തലചായ്ക്കാൻ സ്വന്തമായി ഒരു കൂരയില്ലാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകത്താകെയുള്ള ഭവനരഹിതരുടെ കണക്കെടുത്താൽ ഈ സംഖ്യ കോടികൾ കവിയും. ഇത്തരത്തിൽ തങ്ങാൻ സ്വന്തമായി ഒരു ഇടമില്ലാതെ കഴിയേണ്ടി വരുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലചായ്ക്കാൻ സ്വന്തമായി ഒരു കൂരയില്ലാതെ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകത്താകെയുള്ള ഭവനരഹിതരുടെ കണക്കെടുത്താൽ ഈ സംഖ്യ കോടികൾ കവിയും. ഇത്തരത്തിൽ തങ്ങാൻ സ്വന്തമായി ഒരു ഇടമില്ലാതെ കഴിയേണ്ടി വരുന്നവർക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് നിർമിച്ചു നൽകുക എന്ന ആശയും യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഡിസൈനറായ ജയതി സിൻഹയും സംഘവും. എളുപ്പത്തിൽ മടക്കി ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് എത്തിക്കാവുന്ന ഈ വീടുകൾക്ക് 'പോപ് ഹട്ട്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

2018 ൽ ലൊസാഞ്ചലസിന്റെ മേയറായിരുന്ന എറിക് ഗാർസെറ്റിയാണ് ഭവനരഹിതർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാവുന്ന വീടുകളുടെ ഡിസൈൻ തേടി ആർക്കിടെക്ചറിൽ സ്ഥാപനങ്ങളെയും ഡിസൈനർ സ്കൂളുകളെയും സമീപിച്ചത്. ഒടുവിൽ പാസഡീനയിലെ ആർട്ട് സെന്റർ കോളേജ് ഓഫ് ഡിസൈനിലെ പ്രൊഫസറായ ജെയിംസ് മെറാസും സംഘവും ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അന്ന് അതേ സ്ഥാപനത്തിൽ എൻവയോൺമെന്റ് ഡിസൈനിൽ മാസ്റ്റേഴ്സ് ചെയ്യുകയായിരുന്ന ജയതി അങ്ങനെ പദ്ധതിയുടെ ഭാഗമായി മാറി.

ADVERTISEMENT

ടെന്റിനോളം വലുപ്പമാണെങ്കിലും പൂട്ടിയിടാവുന്ന പ്രധാന വാതിലടക്കം ഒരു വീടിനു വേണ്ട അത്യാവശ്യ സംവിധാനങ്ങളെല്ലാം ഉൾക്കൊള്ളുന്നവയാണ് പോപ് ഹട്ടുകൾ. പ്രധാന വാതിലിനോട് ചേർന്നുതന്നെ മോഷൻ ആക്ടിവേറ്റഡ് പോർച്ച് ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. വീട് എന്നത് ഒരു കെട്ടിടം എന്നതിലപ്പുറം ആശ്വാസവും സംരക്ഷണവും സമാധാനവും നൽകുന്ന ഒന്നാണ്. ഇതു മനസ്സിലാക്കി സുരക്ഷിതരാണെന്ന തോന്നൽ ഓരോ ഉപയോക്താവനും ഉണ്ടാകുന്ന തരത്തിലാണ് ഹട്ടിന്റെ രൂപകൽപന. 

ഉടമകൾക്ക് അത്യാവശ്യ സാധനങ്ങൾ ക്രമീകരിച്ചു വയ്ക്കാനാവുന്ന വിധത്തിൽ ഓപ്പൺ ഷെൽഫും അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  അതായത് വീട്ടിനുള്ളിലെ ഒരു മുറി ഒരുക്കുന്ന അതേ സന്തോഷത്തിൽ ഇവിടം അണിയിച്ചൊരുക്കാം. അഞ്ച് ചതുരശ്ര മീറ്ററാണ് പോപ് ഹട്ടുകളുടെ സ്ഥലവിസ്തൃതി. അകത്ത് സ്വാഭാവിക വെളിച്ചവും വായുവും ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് രൂപകല്പന. സാധാരണ വീടുകളുടെ രൂപ ഭംഗി നൽകുന്നതിനായി ചരിഞ്ഞ മേൽക്കൂരകളാണ് ഉപയോഗിച്ചിരിക്കുന്നത്. സോളർ പാനലുകൾ സ്ഥാപിക്കുന്നതിന് കൂടുതൽ ഇടം ഒരുക്കാനും വെള്ളം തങ്ങിനിൽക്കാതിരിക്കുന്നതിനും ഈ ആകൃതി സഹായിക്കുന്നുണ്ട്.

ADVERTISEMENT

പലയിടങ്ങളിലും താൽക്കാലികമായി ജോലി ചെയ്യേണ്ടി വരുന്നവർക്കും ദുരന്തസാധ്യതാ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും സൈനികർക്കും ഒക്കെ ഉപയോഗപ്രദമാകുന്ന ഒന്നു കൂടിയാണ് പോപ് ഹട്ടുകൾ. 2000 ഡോളർ (1.65 ലക്ഷം രൂപ) ആയിരുന്നു ആദ്യ ഹട്ടിന്റെ നിർമാണ ചെലവ്.  എന്നാൽ ഇന്ത്യയിൽ ലഭ്യമായ ചിലവുകുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുകയും ബൾക്ക് ഓർഡറുകൾ ലഭിക്കുകയും ചെയ്താൽ ഇതിലും കുറഞ്ഞ തുകയിൽ പോപ് ഹട്ടുകൾ നിർമ്മിക്കാനാവുമെന്നും ജയതി പറയുന്നു.

English Summary- Foldable Portable House- Rapid Home Construction

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT