ഓൺലൈനിലൂടെ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം നാൽക്കുനാൾ വർധിച്ചുവരികയാണ്. തങ്ങളുടെ വീടിന്റെ പേരിൽ അത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരുടെ കെണിയിൽ വീഴരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് വീടിനുമുന്നിൽ ബോർഡ് വയ്ക്കേണ്ടി വന്ന അവസ്ഥയിലാണ് ടെക്സസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈനിലൂടെ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം നാൽക്കുനാൾ വർധിച്ചുവരികയാണ്. തങ്ങളുടെ വീടിന്റെ പേരിൽ അത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരുടെ കെണിയിൽ വീഴരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് വീടിനുമുന്നിൽ ബോർഡ് വയ്ക്കേണ്ടി വന്ന അവസ്ഥയിലാണ് ടെക്സസിലെ ആർലിംഗ്ടൺ നഗരത്തിലുള്ള ഒരു കുടുംബം. ഇവരുടെ വീടിന്റെ ഉടമയാണെന്ന വ്യാജേന വാടകയ്ക്ക് പരസ്യപ്പെടുത്തിയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.

'വീട് വാടകയ്ക്ക് കൊടുക്കുന്നില്ല' എന്നും തട്ടിപ്പ് നടത്തുന്നതും മോഷണവും ലക്ഷ്യമിട്ട് ഇന്റർനെറ്റിലൂടെ വീട് പരസ്യപ്പെടുത്തി ആരോ നിങ്ങളെ കബളിപ്പിക്കുകയാണ് എന്നും അറിയിച്ചുകൊണ്ടുള്ള കുറിപ്പ് വീടിന്റെ വാതിലിൽ തന്നെ കുടുംബം സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് വീട്ടുടമയായ പീറ്റ് ജിയാന്നിനോയും കുടുംബവും ഇവിടേക്ക് താമസം മാറിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട് വാടകയ്ക്ക് നൽകാൻ പരസ്യം ചെയ്തിട്ടുണ്ടോ എന്ന് അയൽക്കാർ ചോദിച്ചതോടെയാണ് എന്തോ പന്തികേടുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞത്. 

ADVERTISEMENT

അന്വേഷിച്ചപ്പോൾ തങ്ങളുടെ വീട് വാടകയ്ക്ക് കൊടുക്കുമെന്ന് പല റെന്റിങ് സൈറ്റുകളിലും പരസ്യപ്പെടുത്തിയിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പരസ്യം കണ്ടത് പ്രകാരം ധാരാളം ആളുകൾ വീട് കാണാനായി നേരിട്ടെത്തിത്തുടങ്ങി. ദിവസവും നാലും അഞ്ചും പേർ വീട് കാണണമെന്ന് ആവശ്യപ്പെട്ട് വാതിലിൽ മുട്ടുന്ന അവസ്ഥ. ഇതോടെ കുടുംബം പോലീസിൽ പരാതി സമർപ്പിക്കുകയും ചെയ്തു.  വീടിന്റെ മുൻ ഉടമ നൽകിയിരുന്ന പരസ്യത്തിലെ ചിത്രങ്ങളാണ് തട്ടിപ്പുകാർ ഇപ്പോൾ ഉപയോഗിക്കുന്നത്.

വീട് വാടകയ്ക്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരുമായി ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും തട്ടിപ്പുകാർ സംസാരിക്കുകയും ചെയ്യുന്നുണ്ട്. 1800 ഡോളറാണ് (1.48 ലക്ഷം രൂപ) ഡിപ്പോസിറ്റായി തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. പലരും ഡിപ്പോസിറ്റ് തുകയും കൈമാറി. നിലവിൽ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണെന്നും അതിനാൽ തൽക്കാലം നേരിട്ട് അവിടേക്ക്    പോകരുതെന്ന ഒഴിവുകഴിവുകളുമായി തട്ടിപ്പുകാർ നീങ്ങി. ഇതിൽ സംശയം തോന്നിയ ചില ആളുകൾ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായാണ് ഇവിടേക്ക് എത്തിയപ്പോഴാണ് കള്ളിവെളിച്ചത്തായത്.

ADVERTISEMENT

നിലവിൽ പോലീസ് ഡിപ്പാർട്ട്മെന്റ് കേസ് പ്രോപ്പർട്ടി ആൻഡ് ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റിന് കൈമാറിയിരിക്കുകയാണ്. എന്നാൽ ഡിപ്പോസിറ്റ് തുക കൈമാറിയവരിൽ പലരും യുഎസിന് പുറത്തുള്ളവരായതിനാൽ അവരെ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല എന്ന് അധികൃതർ പറയുന്നു. ഓൺലൈനിലൂടെ കരാർ ഉറപ്പിച്ച് പണം കൈമാറുന്നതിനു മുൻപ് നിജസ്ഥിതി എന്താണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടാൻ ശ്രമിക്കണമെന്നാണ് മുന്നറിയിപ്പ്. കൂടുതൽ ആളുകൾ തട്ടിപ്പിനിരിയാവുന്ന സാഹചര്യത്തിൽ എത്രയും വേഗം ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ കഴിയുകയാണ് പീറ്റും കുടുംബവും.

English Summary- House not for Rent- Online Rental Scam News