മരത്തടിയിൽ തീർത്ത കെട്ടിടങ്ങൾ മുൻകാലങ്ങളിൽ പുതുമയായിരുന്നില്ല. എന്നാൽ നിർമ്മാണ മേഖലയിൽ സാങ്കേതികതയ്ക്ക് പ്രാധാന്യം വർദ്ധിച്ചതോടെ അകത്തളത്തിലെ ഫർണിച്ചറുകളിൽ മാത്രമായി തടിയുടെ ഉപയോഗം കുറഞ്ഞു. എങ്കിലും ഇന്നും കോടികൾ മുടക്കി നിർമ്മിക്കുന്ന

മരത്തടിയിൽ തീർത്ത കെട്ടിടങ്ങൾ മുൻകാലങ്ങളിൽ പുതുമയായിരുന്നില്ല. എന്നാൽ നിർമ്മാണ മേഖലയിൽ സാങ്കേതികതയ്ക്ക് പ്രാധാന്യം വർദ്ധിച്ചതോടെ അകത്തളത്തിലെ ഫർണിച്ചറുകളിൽ മാത്രമായി തടിയുടെ ഉപയോഗം കുറഞ്ഞു. എങ്കിലും ഇന്നും കോടികൾ മുടക്കി നിർമ്മിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരത്തടിയിൽ തീർത്ത കെട്ടിടങ്ങൾ മുൻകാലങ്ങളിൽ പുതുമയായിരുന്നില്ല. എന്നാൽ നിർമ്മാണ മേഖലയിൽ സാങ്കേതികതയ്ക്ക് പ്രാധാന്യം വർദ്ധിച്ചതോടെ അകത്തളത്തിലെ ഫർണിച്ചറുകളിൽ മാത്രമായി തടിയുടെ ഉപയോഗം കുറഞ്ഞു. എങ്കിലും ഇന്നും കോടികൾ മുടക്കി നിർമ്മിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരത്തടിയിൽ തീർത്ത കെട്ടിടങ്ങൾ മുൻകാലങ്ങളിൽ പുതുമയായിരുന്നില്ല. എന്നാൽ നിർമ്മാണ മേഖലയിൽ സാങ്കേതികതയ്ക്ക് പ്രാധാന്യം വർദ്ധിച്ചതോടെ അകത്തളത്തിലെ ഫർണിച്ചറുകളിൽ മാത്രമായി തടിയുടെ ഉപയോഗം കുറഞ്ഞു. എങ്കിലും ഇന്നും കോടികൾ മുടക്കി നിർമ്മിക്കുന്ന വമ്പൻ മാളികകളുടെ പ്രൗഢി എടുത്തുകാട്ടാനായി തടി ഉപയോഗിക്കാറുണ്ട്. ഇവയ്ക്ക് പുറമേ മരത്തടിയിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളും ലോകത്തിന്റെ പല ഭാഗത്തും നിലവിലുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പൂർണമായും തടിയിൽ തീർത്ത ഒരു നഗരം തന്നെ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സ്വീഡൻ.

തടിയിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ നഗരം എന്ന രീതിയിൽ വിഭാവനം ചെയ്യുന്ന ഈ ഇടത്തിന് സ്റ്റോക്ക്ഹോം വുഡ് സിറ്റി എന്നാണ് പേര് നൽകുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ആട്രിയം യുങ്ബർഗാണ് നഗരത്തിന്റെ നിർമ്മാണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വ്യത്യസ്തമായ നഗരത്തിന്റെ നിർമ്മാണം 2025 ൽ ആരംഭിക്കാനാണ് പദ്ധതി. സ്റ്റോക്ക്ഹോമിന്റെ തെക്കുകിഴക്കൻ മേഖലയിൽ നിർമ്മിക്കപ്പെടുന്ന നഗരത്തിൽ തൊഴിലിടങ്ങൾ, താമസസൗകര്യങ്ങൾ, റസ്റ്റോറന്റുകൾ, കടകൾ എന്നിവയെല്ലാം ഉൾപ്പെടുത്തും.

ADVERTISEMENT

7000 ഓഫീസ് സ്പേസുകളും 2000 വീടുകളുമാണ് നിർമ്മിക്കുന്നത്. 25 ബ്ലോക്കുകളായി നഗരത്തിലെ കെട്ടിടങ്ങളെ തിരിക്കും. 2,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ഒരുങ്ങുന്നത്.  നഗരത്തിലെ ഓരോയിടത്തുനിന്നും അടുത്തതിലേക്ക് എത്താൻ അഞ്ചു മിനിറ്റ് നേരം നടന്നാൽ മതിയാകും എന്നതുകൊണ്ട് തന്നെ ഫൈവ് മിനിറ്റ് സിറ്റി എന്നും നിർമ്മാതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.

കോൺക്രീറ്റിനും സ്റ്റീലിനും ബദലായി ഉപയോഗിക്കാവുന്ന സുസ്ഥിരത ഉറപ്പാക്കുന്ന നിർമ്മാണ സാമഗ്രി എന്നതാണ് മരത്തടികളുടെ എടുത്തു പറയേണ്ട സവിശേഷത.

ADVERTISEMENT

തീ പിടിക്കാനുള്ള സാധ്യതയാണ് ഈ നിർമ്മാന രീതിക്ക്  പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ തീ പിടിക്കാത്ത വിധത്തിൽ പ്രോസസ് ചെയ്ത ശേഷമാവും തടികൾ നിർമ്മാണത്തിന് ഉപയോഗിക്കുക എന്ന് നിർമ്മാതാക്കൾ പറയുന്നു. കാർബൺ ബഹിർഗമനം പരമാവധി കുറച്ചുകൊണ്ട് കെട്ടിടം നിർമ്മിക്കാൻ തടിയുടെ ഉപയോഗത്തിലൂടെ സാധിക്കും. അന്തരീക്ഷത്തിലേക്ക് കാർബൺ പ്രധാനമായും പുറന്തള്ളപ്പെടുന്നത് കെട്ടിട നിർമ്മാണ മേഖലയിൽ നിന്നാണെന്നിരിക്കെ മരത്തടി ഉപയോഗിച്ച് കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുന്നത്  ഈ പ്രശ്നത്തിന് ഒരു പരിധി വരെ  പരിഹാരമാകും എന്നാണ് അനുമാനം. ഇതിനുപുറമേ കെട്ടിടങ്ങളുടെ അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം വർധിപ്പിക്കാനും തടികൾ സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

കോൺക്രീറ്റിനേക്കാൾ തടികൾക്ക് ഭാരം കുറവാണ് എന്നതാണ് മറ്റൊരു മേന്മ. കോൺക്രീറ്റ് പോലെ നിർമാണശേഷം ഉണങ്ങാനായി കാലതാമസം എടുക്കാത്തതും സൈറ്റിലേയ്ക്ക് എത്തിക്കാനുള്ള എളുപ്പവുമെല്ലാം നിർമ്മാതാക്കൾ  ചൂണ്ടിക്കാണിക്കുന്നുണ്ട് .ഭൂകമ്പം പോലെയുള്ള പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാനും തടിയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് കൂടുതൽ ശക്തിയുള്ളത് എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ADVERTISEMENT

English Summary- Worlds Largest Wood City to be Built- News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT