പാലാ ∙ ഭാര്യയുടെ ഓർമയ്ക്കായി 9 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78). ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഭർത്താവ് ഫ്രാൻസിസ് ജോസഫ് ‘ചാച്ചീസ് ഗാർഡൻ’ നിർമിച്ചത്. ചാച്ചി എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഏലിക്കുട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യയുടെ ഓർമയ്ക്കായി 9 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78). ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഭർത്താവ് ഫ്രാൻസിസ് ജോസഫ് ‘ചാച്ചീസ് ഗാർഡൻ’ നിർമിച്ചത്. 'ചാച്ചി' എന്ന് നാട്ടുകാർ വിളിച്ചിരുന്ന ഏലിക്കുട്ടിയുടെ സ്മരണയ്ക്കായി നിർമിച്ചിരിക്കുന്ന വീടുകളുടെ വെഞ്ചരിപ്പും ഗൃഹപ്രവേശവും ജൂലൈ 29നു നടത്തും.

ഏഴാച്ചേരി പെരികിലമലയിൽ വീടിനോടു ചേർന്ന അരയേക്കർ സ്ഥലത്താണ് 9 വീടുകൾ നിർമിച്ചിരിക്കുന്നത്. 700 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വീടുകൾ. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. 5 മാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കി. ദീർഘകാലം അമേരിക്കയിലായിരുന്ന ഫ്രാൻസിസ് ജോസഫും ഏലിക്കുട്ടിയും 20 വർഷം മുൻപാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. ഇരട്ട മക്കളായ ജോഫ്സണും അലിസണും 40 വർഷമായി അമേരിക്കയിലാണ്.

ADVERTISEMENT

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ വീടുകൾ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോസഫിനെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഭവനസമുച്ചയ വളപ്പിൽ സ്ഥാപിച്ച ചാച്ചിയുടെ പ്രതിമ മാണി സി.കാപ്പൻ എംഎൽഎ അനാഛാദനം ചെയ്യും. വീടുകളുടെ താക്കോൽദാനം ഫ്രാൻസിസ് ജോസഫ് നിർവഹിക്കും. 

English Summary- Husband Donated 9 Houses in Memory of Wife

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT