റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആന്ദ്രെ ഗോൻചാരെങ്കോയിൽനിന്ന് ബന്ധപ്പെട്ട് കിടക്കുന്ന ലണ്ടനിലെ ഹാനോവർ ലോഡ്ജ് മാൻഷൻ സ്വന്തമാക്കി എസ്സാർ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഇന്ത്യൻ ശതകോടീശ്വരനുമായ രവി റൂയ. 145 മില്യൺ ഡോളറാണ് (1188 കോടി രൂപ) ബംഗ്ലാവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ പ്രോപ്പർട്ടി നിക്ഷേപകനായ ആന്ദ്രെ ഗോൻചാരെങ്കോയിൽനിന്ന് ബന്ധപ്പെട്ട് കിടക്കുന്ന ലണ്ടനിലെ ഹാനോവർ ലോഡ്ജ് മാൻഷൻ സ്വന്തമാക്കി എസ്സാർ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഇന്ത്യൻ ശതകോടീശ്വരനുമായ രവി റൂയ. 145 മില്യൺ ഡോളറാണ് (1188 കോടി രൂപ) ബംഗ്ലാവിന്റെ വിലമതിപ്പ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ലണ്ടനിൽ നടന്ന റസിഡൻഷ്യൽ പ്രോപ്പർട്ടി കച്ചവടങ്ങളിൽ തന്നെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. 

വിഖ്യാത ബ്രിട്ടീഷ് ആർക്കിടെക്ടായ ജോൺ നാഷ് 1827ൽ ജനറൽ റോബർട്ട് ആർബർത്നോട്ടിനായാണ് ബംഗ്ലാവിന്റെ രൂപകല്പന നിർവഹിച്ചത്. ബക്കിങ് ഹാം പാലസ്, മാർബിൾ ആർച്ച് തുടങ്ങിയവയുടെ രൂപകല്പന നിർവഹിച്ചത് ജോൺ നാഷ് ആയിരുന്നു എന്നത് ബംഗ്ലാവിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. എന്നാൽ നിലവിൽ ഹാനോവർ ബംഗ്ലാവിൽ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ചരിത്ര പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ഗ്രേഡ് 2 പട്ടികയിലാണ് ബംഗ്ലാവ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

നവീകരണം പുരോഗമിക്കുന്ന കെട്ടിടം, 'മികച്ച നിക്ഷേപം' എന്ന നിലയിൽ, സ്വന്തമാക്കാനാവുന്ന വിലയിൽ ലഭ്യമായതാണ് വാങ്ങാനുള്ള കാരണമെന്ന് രവി റൂയയുടെ ഫാമിലി ഓഫിസ് അറിയിക്കുന്നു. അതേസമയം വില്പനയുടെ വില വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 1990 കളിൽ യുകെയിലെ ഫ്രഞ്ച് അംബാസിഡർ താമസിച്ചിരുന്നത് ഈ ബംഗ്ലാവിലാണ്. 

നിർമാണ സേവനദാതാക്കളായ വാട്ടർ ലില്ലിയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2400 ചതുരശ്രമീറ്ററാണ് ഹാനോവർ ലോഡ്ജിന്റെ സ്ഥലവിസ്തൃതി. ആവശ്യാനുസരണം ആഴം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാവുന്ന തരത്തിൽ ഫ്ലോട്ടിങ് ഫ്ലോറോടുകൂടിയ കൂടിയ അണ്ടർഗ്രൗണ്ട് സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. ബോൾറൂമായും ഈ സംവിധാനം മാറ്റിയെടുക്കാൻ സാധിക്കും. വിനോദത്തിനായുള്ള ധാരാളം സൗകര്യങ്ങളും ജിംനേഷ്യവും ഗ്യാലറിയും സ്റ്റാഫുകൾക്ക് താമസത്തിനുള്ള സൗകര്യവും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. യോഗാ റൂം, ട്രെയിനിങ് റൂം, മസാജ് റൂം എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 10 ആഡംബര ബാത്റൂമുകൾ, യൂട്ടിലിറ്റി റൂമുകൾ, പുതിയ അടുക്കള, ലിഫ്റ്റ് സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്താനായാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ADVERTISEMENT

English Summary- Ravi Ruia Buys London Mansion- News

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT