ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാർ. അതേസമയം ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള കൗതുകമുള്ള ഒരു ശ്രമത്തിലാണ് കനേഡിയൻ ആർക്കിടെക്ചറൽ സ്ഥാപനമായ മൂൺ വേൾഡ് റിസോർട്ട്സ്. വലിപ്പത്തിലും രൂപത്തിലും വിസ്മയനിർമിതികൾക്ക് പേരുകേട്ട ദുബായിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാർ. അതേസമയം ചന്ദ്രനെ ഭൂമിയിലേക്ക് 'കൊണ്ടുവരാനുള്ള' കൗതുകമുള്ള ഒരു ശ്രമത്തിലാണ് കനേഡിയൻ ആർക്കിടെക്ചറൽ സ്ഥാപനമായ മൂൺ വേൾഡ് റിസോർട്ട്സ്. വലുപ്പത്തിലും രൂപത്തിലും വിസ്മയനിർമിതികൾക്ക് പേരുകേട്ട ദുബായിലാണ് ഭീമാകാരമായ ചന്ദ്രന്റെ രൂപത്തിലുള്ള ലക്ഷ്വറി റിസോർട്ട് ഒരുങ്ങുന്നത്.

സന്ദർശകർക്ക് ഭൂമിയിൽ വച്ചുതന്നെ മിതമായ നിരക്കിൽ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർമിതിക്ക് രൂപം നൽകുന്നത്. ചന്ദ്രോപരിതലം പോലെതന്നെ തോന്നിപ്പിക്കുന്ന പുറംഭാഗമായിരിക്കും പൂർണ്ണ ഗോളാകൃതിയിലുള്ള ഈ കെട്ടിടത്തിന്റെ പ്രധാന സവിശേഷത. 735 അടി ആയിരിക്കും ആകെ ഉയരം.  പ്രത്യേകതകൾ ഏറെയുള്ള നിർമിതിക്ക് 'മൂൺ ദുബായ്' എന്ന് നാമകരണം ചെയ്യാനാണ് പദ്ധതി.

ADVERTISEMENT

വിനോദം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ , പരിസ്ഥിതി, ബഹിരാകാശ ടൂറിസം തുടങ്ങിയ വ്യത്യസ്ത മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതി എമിറേറ്റിന്റെ സാമ്പത്തിക രംഗത്തിന് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും ആധുനിക ടൂറിസം പദ്ധതികളിൽ ഏറ്റവും വലുതും ലാഭകരവുമായ ഒന്നാവും മൂൺ ദുബായ് എന്ന് മൂൺ വേൾഡ് റിസോർട്ട്സ് അറിയിക്കുന്നു. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ദുബായിയുടെ ടൂറിസം മേഖലയിൽ വൻകുതിപ്പ് അനുഭവപ്പെടുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

പ്രതിവർഷം 10 മില്യൻ സന്ദർശകർക്ക് മൂൺ റിസോർട്ട് കണ്ടാസ്വദിക്കാനാവും. 300 പ്രൈവറ്റ് റെസിഡൻസുകളും കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. സ്പാ, വെൽനസ് ഏരിയ, നൈറ്റ് ക്ലബ്ബ്, ഇവന്റ് സ്പേസ്, ഇന്റർനാഷണൽ കോൺഫറൻസ് ഏരിയ, ലോഞ്ച് എന്നിവയ്ക്ക് പുറമേ ഒരു ഇന്റേണൽ മൂൺ ഷട്ടിലും  ആസ്വദിക്കാം. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ട്രാക്കിലൂടെ റിസോർട്ടിന്റെ ഉൾവശം മുഴുവൻ സന്ദർശകർക്ക് കാണാനുള്ള അവസരമാണ് മൂൺ ഷട്ടിലിലൂടെ ലഭിക്കുന്നത്. ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം സന്ദർശകർക്ക് നേരിട്ടറിയാനാകുന്ന വിധത്തിൽ ലൂണാർ സർഫസ് സ്റ്റിമുലേഷനും കെട്ടിടത്തിൽ ഉൾപ്പെടുത്തും.

ADVERTISEMENT

അഞ്ച് ബില്യൺ ഡോളർ ആയിരിക്കും നിർമാണ ചെലവ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം നിർമാണം ഇപ്പോൾ പ്ലാനിങ്, പ്രാരംഭഘട്ടത്തിലാണ്. എന്നത്തേക്ക് കെട്ടിടം പൂർത്തിയാകും എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. പ്രതിവർഷം 1.8 ബില്യൻ ഡോളർ വരുമാനമാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രം എന്നതിന് പുറമേ വിവിധ ബഹിരാകാശ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന ഒരു ട്രെയിനിങ് ലൊക്കേഷനായി മൂണിനെ മാറ്റാനാവുമെന്ന പ്രതീക്ഷയും നിർമാതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.

English Summary- Moon shaped Luxury Resort to come in Dubai- News