടകയ്ക്കെടുത്തു. 5000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ആ വീട് ഒരു ബംഗ്ലാവ് തന്നെയായിരുന്നു. ഉയരത്തിലുള്ള മേൽക്കൂരയും വിസ്തൃതമായ സ്റ്റെയർകെയ്സുമെല്ലാമുള്ള വീട്ടിൽ താമസം തുടങ്ങിയപ്പോൾ താൻ ഒരു രാജ്ഞിയായി മാറിയെന്ന് വരെ അവർക്ക് തോന്നിയിരുന്നു. കുട്ടികൾക്ക് ഓടിക്കളിക്കാൻ വീടിനകത്തുള്ള ഇടം തന്നെ അധികമായിരുന്നു. തുണിവയ്ക്കാനുള്ള അലമാരകൾക്ക് പോലും മുൻപ് താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയുടെ അത്ര വലുപ്പം.

രാജകീയ ജീവിതം തുടക്കത്തിൽ ഏറെ ആസ്വദിച്ചെങ്കിലും ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയത് ഈ വീടിന്റെ വലുപ്പം   കൊണ്ടുതന്നെയാണ്. ഏറെ സ്ഥലവിസ്തൃതിയുള്ള 10 മുറികൾ ഉൾപ്പെടുന്ന വീട് വൃത്തിയാക്കുന്നത് തന്നെ തലവേദനയായി തുടങ്ങി. കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനും ഇടയിലുള്ള സമയമത്രയും തറതുടയ്ക്കാനും  ജനാലകൾ വൃത്തിയാക്കാനും ചെടികൾ നനയ്ക്കാനും മാത്രമായി നീക്കിവയ്ക്കേണ്ടിവന്നു.  വീടു വൃത്തിയാക്കൽ കഴിഞ്ഞ് സ്വന്തം ഇഷ്ടത്തിന് മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥ.

ADVERTISEMENT

മറന്നുപോകുന്ന സാധനങ്ങൾ എടുക്കാൻ മുകളിലേക്കും താഴേക്കും നിരവധി തവണ കയറിയിറങ്ങേണ്ടി വരുന്നത് പതിവായി. കുട്ടികൾക്കൊപ്പം സമയം ചിലവിടുന്നതും ഒരുമിച്ചിരുന്നു സിനിമ കാണുന്നതുമൊക്കെ മറന്നുപോകുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി. എത്രയൊക്കെ വൃത്തിയാക്കാൻ നോക്കിയിട്ടും കയ്യെത്താത്ത ഇടങ്ങളിലും ശ്രദ്ധ ചെല്ലാത്തിടത്തും മാറാല കെട്ടുന്നത് നാണക്കേടായി തോന്നിത്തുടങ്ങി. ഒരുപക്ഷേ ഇക്കാരണങ്ങൾ കൊണ്ടാവാം ഭർത്താവിനെയും വീട്ടിൽ കാണാൻ കിട്ടാത്ത അവസ്ഥയിലേക്ക് കൂടി കാര്യങ്ങൾ എത്തിയതോടെ വൈകാരികമായും ശാരീരികമായും ഇവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങി.

ഇത്തരത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്ത് വിവാഹബന്ധം കൂടി വേർപിരിയേണ്ടി വന്നതോടെ രണ്ടും കൽപിച്ച് ചെറിയ വീട്ടിലേക്ക് താമസം മാറുക എന്ന തീരുമാനത്തിലേക്ക് ഇവർ എത്തുകയായിരുന്നു. പരിമിതമായ മുറികളും ചെറിയ ബാൽക്കണിയും ഉള്ള പുതിയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെങ്കിലും മനസ്സമാധാനം ഉണ്ടെന്ന് ഇവർ പറയുന്നു. കുട്ടികൾക്കൊപ്പം ചിത്രങ്ങൾ വരച്ചും കളിച്ചും ഏറെ നേരം ചിലവിടാൻ സാധിക്കുന്നുണ്ട്. ഇതിലും വലിയ ഒരു വീട് കണ്ടെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെങ്കിലും സന്തോഷവും മനസ്സമാധാനവും കിട്ടാൻ ചെറിയ വീട് തന്നെയാണ് ഏറ്റവും നല്ലത് എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് ഈ അമ്മ.

English Summary- American Woman Share Experience about Downsizing in House

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT