വജ്രങ്ങൾക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സ്വന്തം. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് എന്ന കെട്ടിടം അമേരിക്കയിലെ പെന്റഗണിനെ മറികടന്നുകൊണ്ടാണ് 'ലോകത്തിലെ ഏറ്റവും വലിയ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വജ്രങ്ങൾക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സ്വന്തം. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് എന്ന കെട്ടിടം അമേരിക്കയിലെ പെന്റഗണിനെ മറികടന്നുകൊണ്ടാണ് 'ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം' എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. കട്ടർമാർ, പോളിഷ് ചെയ്യുന്നവർ, വ്യാപാരികൾ തുടങ്ങി വജ്രവ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 65,000ലേറെ പ്രൊഫഷനലുകൾക്കുള്ള ഒറ്റതാവളം എന്ന നിലയിലാണ് ഓഫിസ് തുറന്നിരിക്കുന്നത്.

7.1 മില്യൻ ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഫിസ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. 35 ഏക്കർ സ്ഥലത്ത് 15 നിലകളിലായാണ് നിർമ്മാണം. ഒരു പ്രധാന കോറിഡോർ വഴി  ബന്ധപ്പെട്ടു കിടക്കുന്ന ദീർഘചതുരാകൃതിയിലുള്ള ഒൻപത് ഭാഗങ്ങളാണ് കെട്ടിടത്തിന് ഉള്ളത്. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് നിലവിൽ സൂറത്തിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ പോകേണ്ട സാഹചര്യമുണ്ട്.  ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പൂർണ്ണമായും വജ്രവ്യാപാരത്തിനുള്ള കേന്ദ്രം എന്ന നിലയിലാകും കെട്ടിടം പ്രവർത്തിക്കുക.

ADVERTISEMENT

ചെറുതും വലുതുമായ വ്യാപാരങ്ങൾക്കുള്ള ഇടം ഇവിടെ ഒരുക്കുന്നുണ്ട്. ഓഫിസ് സമുച്ചയത്തിലെ എല്ലാ സൗകര്യങ്ങളും എല്ലാ വ്യാപാരികൾക്കും ഒരേപോലെ ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകല്പന. പ്രധാന വാതിലിൽ നിന്നും പരമാവധി ഏഴ് മിനിറ്റ് കൊണ്ട് ഏത് ഓഫിസിലേയ്ക്കും എത്താൻ സാധിക്കും. 4700 ഓഫിസ് സ്പേസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാലു വർഷങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ഇടയ്ക്കുവച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.  കെട്ടിടത്തിലേക്ക് നവംബറിൽ വ്യാപാരികളെ സ്വീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

3183 കോടി രൂപയാണ് ഓഫിസ് സമുച്ചയത്തിന്റെ നിർമ്മാണ ചെലവ്. 131 എലവേറ്ററുകൾ കെട്ടിടത്തിൽ ഉണ്ട്. ഇതിനുപുറമെ ഡൈനിങ്, ചെറുകിട വ്യാപാരം, കോൺഫറൻസ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഓഫിസ് സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്ന നടുമുറ്റം വായുസഞ്ചാരം കെട്ടിടത്തിൽ ഉടനീളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഇന്ത്യൻ ആർക്കിടെക്ചർ സ്ഥാപനമായ  മോർഫോജെനിസിസാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് നിർമിക്കണമെന്നതായിരുന്നില്ല പദ്ധതി എന്നും നിർമ്മാണം ആരംഭിക്കുന്നതിന് മുൻപുതന്നെ വിവിധ വജ്ര വ്യാപാരസ്ഥാപനങ്ങൾ ഓഫിസ് സ്പേസുകൾ സ്വന്തമാക്കിയതിനാൽ ആവശ്യത്തിനൊത്ത് ഇത്രയും വലുപ്പത്തിൽ തന്നെ നിർമിക്കേണ്ടി വരികയായിരുന്നു എന്നും സ്ഥാപനം പറയുന്നു. ഈ വർഷം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും വിവരമുണ്ട്.

English Summary- Worlds Largest Office Building in Surat, India- News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT